യുവകൃഷ്ണയോടൊപ്പം മൃദുല, ഈ പുതുവര്‍ഷം ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതാണ്, ഉണ്ണിയേട്ടനൊപ്പമുള്ള ചിത്രം വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് യുവ കൃഷ്ണയും മൃദുല വിജയും. കൃഷ്ണതുളസിയുള്‍പ്പെട വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകരുടെ പ്രിയ നായികയായി മാറുകയായിരുന്നു മൃദുല വിജയ്. പൂക്കാലം വരവായി എന്ന സീരിയലില്‍ അഭിനയിച്ച് വരികയാണ് താരം. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് മൃദുല. സ്റ്റാര്‍ മാജിക്കില്‍ ഇടയ്ക്ക് എത്താറുണ്ട് താരം. മിമിക്രിയിലുള്ള കഴിവും സ്റ്റാര്‍ മാജിക് വേദിയില്‍ പുറത്തെടുത്തിരുന്നു.
മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാവുകയാണെന്നുള്ള വിവരം പുറത്തുവന്നത് അടുത്തിടെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം. മനു പ്രതാപെന്ന നായകനായാണ് യുവ എത്തിക്കൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ മാജിക്കും മെന്റലിസവും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് താരം പറഞ്ഞിരുന്നു. യുവയും മൃദുലയും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

യുവമൃദുല വിവാഹം
മൃദുലയും യുവയും വിവാഹിതരാവുകയാണെന്നുള്ള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രണയ വിവാഹമല്ല തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. യുവയുടേയും മൃദുലയുടേയും അമ്മയായി അഭിനയിച്ച് വരുന്ന രേഖ രതീഷായിരുന്നു ഇവരെ ഒന്നിപ്പിക്കാന്‍ നിമിത്തമായത്. രേഖ രതീഷിന്റെ പിറന്നാളാഘോഷത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ഒരുവര്‍ഷം കഴിഞ്ഞ് അതേ ആഘോഷത്തിനായി വീണ്ടും കണ്ടുമുട്ടിയിരുന്നു ഇവര്‍.

ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടത്
ഇത്തവണത്തെ പുതുവര്‍ഷം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് മൃദുല പറയുന്നു. യുവയോട് ചേര്‍ന്നുനിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. യുവയേയും ടാഗ് ചെയ്തുള്ള ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആ വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. അല്ലേ ഉണ്ണിയേട്ടായെന്ന് ചോദിച്ചായിരുന്നു മൃദുല എത്തിയത്. എല്ലാവര്‍ക്കും ഞങ്ങള്‍ പുതുവത്സരാശംസ നേരുന്നുവെന്നും മൃദുല കുറിച്ചിരുന്നു. ഉണ്ണിയേട്ടന്റെ ഉണ്ണിമോളെന്ന കമന്റുമായാണ് ആരാധകരെത്തിയത്.

വിവാഹത്തിലേക്ക്
വിവാഹത്തിന് പിന്നാലെയായി വിവാഹവും നടത്തുന്നുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ഇവരുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയത്തിന് മുന്‍പായാണ് ഇരുവരും യൂട്യൂബ് ചാനലുമായെത്തിയത്. തങ്ങളുടെ കൂടിക്കാഴ്ചയുടെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. മൃദുലയുടെ ക്യാരക്ടറില്‍ തനിക്കേറെ പ്രിയപ്പെട്ട കാര്യത്തെക്കുറിച്ച് യുവ തുറന്നുപറഞ്ഞിരുന്നു. മൃദുലയും യുവയെക്കുറിച്ച് വാചാലയായിരുന്നു.

രേഖ രതീഷിനെക്കുറിച്ച്
മൃദുലയും യുവയുമായി അടുത്ത സൗഹൃദമുണ്ട് രേഖ രതീഷിന്. പൂക്കാലം വരവായില്‍ മൃദുലയുടെ അമ്മയായി അഭിനയിക്കുന്നത് രേഖ രതീഷാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ യുവകൃഷ്ണയുടെ അമ്മയായി അഭിനയിക്കുന്നതും രേഖയാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ മക്കളെപ്പോലെയാണെന്നായിരുന്നു രേഖ പറഞ്ഞത്. രണ്ടാള്‍ക്കും വിവാഹത്തെക്കുറിച്ച് ചിന്തിച്ചൂടേയെന്ന് ചോദിച്ചതും, കുടുംബാംഗങ്ങളോട് ഇതേക്കുറിച്ച് ചോദിച്ചതുമെല്ലാം രേഖയായിരുന്നു.

സ്റ്റാര്‍ മാജിക്കില്‍
മുന്‍പേ തന്നെ സ്റ്റാര്‍ മാജിക്കില്‍ സജീവമാണ് മൃദുല വിജയ്. അടുത്തിടെയായിരുന്നു ഈ പരിപാടിയിലേക്ക് യുവകൃഷ്ണ എത്തിയത്. രണ്ടാളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരുമിച്ച് പങ്കെടുത്തിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി തങ്ങള്‍ രണ്ടാളും ഒരുമിച്ചെത്തുന്നുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications