വിവാഹ ശേഷം മറ്റൊരു സന്തോഷം കൂടി എത്തി; ആരാധകര്‍ കാത്തിരിക്കുന്നത് പോലെ പുതിയൊരാളായി മൃദുല വിജയ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയും യുവകൃഷ്ണയും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരുന്നത്. വിവാഹം കഴിഞ്ഞ ഉടനെ ഹണിമൂണ്‍ ആഘോഷങ്ങള്‍ കുറച്ച് ഏറ്റെടുത്ത പുതിയ പ്രോജക്ടുകളിലേക്ക് പോയിരിക്കുകയാണ് താരങ്ങള്‍. രണ്ടാളും രണ്ടിടത്ത് നിന്നുള്ള ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയത് കൊണ്ട് ഒരുമിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തെ കുറിച്ചും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ മറ്റൊരു സന്തോഷം ജീവിതത്തിലുണ്ടാവുന്നതിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൃദുല. പുതിയൊരു സീരിയലില്‍ നായികയായിട്ടെത്തുകയാണ് നടി. ഇത്തവണ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയായിരിക്കും മൃദുല അവതരിപ്പിക്കുന്നതെന്ന് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമായിരിക്കുകയാണ്. വിശേഷങ്ങള്‍ വായിക്കാം...

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് എന്ന സീരിയലിലാണ് മൃദുല അഭിനയിച്ച് കൊണ്ടിരുന്നത്. സംയുക്ത എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചു. സീരിയിലലെ നായകനായ അരുണ്‍ രാഘവുമായിട്ടുള്ള മൃദുലയുടെ കെമിസ്ട്രിയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഈ സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ മറ്റൊരു സീരിയലുമായി എത്തുകയാണെന്നും നടി അറിയിച്ചു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അഭിനയിക്കുന്നത്. ഒക്ടോബര്‍ പതിനെട്ട് മുതലാണ് സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണിക്കായിരിക്കും പുതിയ സീരിയലിന്റെ സംപ്രേക്ഷണ സമയം. ഒരു അമ്മയുടെയം രണ്ട് പെണ്‍മക്കളുടെയും കഥയാണ് സീരിയലിന്റെ ഇതിവൃത്തമെന്നാണ് പ്രൊമോയില്‍ നിന്ന് വ്യക്തമാവുന്നത്. ഒരാള്‍ മോഡേണ്‍ വസ്ത്രങ്ങളിലും ഒരാള്‍ നാടന്‍ രീതിയിലുമാണ് എത്തുന്നത്.

മൃദുലയാണ് മൂത്തമകളായി എത്തുന്നത്. ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടാത്ത മകളോട് അമ്മയും സഹോദരിയുമെല്ലാം ദേഷ്യപ്പെടുന്നതും പ്രൊമോയില്‍ കാണാം. അതേ സമയം പെണ്‍കുട്ടികള്‍ ആണെങ്കില്‍ എപ്പോഴും അണിഞ്ഞ് ഒരുങ്ങി നടക്കണോ? അതാണോ പെണ്‍കുട്ടികളുടെ സൗന്ദര്യം, എന്തോ എനിക്ക് അങ്ങനെ തോന്നുന്നില്ല. ജീവിതത്തില്‍ എന്റെ സങ്കല്‍പ്പങ്ങളും ലക്ഷ്യങ്ങളും മറ്റ് ചിലതാണ്. ആ കഥയാണ് തുമ്പപ്പൂ എന്നും പറഞ്ഞാണ് പ്രൊമോ അവസാനിക്കുന്നത്. മൃദുലയുടെ ശക്തമായൊരു സ്ത്രീകഥാപാത്രത്തെ ഇതിലൂടെ പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം മൃദുലയുടെ പുതിയ സീരിയലിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി. മൃദുല ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്. 'തുമ്പപ്പൂ' നല്ലൊരു സീരിയല്‍ ആവട്ടെ എന്ന് ആശംസിക്കുകയാണ്. കല്യാണ സൗഗന്ധികം എന്ന സീരിയലിലെ മൃദുലയുടെ അഭിനയം സൂപ്പര്‍ ആയിരുന്നു. പിന്നിട്ടു വന്ന കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയല്‍ അഭിനയവും മോശമായില്ല. ഈ സീരിയലും അങ്ങനെ ആവട്ടേ എന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. കൃഷ്ണതുളസിക്ക് ശേഷം വീണ്ടും മൃദുല മഴവില്‍ മനോരമയില്‍ അഭിനയിക്കുന്ന സീരിയലാണെന്ന പ്രത്യേകത കൂടി തുമ്പപ്പൂവിന് ഉണ്ട്.


Click it and Unblock the Notifications