വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്നു ഞാൻ, കല്യാണം മനോഹരമാക്കാൻ ഒരുപാട് പണം മുടക്കി; ആരതിയുടെ വെഡ്ഡിങ് സ്റ്റോറി

ഈ വർഷം മലയാളത്തിൽ നടന്നിട്ടുള്ള സെലിബ്രിറ്റി വിവാഹ​ങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ വിവാഹം റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടേതുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അത്യാഢംബര പൂർവമാണ് വിവാഹം നടന്നത്. വിവാഹം രാജകീയമായിട്ടായിരുന്നുവെങ്കിലും വളരെ ചുരുക്കം ആളുകളെ മാത്രം ക്ഷണിച്ച് ഇന്റിമേറ്റ് വെഡ്ഡിങ്ങായാണ് നടത്തിയത്. ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹത്തിന് പിന്നിലെ പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ റോബിനും ആരതിയും. ആരതിയുടെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയയിലാണ് വിവാഹ വീഡിയോ പുറത്ത് വിടാത്തതിന്റെ കാരണവും വിവാ​ഹം വൈകിയതിന് കാരണവുമെല്ലാം ഇരുവരും വെളിപ്പെടുത്തിയത്.

കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആകുന്നു. വളരെ പെട്ടന്നായിരുന്നുവല്ലേ കല്യാണം? എന്ന് ചോദിച്ചുകൊണ്ടാണ് ആരതി സംസാരിച്ച് തുടങ്ങുന്നത്. വളരെ പെട്ടന്ന് ആയിരുന്നില്ല വിവാഹം... എൻ​ഗേജ്മെന്റ് ​കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് നമ്മൾ കല്യാണം കഴിച്ചത് എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ട് റോബിന്റെ മറുപടി.

Arathi Podi Robin wedding

കുറേക്കാലം കല്യാണം, കല്യാണം എന്ന് പറഞ്ഞതുകൊണ്ട് അവസാനം കല്യാണം കഴിഞ്ഞപ്പോൾ പെട്ടന്ന് കല്യാണം നടന്നത് പോലെ തോന്നി എനിക്ക്. കുറേ സമയം എടുത്തു. പല തവണ വിവാഹ തിയ്യതി മാറ്റി. ഈ ‍ഡേറ്റും മാറുമെന്നാണ് കരുതിയത്. പക്ഷെ ആ ഡേറ്റിൽ തന്നെ വിവാഹം നടന്നു. രണ്ട്, മൂന്ന് വട്ടം വിവാഹം നീട്ടിവെച്ചപ്പോൾ പലരും പറഞ്ഞു ഞങ്ങൾ ബ്രേക്കപ്പായിയെന്നും ഞങ്ങൾ ഇനി വിവാഹം കഴിക്കില്ലെന്നും. പക്ഷെ ഞങ്ങൾ കല്യാണം കഴിച്ചു എന്നാണ് ആരതി തനിക്ക് അങ്ങനെ തോന്നാനുള്ള കാരണമായി പറഞ്ഞത്. സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽക്കാം കുറച്ച് കാലമെന്ന് കരുതിയിരുന്നു.

അതുകൊണ്ടാണ് പല ചാനലുകൾ സമീപിച്ചിട്ടും ഇന്റർവ്യു കൊടുക്കാതിരുന്നത്. പിന്നെ ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ ഓർത്താണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നതെന്നും ആരതി പറഞ്ഞു. പിന്നീട് സംസാരിച്ചക് റോബിനാണ്. എന്റെ കൺസപ്റ്റോഫ് മാരേജ് രജിസ്റ്റർ വിവാഹം ആയിരുന്നു. പണ്ട് മുതൽ എന്റെ മനസിൽ അങ്ങനെയായിരുന്നു. എന്തിനാണ് ആർഭാടമായി ഒരുപാട് ദിവസത്തെ ഫങ്ഷൻ നടത്തി കല്യാണം കഴിക്കുന്നത് എന്നെല്ലാം തോന്നിയിരുന്നു. പക്ഷെ വിവാഹം എന്ന് വരുമ്പോൾ വധുവിനായിരിക്കുമല്ലോ ഏറ്റവും പ്രാധാന്യം.

ആ പെൺകുട്ടിക്ക് എങ്ങനെ കല്യാണം നടക്കണം എന്നതിൽ സ്വപ്നങ്ങൾ ഉണ്ടാവുമല്ലോ. പ്രത്യേകിച്ച് ആരതി പൊടിക്ക്. ഒരു ഫാഷൻ ഡിസൈനർ കൂടിയായതുകൊണ്ട് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് ആർഭാട വിവാഹത്തിന് ഒപ്പം നിന്നത്. പിന്നെ ഞങ്ങളുടെ വിവാ​ഹത്തിന്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് കോർഡിനേറ്റ് ചെയ്ത് എക്സിക്യൂട്ട് ചെയ്തത് ആരതി തന്നെയാണ്. അതിന് പൊടിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു കല്യാണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറച്ച് പേർ മാത്രമെ പൊടിയെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു.

സെവൻ ഫെറ എന്ന കൺസപ്റ്റ് പൊടി പറഞ്ഞപ്പോൾ ഇതൊക്കെ നടക്കുമോ എന്ന തോന്നലാണ് എനിക്ക് ആദ്യം വന്നത്. പക്ഷെ എല്ലാം നന്നായി നടന്നു എന്നും റോബിൻ പറഞ്ഞു. പിന്നീട് ആരതി പൊടിയാണ് പ്രണയം മുതൽ‌ വിവാഹം വരെ നടന്ന കാര്യങ്ങൾ വിവരിച്ചത്. വിവാഹമേ വേണ്ടെന്ന് താൻ ഒരിടയ്ക്ക് തീരുമാനിച്ചിരുന്നുവെന്നും ആരതി പറയുന്നു. എന്റെ ചേച്ചിയുടെ കല്യാണം കൊറോണ സമയത്തായിരുന്നു. അന്ന് ഞാൻ ബൊട്ടീക്ക് സ്റ്റാർട്ട് ചെയ്തിരുന്നുവെങ്കിലും വലിയ ആ​ഘോഷമായി വിവാഹം നടക്കാതിരുന്നതിനാൽ നന്നായി ഒരുങ്ങി നടക്കാനൊന്നും പറ്റിയില്ല.

Arathi Podi Robin wedding

ചേച്ചിയുടെ കല്യാണത്തിന് എനിക്ക് നന്നായി തിളങ്ങാൻ പറ്റുമല്ലോ. അതുകൊണ്ട് തന്നെ ഒരുപാട് ആ​ഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പൊതുവെ നാട്ടുകാരുടെ കല്യാണത്തിന് പോലും ബ്രൈഡിനെ പോലെ ഒരുങ്ങി പോകുന്നയാളാണ് ഞാൻ ആരതി പറഞ്ഞു. റോബിൻ ചേട്ടൻ‌ എന്റെ ലൈഫിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ കല്യാണം ഒന്നും കഴിക്കാതെ ഇപ്പോഴും ഞാൻ സിം​ഗിളായി ജീവിക്കുന്നുണ്ടാകും. റോബിൻ ചേട്ടനെ കാണുന്നതിന് ഒരു മാസം മുമ്പ് ഇനി എന്റെ ജീവിതത്തിൽ ഒരു കല്യാണമില്ലെന്ന് ഞാൻ തീരുമാനം എടുത്തിരുന്നു.

കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഒരു ഷോക്കായിരുന്നു. കുറേ സമയം എടുത്ത് മാത്രമെ എനിക്ക് ഒരാളോട് കണക്ടാകാൻ പറ്റു എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ഇത്രയും ഫാസ്റ്റായി ഒരാളുമായി കണക്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ പരിചയപ്പെട്ട് കുറേനാളുകൾക്കുശേഷമാണ് വിവാഹിതരായത്. പരസ്പരം മനസിലാക്കാനും മാറാനും സമയം കിട്ടി. ഫോഴ്സ്ഫുള്ള മാറാനല്ല. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊണ്ട് മാറുന്നതിനെയാണ് ഉദ്ദേശിച്ചത്.

ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് എങ്ങനെയാണ് ഇത്ര പെട്ടന്ന് ലവ്വായി കല്യാണം കഴിക്കാൻ പറ്റുന്നത് എന്നാണ്. പക്ഷെ ഞങ്ങൾ മൂന്ന് വർഷത്തോളം സമയം എടുത്ത് രണ്ടുപേരുടെയും കരിയറും മറ്റ് കാര്യങ്ങളും ഞങ്ങൾക്ക് വേണ്ട രീതിയിൽ ആക്കിയശേഷമാണ് വിവാഹിതരായത്. ഞങ്ങളുടെ പാരന്റ്സിന് ഹെൽത്ത് ഇഷ്യൂസൊക്കെ ഉള്ളതാണ് അതുകൊണ്ട് തന്നെ അധികം ആളുകൾ ഇല്ലാതെ വേണ്ടപ്പെട്ടവരെ വിളിച്ച് ഒരു ​ഗെറ്റ് ടു​​ഗെദർ പോലെ ഞങ്ങളുടെ വിവാഹം മാറ്റണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു.

ആർഭാടം എന്നതിലുപരി നല്ല കുറേ ഓർമകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. കുറേ വീഡിയോസും ഫോട്ടോസും വിവാഹവുമായി ബന്ധപ്പെട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ തയ്യാർ ചെയ്തത് മുതലുള്ള വീഡിയോകളുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഉദ്ദേശമുണ്ട്. അത് വൈകാതെ പുറത്തിറക്കും. പലരേയും വിവാ​ഹം വിളിക്കാൻ പറ്റിയില്ല. മുന്നൂറോളം വെഡ്ഡിങ് ഇൻവിറ്റേഷൻ വീട്ടിലിരിപ്പുണ്ട്. ആരും ട്രൈ ചെയ്യാത്ത കാര്യങ്ങൾ വിവാ​ഹത്തിന് പരീക്ഷിക്കണമെന്ന് ഉണ്ടായിരുന്നു. വസ്ത്രത്തിലും ചടങ്ങുകളിൽ പോലും ആ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നന്നായി സ്പെന്റ് ചെയ്ത് തന്നെയാണ് വിവാഹം നടത്തിയത്.

കൊളാബ് ഒന്നും എടുത്തിട്ടില്ല. മീഡിയയെ കേറ്റാതിരുന്നത് നല്ല രീതിയിൽ ഫങ്ഷന്റെ വീഡിയോ ഞങ്ങൾക്ക് എടുത്ത് ഔട്ട് വിടാൻ വേണ്ടിയാണ്. എന്നിട്ട് പോലും പലരും വീഡിയോ എടുത്തു. അതൊക്കെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സ്ട്രൈക്ക് കൊടുക്കണമെന്ന് ആ​ദ്യം കരുതിയത്. പിന്നീട് വേണ്ടെന്ന് വെച്ചു. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് വലിയ ഫങ്ഷനായി വിവാഹം നടത്താൻ റോബിൻ‌ ചേട്ടൻ സമ്മതിച്ചത്. ചെറിയ എക്സ്പറ്റേഷൻ മാത്രമുള്ളയാളാണ് റോബിൻ ചേട്ടൻ അതുകൊണ്ട് എന്ത് കിട്ടിയാലും ബോണസാണ് എന്നാണ് പറയാറുള്ളതെന്നുമാണ് വിവാഹവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ വെളിപ്പെടുത്തി ആരതി പറഞ്ഞത്.

ആരതി സ്വന്തമായി ഡ‍ിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വിവാ​ഹത്തിന് ധരിച്ചത്. മാസങ്ങളോളം അതിന് പിന്നാലെ തന്നെയായിരുന്നു ആരതി. ഗുരുവായൂരില്‍വെച്ചായിരുന്നു ഇരുവരുടേയും താലികെട്ട് ചടങ്ങ്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് വരെ ഇരുവരും ഹണിമൂൺ ട്രിപ്പിലായിരുന്നു. രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന ഹണിമൂൺ ട്രിപ്പാണ് ഇരുവരുടേയും.

More from Filmibeat

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X