വിവാഹനിശ്ചയത്തിന് പിന്നാലെ കാത്തിരുന്ന സൗഭാഗ്യമെത്തി; സന്തോഷം പങ്കുവെച്ച് പൂക്കാലം വരവായി സീരിയല്‍ നടി മൃദുല
സീരിയല്‍ താരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞൊരു വര്‍ഷമായി മാറിയിരിക്കുകയാണ് 2020. ഏറ്റവുമൊടുവില്‍ മിനിസ്‌ക്രീന്‍ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയുമാണ് വിവാഹിതരാവാന്‍ പോവുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച കുടുംബാഗംങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയവും നടത്തിയിരുന്നു.
രണ്ട് പേരും ഹിറ്റായി ഓടികൊണ്ടിരിക്കുന്ന പല സീരിയലുകളിലും അഭിനയിക്കുന്നവരാണ്. എന്നാല്‍ ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മൃദുല പറഞ്ഞിരുന്നു. അതുപോലെ മറ്റ് സ്‌റ്റേജ് പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും കിട്ടിയിട്ടില്ലെന്നും നടി സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ അതിനൊരു അവസരം കിട്ടിയ സന്തോഷത്തെ കുറിച്ചാണ് താരങ്ങള്‍ പറയുന്നത്.
ഫളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോ യില്‍ പങ്കെടുക്കാന്‍ താരജോഡികള്‍ ഒരുമിച്ച് എത്തുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പ്രതിശ്രുത വരനായ യുവയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് മൃദുല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'വൈകാതെ സ്റ്റാര്‍ മാജിക് കപ്പിള്‍സ് വരുന്നു' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പരിപാടിയുടേതായി പുറത്ത് വിട്ട വീഡിയോയില്‍ എന്തോ സര്‍പ്രൈസുമായിട്ടാണ് യുവ എത്തുന്നത്. സഹമത്സരാര്‍ഥികളെല്ലാം ആവേശത്തോട് കൂടി വരവേല്‍ക്കുന്നതും പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു. യുവകൃഷ്ണ മൃദുലയെ കൊണ്ടാണ് വേദിയില്‍ എത്തുന്നതെന്നുള്ള സസ്‌പെന്‍സ് ഇതിലൂടെ വ്യക്തമാവുന്നു.
യുവയുമായി ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും ഒരു വര്‍ഷത്തോളമായി അടുത്ത പരിചയമുണ്ട്. സീരിയല്‍ നടിയായ രേഖ രതീഷാണ് ഈ ആലോചന മുന്നോട്ട് വെക്കുന്നതെന്ന് വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ മൃദുല പറഞ്ഞിരുന്നു. ഇരു വീട്ടിലും കല്യാണാലോചനകള്‍ നടക്കുന്നത് അറിമായിരുന്ന രേഖ എന്ത് കൊണ്ട് നിങ്ങള്‍ക്ക് ഒന്നായിക്കൂടാ എന്ന് ചോദിക്കുകയായിരുന്നു.
കേട്ടപ്പോള്‍ വലിയ മോശമില്ലാത്ത ആലോചനയാണെന്ന് തോന്നി. വീട്ടില്‍ സംസാരിച്ചപ്പോള്‍ ജാതകം നോക്കണമെന്നായി. ജാതകം കൂടി ഒത്ത് വന്നതോടെ എന്നാല്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 2021 ലായിരിക്കും വിവാഹമെന്നും കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും മൃദുലയും യുവയും പറഞ്ഞിരുന്നു.


Click it and Unblock the Notifications