അയാൾ കിളവനല്ല, ഇതിന് വേണ്ടിയാണ് കാത്തിരുന്നത്, സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തിട്ടില്ല; പ്രിയങ്കയുടെ ഹണിമൂൺ
തമിഴിൽ ഏറെ ആരാധകരുള്ള അവതാരകയും അഭിനേത്രിയും എല്ലാമാണ് പ്രിയങ്ക ദേശ്പാണ്ഡെ. വിജയ് ടിവിയിൽ അവതാരകയായി പ്രവർത്തിച്ച് തുടങ്ങിയശേഷമാണ് പ്രിയങ്കയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. മാത്രമല്ല ബിഗ് ബോസ് തമിഴ് സീസൺ അഞ്ചിലും വിജയ് ടിവിയിൽ തന്നെ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ കുക്ക് വിത്ത് കോമാളിയും പ്രിയങ്ക മത്സരിച്ചിട്ടുണ്ട്.
ബിഗ് ബോസിന്റെ ഫൈനൽ സ്റ്റേജ് വരെ എത്തിയ താരത്തിന് വളരെ കുറച്ച് വോട്ടിന്റെ വ്യത്യാസത്തിലാണ് സീസൺ അഞ്ചിന്റെ വിജയി ടൈറ്റിൽ നഷ്ടമായത്. എന്നാൽ കുക്ക് വിത്ത് കോമാളിയിൽ മത്സരാർത്ഥിയായപ്പോൾ കഥമാറി. പാചക വൈധഗ്ദ്യമുള്ള പ്രിയങ്ക ടൈറ്റിൽ നേടി. വളരെ വർഷങ്ങളായി ടെലിവിഷൻ മേഖലയിൽ സജീവമായി നിൽക്കുന്ന പ്രിയങ്ക പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.

അതിൽ ഒന്ന് തമിഴിൽ പ്രശസ്തയായ മറ്റൊരു അവതാരക മണിമേഖലയുമായി ഉള്ളതായിരുന്നു. കുക്ക് വിത്ത് കോമാളിയിൽ ഒരുമിച്ച് പങ്കെടുത്തിരുന്ന സമയത്ത് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും കുക്ക് വിത്ത് കോമാളി അടക്കം പല ഷോകളിൽ നിന്നും മണിമേഖലയ്ക്ക് വിട്ടുനിൽക്കേണ്ട സാഹചര്യം വരികയും ചെയ്തിട്ടുണ്ട്. മണിമേഖലയുടെ അവസരങ്ങൾ പലതും നഷ്ടമാക്കിയത് പ്രിയങ്കയാണെന്നും പ്രചരിച്ചിരുന്നു.
അതുകൊണ്ട് തന്നെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് പ്രിയങ്കയ്ക്ക് അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്. എല്ലാം മറയില്ലാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രകൃതമാണെങ്കിലും വ്യക്തി ജീവിതത്തിലെ സ്വകാര്യതയ്ക്ക് പ്രിയങ്ക വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെയാവണം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ ആ സ്വകാര്യത നിലനിർത്തിയത്.
അടുത്തിടെയായിരുന്നു പ്രിയങ്കയുടെ രണ്ടാം വിവാഹം. സിനിമ, ടെലിവിഷൻ മേഖലയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മാത്രമാണ് വിവാഹം നടന്ന വിവരം പുറം ലോകം അറിയുന്നത്. കലാകാരനും ബിനിനസ്മാനുമായ ഡിജെ വസി സച്ചിയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹം 2016ൽ പ്രവീണുമായിട്ടായിരുന്നു.
അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2022ൽ ഇരുവരും വേർപിരിഞ്ഞു. പ്രിയങ്കയുടേയും വസിയുടേയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ വിമർശനവും ചർച്ചകളും നടന്നത് വസിയുടെ രൂപം, പ്രായം എന്നിവ സംബന്ധിച്ചായിരുന്നു. പ്രിയങ്ക വൃദ്ധനെ വിവാഹം ചെയ്തുവെന്ന തരത്തിലായിരുന്നു വാർത്തകൾ. കാരണം തന്റെ നരച്ച മുടി കറുപ്പിക്കാതെയാണ് വസി വിവാഹ ചിത്രങ്ങളിൽ എല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാൽ വൃദ്ധനേയല്ല പ്രിയങ്ക വിവാഹം ചെയ്തത്.

ഡിജെ വസിയുടെ പ്രായം നാൽപ്പത്തിരണ്ടാണ്. പ്രിയങ്കയ്ക്ക് മുപ്പത്തിമൂന്നും. ഇരുവരും മൂന്ന് വർഷത്തോളം പ്രണയിച്ചശേഷമാണ് വിവാഹിതരായത്. ഭർത്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ നേരിട്ടുവെങ്കിലും പ്രിയങ്ക ഒന്നിനോടും പ്രതികരിച്ചതേയില്ല. ഇപ്പോഴിതാ പ്രിയങ്കയുടെ ഹണിമൂൺ ട്രിപ്പിന്റെ വിശേഷങ്ങളാണ് വൈറാലാകുന്നത്. ലണ്ടനിലേക്കായിരുന്നു പ്രിയങ്കയുടേയും വസിയുടേയും ഹണിമൂൺ ട്രിപ്പ്.
അവിടെ വെച്ച് തന്നെ മുപ്പത്തിമൂന്നാം പിറന്നാളും പ്രിയങ്ക ആഘോഷിച്ചു. പട്ട് സാരി ചുറ്റി നെറുകയിൽ സിന്ദൂരം ചാർത്തി ലണ്ടൻ തെരുവിൽ അതീവ സുന്ദരിയായി ഭർത്താവിനൊപ്പം നടക്കുന്ന പ്രിയങ്കയാണ് വീഡിയോയിലുള്ളത്. അവതാരകയും നടിയുമായ അർച്ചന പറഞ്ഞതുപോലെ പ്രിയങ്കയ്ക്ക് തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന പങ്കാളിയെ തന്നെയാണ് ഇത്തവണ കിട്ടിയതെന്നാണ് കമന്റുകൾ.
കല്യാണ കലയും ഭർത്താവിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന്റെ ആഴവും പ്രിയങ്കയുടെ നിറഞ്ഞ ചിരിയിൽ വ്യക്തമാണെന്നും കമന്റുകളുണ്ട്. നിരവധി പേരാണ് പ്രിയങ്കയുടേയും വസിയുടേയും പുതിയ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയത്.


Click it and Unblock the Notifications