For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയം വീട്ടിലറിഞ്ഞ ശേഷം ടിവിവെക്കാൻ സമ്മതിച്ചിട്ടില്ല, മതമായിരുന്നു അവരുടേയും വിഷയം'; റെയ്ജനും ശിൽപയും

  |

  സീരിയൽ താരം റെയ്ജൻ രാജൻ കുറച്ച് ദിവസം മുമ്പാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി ശിൽപ ജയരാജിനെയാണ് റെയ്ജൻ വിവാഹം ചെയ്തത്. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. വളരെ ലളിതമായിരുന്നു ചടങ്ങുകളെല്ലാം.

  'കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ് ആയി വരും' എന്നാണ് വിവാഹശേഷം റെയ്ജൻ ആരാധകരോട് പറഞ്ഞത്. വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു.

  Also Read: 'പെൺകുട്ടിയെ കമന്റടിച്ച പയ്യന്റെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ച് അസിൻ'; നടിയെ കുറിച്ച് പിതാവ് പറഞ്ഞത്!

  വിവാഹിതനാകുന്ന വിവരം റെയ്ജൻ നേരത്തെ യുട്യൂബിലൂടെ അറയിച്ചപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകൾ സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖിയിലൂടെ തിരിച്ചെത്തി.

  ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ ഭാവന എന്ന സീരിയലിലാണ് റെയ്ജൻ അഭിനയിക്കുന്നത്.

  Also Read: 'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  ഇപ്പോഴിത വിവാഹശേഷം ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റെയ്ജനും ഭാര്യ ശിൽപയും. 'ഞങ്ങളുടേതായൊരു സ്പേസ് ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോൾ വിരുന്നുണ്ട് നടക്കുകയാണ്. എവിടയെങ്കിലും കറങ്ങാൻ പോകാനും ഇതുവരെ പറ്റിയിട്ടില്ല.'

  'ഞങ്ങൾ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. പരസ്പരം എല്ലാം അറിയാം. എന്റെ ഏറ്റവും ഡൗൺ അവസ്ഥ വരെ ശിൽപ കണ്ടിട്ടുണ്ട്. എല്ലാം അറിഞ്ഞിട്ടാണല്ലോ സ്നേഹിച്ചത്. അതുകൊണ്ട് തുടർന്നും ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. മരം ചുറ്റി പ്രേമം ഇല്ലായിരുന്നു. രണ്ട് മതമായകൊണ്ട് വേണോ വേണ്ടയോ എന്ന കൺഫ്യൂഷനുണ്ടായിരുന്നു.'

  'വീട്ടുകാരുടെ സമ്മതവും ശിൽപയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടാണ് കുറച്ച് നാൾ‌ വെയ്റ്റ് ചെയ്ത ശേഷം വിവാഹിതരായത്. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വീട്ടിൽ അറിയാമായിരുന്നു. പിന്നെ മതമായിരുന്നു അവരുടേയും പ്രശ്നം. പിന്നെ വീട്ടിൽ റെയ്ജാൻ വന്ന് അച്ഛനോട് സംസാരിച്ചു. എന്നെ നോക്കാൻ കെൽപ്പുള്ള ആളാണെന്ന് മനസിലായപ്പോൾ വീട്ടുകാർ സമ്മതിച്ചു.'

  'പ്രണയം വീട്ടിൽ അറിഞ്ഞ സമയത്ത് അമ്മയ്ക്കൊക്കെ വലിയ എതിർപ്പായിരുന്നു. ടിവി കാണുന്നത് പോലും വിലക്കിയിരുന്നു. സൂര്യ ടിവി വെച്ചുപോകരുതെന്നാണ് അമ്മ പറഞ്ഞത്. അവർ റെയ്ജന്റെ സീരിയൽ കണ്ടിരുന്നവരാണ്. പിന്നീട് പ്രണയമാ‌ണെന്ന് പറഞ്ഞപ്പോൾ അവർ അത് നിർ‌ത്തി. മുത്തശ്ശി പറഞ്ഞത് ടിവിയിലുള്ള ആൾക്കാരായകൊണ്ട് ശരിയാവില്ലെന്നാണ്.'

  'എന്റെ പാരന്റ്സിനും തുടക്കത്തിൽ‌ സമ്മതമല്ലായിരുന്നു. പിന്നെ കുറച്ച് സംസാരിച്ച് ശരിയാക്കിയപ്പോൾ നിങ്ങൾ‌ സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നാണ് വീട്ടുകാർ പറഞ്ഞത്. രണ്ട് വീട്ടുകാരും വിവാഹത്തിന് നിബന്ധനകളൊന്നും വെച്ചില്ലെന്നത് അത്ഭുതപ്പെടുത്തി.'

  'ഒരു മാസം കൊണ്ടാണ് ഒരുക്കങ്ങൾ നടത്തി കല്യാണം കഴിച്ചത്. ലളിത വിവാഹമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. റിസപ്ഷൻ കുറച്ച് ​ഗ്രാന്റായിപ്പോയോ എന്നാണ് ഇപ്പോൾ‌ സംശയമുള്ളത്. ശിൽപ വളരെ കെയറിങാണ്. ആരെയും വേദനിപ്പിക്കാൻ അവൾക്ക് ഇഷ്ടമല്ല. ശിൽപ എല്ലാത്തിനോടും സിങ്കാകും. ശിൽപ ചിലപ്പോഴെങ്കിലും ബോൾഡായി പെരുമാറണമെന്ന് തോന്നിയിട്ടുണ്ട്.'

  'അങ്ങനെ ചെയ്തില്ലെങ്കിൽ ആളുകൾ തലയിൽ കയറും. റെയ്ജനും ഭയങ്കര കെയറിങാണ്. റെയ്ജാന് ആളുകളെ പെട്ടന്ന് മനസിലാക്കാനാകും. റെയ്ജൻ കുറച്ച് ദേഷ്യം കുറക്കണമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോൾ വലുതായി ദേഷ്യപ്പെടാറില്ല.'

  'അഭിനയത്തിൽ ആയകൊണ്ട് ആളുകൾ ഇവരുടെ കുഞ്ഞ് കാര്യം പോലും വേ​ഗം ശ്രദ്ധിക്കുമല്ലോ... എന്നോട് ദേഷ്യപ്പെട്ടോളൂ മറ്റുള്ളവരോട് കുറച്ച് കുറക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. റെയ്ജനാണ് പൊസസീവ്' റെയ്ജാനും ശിൽപയും പറഞ്ഞു.

  Read more about: serial
  English summary
  newly married couple serial actor rayjan and shilpa open up their love story, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X