വിവാഹശേഷം മൃദുലയെ അഭിനയിക്കാന്‍ വിടുമോ? മാസ് മറുപടിയുമായി യുവകൃഷ്ണ, കൈയ്യടിച്ച് ആരാധകര്‍

വ്യത്യസ്ത സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയവരാണ് മൃദുലയും യുവകൃഷ്ണയും. കൃഷ്ണതുളസിയിലൂടെയായിരുന്നു മൃദുല ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന പരമ്പരയിലൂടെയായിരുന്നു യുവകൃഷ്ണ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മനുപ്രതാപെന്ന നായകന്റെ വില്ലത്തരവും പ്രണയവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു യുവ.

രേഖ രതീഷ്, മാളവിക വെയ്ല്‍സ്, ശാലു മേനോന്‍ തുടങ്ങി നിരവധി പേരായിരുന്നു പരമ്പരയ്ക്കായി അണിനിരന്നത്. മാളവിക വെയ്ല്‍സും യുവയുമായുള്ള കെമിസ്ട്രി ഗംഭീരമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ജീവിതത്തിലും ഇവര്‍ ഒന്നിക്കുമോയെന്ന തരത്തിലായിരുന്നു ഇടക്കാലത്തെ ചര്‍ച്ചകള്‍. തങ്ങള്‍ തമ്മില്‍ പ്രണയമില്ലെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു.അടുത്തിടെയായിരുന്നു യുവകൃഷ്ണ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മൃദുലയായിരുന്നു താരത്തിന് ജീവിതപങ്കാളിയായി എത്തുന്നത്.

യുവയും മൃദുലയും

യുവയും മൃദുലയും

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മൃദുല വിജയാണ് യുവയുടെ ജീവിതസഖിയാവുന്നത്. അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല ഇരുവരും. ഇരുവര്‍ക്കൊപ്പവും അഭിനയിച്ച രേഖ രതീഷായിരുന്നു ഈ വിവാഹത്തിന് നിമിത്തമായി മാറിയത്. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വിവാഹം ചെയ്തൂടേയെന്ന് രേഖ ചോദിച്ചപ്പോഴായിരുന്നു തങ്ങള്‍ അതേക്കുറിച്ച് ആലോചിച്ചതെന്ന് യുവയും മൃദുലയും പറയുന്നു. എന്‍ഗേജ്‌മെന്റിന് മുന്‍പും ഇരുവരും രേഖ രതീഷിനെക്കുറിച്ച് സംസാരിച്ചിരുന്നു.

യുവയെത്തി

യുവയെത്തി

സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു യുവയും മൃദുലയും വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരിടയ്ക്ക് മൃദുല സ്റ്റാര്‍ മാജിക്കില്‍ സജീവമായിരുന്നു. അഭിനയത്തിലെ തിരക്ക് കാരണം ഇടയ്ക്ക് പരിപാടിയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. അടുത്തിടെയാണ് യുവകൃഷ്ണ സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. അഭിനയത്തിന് പുറമെ മികച്ച ഗായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മെന്റലിസത്തിലും മാജിക്കിലുമുള്ള കഴിവും യുവ പ്രകടിപ്പിച്ചിരുന്നു. യുവയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഒരുമിച്ച്

ഒരുമിച്ച്

സ്‌ക്രീനില്‍ ഇരുവരേയും ഒരുമിച്ച് കാണണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ രണ്ടാളും അതിഥിയായെത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇത്തരത്തിലുള്ള കമന്റുകള്‍ വൈറലായി മാറിയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിക്കാറുണ്ട് അണിയറപ്രവര്‍ത്തകര്‍. തങ്ങള്‍ ഇരുവരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നുണ്ടെന്നറിയിച്ചായിരുന്നു യുവയും മൃദുലയും നേരത്തെ എത്തിയത്. ഇരുവരും എത്തിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാട്ടും ഡാന്‍സുമൊക്കെയായി തങ്ങളുടെ വരവ് ഇരുവരും ആഘോഷമാക്കുകയായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X