For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് ഞങ്ങളുടെ ഏഴാം വർഷമാണ്, രോഹിത്തിനോട് ആദ്യം നോ പറഞ്ഞു, പിന്നീട് ഇഷ്ടം തോന്നിയതിനെ കുറിച്ച് എലീന

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കൽ. അഭിനേത്രി അവതാരക എന്നിങ്ങനെ മിനിസ്ക്രീനിൽ സജീവമാണ് താരം. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും എലീന പങ്കെടുത്തിരുന്നു. സീസൺ 2 മത്സരാർഥിയായിരുന്നു. ഷോ നിർത്തലാക്കുന്നത് വരെ ഹൗസിലുണ്ടായിരുന്നു. ബിഗ് ബോസിലൂടെയാണ് എലീന പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച മത്സരാർഥിയായിരുന്നു എലീന പടിക്കൽ.

  ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നയന്‍താര ചക്രവര്‍ത്തി, വൈറല്‍ ചിത്രങ്ങള്‍ കാണാം

  കുടുംബവിളക്കിൽ ശീതളായി ഇനി ഉണ്ടാകില്ല,സീരിയലിൽ നിന്ന് പിൻമാറുന്നു, കാരണം വെളിപ്പെടുത്തി അമൃത

  ബിഗ് ബോസ് ഷോയിലൂടെയാണ് എലീനയുടേയും രോഹിത്തിന്റേയും പ്രണയകഥ പ്രേക്ഷകർ അറിയുന്നത്. നടി തന്നെയായിരുന്നു ഇത് വെളിപ്പെടുത്തിയത്. ഇരുവീട്ടുകാരും തുടക്കത്തിൽ ഈ ബന്ധത്തിനോട് എതിർപ്പായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോയ്ക്ക് ശേഷം രണ്ട് കുടുംബംഗങ്ങളും വിവാഹത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. ഈ കഴിഞ്ഞു പോയ ആഗസ്റ്റ് 30 ന് ആയിരുന്നു എലീനയുടേയും രോഹിത്തിന്റേയും വിവാഹം. കോഴിക്കോട് വെച്ചായിരുന്നു കല്യാണം നടന്നത്. നടിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  പോലീസിന്റെ കൈയ്യിൽ കുടുങ്ങി വേദിക, സ്റ്റേഷനിൽ എത്തി ആ കാഴ്ച കണ്ട് സുമിത്ര, കുടുംബവിളക്ക് പുതിയ എപ്പിസോഡ്

  ഇപ്പോഴിത രോഹിത്തുമായുള്ള വിവാഹശേഷം, പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന. രോഹിത്തിനോട് ഇഷ്ടം വെളിപ്പെടുത്തിയതിനെ കുറിച്ചാണ് എലീന പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ. അത് തന്നെയാണ് പ്രണയത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് എലീ പറയുന്നത്. ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ...'' എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ.
  പ്രണയത്തിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്''.

  രോഹിത്താണ് ആദ്യം പ്രപോസ് ചെയ്തെന്നും എലീന പറയുന്നുണ്ട്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിതാണ് ആദ്യം പ്രപോസ് ചെയ്തത്. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പക്ഷെ, പതുക്കെ എനിക്ക് പറ്റിയ ചെക്കൻ ഇതു തന്നെയാണെന്ന് മനസ്സ് പറഞ്ഞു. പക്ഷെ, രണ്ട് വീട്ടിലും സമ്മതമില്ല. അങ്ങനെ കാത്തിരുന്ന് ഒടുവിൽ 2020 മാർച്ച് മാസത്തോടെയാണ് വീട്ടിൽ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്സൈറ്റ്മെന്റിലായി. ഇത് 7ാം മത്തെ വർഷമാണെന്നും നടി പറഞ്ഞു. വീട്ടുകാർ എന്ന് സമ്മതിക്കുന്നോ അന്ന് നിശ്ചയം എന്ന് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു.

  കൊവിഡ് കാലമായിരുന്നതിനാൽ നിർദേശങ്ങൾ പാലിച്ചാണ് നിശ്ചയം പ്ലാൻ ചെയ്തതെന്നും എലീന പറയുന്നുണ്ട്. രണ്ട് വിഭാഗമായിട്ടാണ് പരിപാടികൾ പ്ലാൻ ചെയ്തത്. ആ ദ്യത്തേതിൽ കുടുംബക്കാർ. അടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിയ ചടങ്ങ്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിശ്ചയമേ നടന്നുള്ളൂ. 50 മുതൽ 100 പേരെ മാത്രമേ ഒരു സമയത്ത് ഹാളിൽ കയറ്റൂ എന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ടീം ഭക്ഷണം കഴിക്കാൻ പോകുമ്പോള്‍ അടുത്ത ടീം ഹാളിൽ കയറും. അങ്ങനെയായിരുന്നു നിശ്ചയം.

  Recommended Video

  വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം..ഞാൻ ഒരു തരി കൊടുക്കില്ല | FilmiBeat Malayalam

  രോഹിത്തിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ എലീന പറയുന്നുണ്ട്. രോഹിത് കുറച്ച് സൈലന്റാണ്. പാർട്ടിയൊക്കെ നടക്കുമ്പോൾ ആദ്യത്തെ അര മണിക്കൂർ മാത്രമേ ഞാൻ പാവമായി നിൽക്കുകയുള്ളൂ. ബാക്കി സമയം യഥാർഥ ബഹളക്കാരി ഞാനായിരിക്കും. ഹിന്ദുവധുവായി രാവിലെയും ക്രിസ്ത്യൻ വധുവായി വൈകിട്ടുമാണ് ചടങ്ങ് നടത്തിയതെന്നും വിവാഹത്തെ കുറിച്ച് എലീന പറയുന്നു. എലീനയുടെ വിവാഹ ലുക്കുകൾ സോഷ്യൽ മീഡിീയയിൽ വലിയ ചർച്ചയായിരുന്നു. രാവിലെ സിമ്പിൾ ലുക്കിൽ ഹിന്ദുവധുവായിട്ടാണ് നടി എത്തിയത്. സാരിയ്ക്ക് അനിയോജ്യമായ താരത്തിലുള്ള സ ആഭരണങ്ങളായിരുന്നു നടി ധരിച്ചിരുന്നത്. വൈകുന്നേരത്തെ ചടങ്ങന് ഗൗൺ ആയിരുന്നു വേഷം. ക്രിസ്ത്യൻ ലുക്കിലായിരുന്നു ഇരുവരും എത്തിയത്.

  Read more about: alina padikkal
  English summary
  Newly Wed Bigg Boss Malayalam Fame Alina Padikkal Opens Up Her Love Story With Rohit Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X