വീടിന്റെ പേര് മൗണ്ട് എവറസ്റ്റ്! ആകാംക്ഷ ഉണർത്തി നിങ്ങൾക്കും ആകാം കോടീശ്വരൻ, പരസ്യ ചിത്രം...
മലയാളത്തിലെ ഏറ്റവും ജനപ്രിയ ചാനൽ ഷോയായിരുന്നു നടൻ സുരേഷ് ഗോപി അവതാരിപ്പിച്ചിരുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ. റിയാലിറ്റി ഷോയുടെ മൂന്നാം സീസൺ ആരംഭിക്കുകയാണ്. മഴവില്ല് മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ ഇത്തവണയും അവതാരകനായി എത്തുന്നത് നടൻ സുരേഷ് ഗോപി തന്നെയാണ്. നിങ്ങൾക്കും ആകാം കോടീശ്വരന്റെ ആദ്യ പരസ്യ ചിത്രം പുറത്ത്.

മൂന്ന് പരസ്യ ചിത്രങ്ങളിലെ ആദ്യ പരസ്യമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പുതിയ വീടിന് മൗണ്ട് എവറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന വീട്ടമ്മയും അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന നായരുമാണ് പരസ്യത്തിലെ ഹൈലൈറ്റ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ്, സംഗീതം മോജോ ജോസഫ്.സംവിധായകൻ മധു സി. നാരായണന്റെ ഭാര്യ ഷീനയാണ് ചിത്രത്തിൽ വീട്ടമ്മയായി പ്രത്യക്ഷപ്പെടുന്നത്. രാജേഷ് മാധവ്, ഉണ്ണി നായർ, ശ്രീജിത്ത് എന്നിവരാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെട്ടിലും മട്ടിലും പുതിയ മാറ്റത്തോടെയാണ് കോടീശ്വരന്റെ പുതിയ സീസൺ ആരംഭിക്കുന്നത്. ഒരൊറ്റ ചോദ്യം മതി ജീവതം മാറാൻ എന്ന ടാഗ് ലൈനു പകരം അറിഞ്ഞൊരുത്തരം പുതിയൊരു തുടക്കം എന്ന ടാഗ്‌ലൈനോട് കൂടിയാണ് പുതിയ സീസൺ എത്തുന്നത്. നിങ്ങൾക്കും ആകാം കോടീശ്വരൻ ൺന്ന റിയാലിറ്റി ഷോയ്ക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് .


Click it and Unblock the Notifications