മകളെയും ഏട്ടനെയും ചേര്‍ത്തും കഥകള്‍ വന്നു! അദ്ദേഹത്തിന് ചേരുന്ന ഭാര്യയല്ലെന്നാണ് പറയുന്നത്; ദിവ്യയും ക്രിസ്സും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഹിറ്റ് സീരിയലുകളില്‍ മുത്തച്ഛനായിട്ടും വില്ലന്‍ വേഷമൊക്കെ അവതരിപ്പിച്ച് നില്‍ക്കുകയാണ് ക്രിസ്. ദിവ്യയും സീരിയലുകളില്‍ സജീവമാണ്. ഇതിനിടെ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഗുരുവായൂരില്‍ വെച്ച് പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു ദിവ്യയും ക്രിസും വിവാഹിതാരവുന്നത്.
ഇരുവരുടേതും രണ്ടാം വിവാഹമാണെങ്കിലും ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രിസ്സിന്റെ പ്രായം പോലുമറിയാതെ അദ്ദേഹം കിളവനാണെന്നും മുത്തച്ഛനാണെന്നുമൊക്കെ അധിഷേപിച്ചു. വിവാഹം കഴിഞ്ഞ് ഏകദേശം ആറ് മാസത്തോളമായി. എന്നിട്ടും ഇവര്‍ക്കെതിരെയുള്ള പരിഹാസം അവസാനിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അടുത്തിടെയും വിവാഹമോചിതരായെന്നും തല്ലിപിരിഞ്ഞെന്നുമൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്.

എന്നാല്‍ വിവാഹത്തെ കുറിച്ചും ദമ്പതിമാര്‍ എങ്ങനെ ജീവിക്കണമെന്നതിനെ പറ്റിയും വ്യക്തമായ ധാരണയോട് കൂടിയാണ് ദിവ്യയും ക്രിസ്സും ഒരുമിച്ചത്. കൈരളിയ്ക്ക് നല്‍കിയ പുതിയൊരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തെ പറ്റി മനസ് തുറക്കുകയാണ് താരങ്ങളിപ്പോള്‍. വിവാഹം കഴിച്ചതിന്റെ പേരില്‍ അവസാനിക്കാത്ത വിമര്‍ശനങ്ങളെ കുറിച്ചും ഇതിനിടയില്‍ മക്കളെ കൂടെ വലിച്ചിഴയ്ക്കുന്നതും സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമാണെന്നാണ് ദിവ്യയും ക്രിസ്സും പറയുന്നത്.
ഒരിക്കലും ഞാന്‍ ഇദ്ദേഹത്തിന് ചേരുന്ന ഭാര്യയല്ലെന്നാണ് കമന്റുകള്‍ കഴിഞ്ഞ ദിവസവും വന്നു. അതെന്ത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കിനിയും മനസിലായിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. അത് തികച്ചും തെറ്റായ കാര്യമാമെന്ന് ക്രിസും കൂട്ടിച്ചേര്‍ത്തു. കാരണം എനിക്ക് ചേരുന്ന വ്യക്തി ആരാണെന്ന് ഞാന്‍ തീരുമാനിക്കാന്‍ പറ്റാതെ ഒരു പണിയുമില്ലാതെ ഇരിക്കുന്ന കമന്റ് തൊഴിലാളി പറയുന്നത് വെച്ചിട്ട് എന്റെ ജീവിതം ജീവിക്കേണ്ട കാര്യമില്ല.

സ്ത്രീകളില്‍ നിന്നാണ് കൂടുതലും ഇത്തരം കമന്റുകള്‍ വന്നത്. അതും ഫേക്ക് ആണോ എന്ന് അറിയില്ല. എന്നിരുന്നാലും പ്രൊഫൈല്‍ ചെക്ക് ചെയ്ത് നോക്കുമ്പോള്‍ അത് സ്ത്രീകള്‍ തന്നെയാണെന്ന് വ്യക്തമാണ്. ഫ്രസ്‌ട്രേഷന്‍ ലെവല്‍ കൂടുമ്പോഴായിരിക്കും ഇത്തരം കമന്റുകളുമായി അവര്‍ വരുന്നതെന്ന് തോന്നുന്നു.
വിവരമില്ലാത്ത ആളുകള്‍ അവരുടെ വീട്ടില്‍ കാണിക്കുന്നതായിരിക്കും ഇവിടെയും കാണിച്ചിരിക്കുന്നത്. ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്തും കഥകള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ ശരിക്കും വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, അതിലൊന്നും തനിക്ക് കുഴപ്പമില്ലെന്നാണ് മോള് പറഞ്ഞതെന്ന് ദിവ്യ വ്യക്തമാക്കുന്നു.
ഭാര്യയായ കുഞ്ഞുമോളെ (ദിവ്യ ശ്രീധര്‍) എനിക്കും അവള്‍ക്ക് തിരിച്ച് എന്നെയും അറിയാം. അതുപോലെ മക്കള്‍ക്കും ഞങ്ങളെ അറിയാം. ഇതില്‍ കൂടുതല്‍ ഞങ്ങളുടെ കുടുംബത്തിന് ആവശ്യമില്ലെന്നാണ് ക്രിസ് പറയുന്നത്. കുട്ടികളെ എല്ലാം പറഞ്ഞ് പഠിപ്പിക്കുന്നത് ബന്ധുക്കളാണ്. അതല്ലെങ്കില്‍ അവരുടെ അച്ഛനും അമ്മയും സന്തോഷമായിരിക്കാനാണ് കുട്ടികളും ആഗ്രഹിക്കുക. നാട്ടുകാര്‍ എന്ത് പറയുമെന്ന് ചിന്തിക്കുന്ന പ്രായത്തിലെത്തി കഴിഞ്ഞാല്‍ കുട്ടികള്‍ പ്രശ്‌നമുണ്ടാക്കും. ഏറ്റവും കൂടുതല്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തിട്ടുള്ളത് നാട്ടുകാര്‍ എന്ത് പറയുമെന്ന ചിന്തയാണ്.
പത്തരമാറ്റ് സീരിയലിൽ ഒരുമിച്ച് അഭിനയിക്കുന്ന സമയത്താണ് ക്രിസ്സും ദിവ്യയും പരിചയത്തിലാവുന്നത്. പിന്നീട് വീട്ടുകാരുടെയും മക്കളുടെയും സമ്മതത്തോടെ വിവാഹിതരായി. തങ്ങൾ ജീവിതം തുടങ്ങിയതിന് ശേഷം പല കാര്യങ്ങളിലും സന്തോഷമാണെന്നാണ് താരങ്ങൾ പറയുന്നത്. ദിവ്യയ്ക്ക് ആദ്യമുണ്ടായിരുന്ന അപകർഷതാ പ്രശ്നങ്ങളൊക്കെ മാറി. ഇപ്പോൾ സ്വന്തമായി എഴുതാൻ തുടങ്ങി. തനിക്കേറെ സന്തോഷം നൽകിയ കാര്യമാണ് അത്. വൈകാതെ മികച്ചൊരു കഥ എല്ലാവർക്കും കാണാൻ സാധിച്ചേക്കുമെന്നും താരം കൂട്ടിചേർത്തു...


Click it and Unblock the Notifications