അത്രയേറെ അനുഭവിച്ചു! ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റമുണ്ട്! പ്രിയയുടെ അസുഖത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി
ഒരു ഹാപ്പി ഫാമിലിയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നവാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. പ്രിയയെ ബാധിച്ച ഫൈബ്രോമാള്‍ജിയയെക്കുറിച്ച് അടുത്തിടെ ഇരുവരും തുറന്നുപറഞ്ഞിരുന്നു. നിത്യജീവിതത്തിലെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വേദനയും, ക്ഷീണവും, ഡിപ്രഷനുമൊക്കെ കാരണം ഉറക്കം പോലും ഇല്ലായിരുന്നു. എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത് എന്നുപോലും ചിന്തിച്ചുപോയ നാളുകളായിരുന്നു അത്.
പുറമേ നിന്ന് കാണുന്നവര്‍ക്ക് അസുഖമുള്ളതായി മനസിലാവുന്നില്ലായിരുന്നു. മടിയായത് കൊണ്ട് ഒന്നും ചെയ്യുന്നില്ല എന്നായിരിക്കും തോന്നുക. ഇതൊരു അസുഖമാണെന്ന് ഞങ്ങള്‍ക്ക് പോലും ആദ്യം മനസിലായിരുന്നില്ല. ഡോക്ടര്‍മാരാണ് ഇതേക്കുറിച്ച് പറഞ്ഞ് തന്നത്. ജീവിത ശൈലിയിലെ മാറ്റം, വ്യായാമം, തെറാപ്പി, ഡോക്ടറുടെ നിര്‍ദേശത്തില്‍ മരുന്നും കഴിച്ചാലേ ഈ അവസ്ഥയില്‍ നിന്നും മാറാനാവൂ എന്നും ഇരുവരും പറഞ്ഞിരുന്നു.

പ്രിയയുടെ അവസ്ഥ എങ്ങനെയുണ്ടെന്ന് ചോദിച്ച് ഒത്തിരി മെസേജുകള്‍ വരുന്നുണ്ടായിരുന്നു. പ്രിയ ബെറ്ററായി എന്ന് ഞാന്‍ പറഞ്ഞിരുന്നു. എങ്ങനെയാണ് ബെറ്ററായത് എന്ന് ചോദ്യങ്ങളുമുണ്ടായിരുന്നു. ശരിയാണ്, ഇപ്പോള്‍ കുറച്ച് മാറ്റങ്ങളുണ്ട്. ഫുളി റിക്കവറായില്ലെങ്കിലും കുറേ മാറ്റങ്ങളുണ്ട് ഇപ്പോള്‍. ഒരു ഇംപ്രൂവ്‌മെന്റും ഇല്ലെന്ന് പറഞ്ഞ് ചിലരൊക്കെ മെസേജ് അയച്ചിരുന്നു. ഇത് പല തരത്തിലുണ്ട്. കാരണങ്ങളും, അവസ്ഥയുമൊക്കെ വ്യത്യസ്തമാണ്. എന്റെ കാര്യത്തില്‍ എനിക്ക് നല്ല വേദനയുണ്ടായിരുന്നു. ഇതിന്റെ ഭീകരത ശരിക്കും അനുഭവിച്ചിരുന്നു.
എന്താണ് സംഭവം എന്ന് മനസിലാവുന്നില്ലായിരുന്നു ഞങ്ങള്‍ക്ക്. തുടക്കത്തില്‍ തന്നെ ട്രീറ്റ്‌മെന്റ് എടുത്താല്‍ മാറ്റങ്ങള്‍ വരും. വെച്ചോണ്ടിരിക്കുന്തോറും അവസ്ഥ മോശമായി വരും. പിന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി മാറും. ഞങ്ങള്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ പോവുകയാണെന്നറിഞ്ഞ് കുറേ പേര്‍ സജഷന്‍സ് തന്നിരുന്നു. അവരവര്‍ക്ക് ഫലപ്രദമായത് അതേപോലെ തുടരുക. ഡോക്ടറെ കാണാതെ മരുന്ന് കഴിക്കരുത് ഇക്കാര്യത്തില്‍. നിങ്ങള്‍ ഏത് അവസ്ഥയിലാണെന്ന് മനസിലാക്കാന്‍ ഡോക്ടര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. ഞങ്ങള്‍ ഫോളോ ചെയ്ത കാര്യങ്ങള്‍ പറയുന്നു എന്നേയുള്ളൂ. നിങ്ങള്‍ ചെയ്യണമെന്ന് ഞങ്ങളൊരിക്കലും പറയില്ല.
ഷേണായി ഡോക്ടറിനെ കാണാന്‍ പോവണമെന്ന് കുറേപേര്‍ പറഞ്ഞിരുന്നു. ഭയങ്കര തിരക്കാണ് അദ്ദേഹത്തിന്. ഞങ്ങള്‍ക്ക് ഇതുവരെ അങ്ങോട്ട് പോവാന്‍ പറ്റിയിട്ടില്ല. പ്രിയയേക്കാളും മോശമായിരുന്നു അവസ്ഥ, ഡോക്ടറെ കണ്ടപ്പോള്‍ മാറ്റം വന്നു എന്ന് പറഞ്ഞവരുണ്ട്. ഇപ്പോള്‍ ഡയറ്റുണ്ട്, യോഗ ചെയ്യുന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഇപ്പോള്‍ കഴിക്കുന്നത്. യാത്രകളൊക്കെ കുറച്ചിരിക്കയാണ് ഞാന്‍ എന്നും പ്രിയ മോഹന്‍ പറയുന്നു.
ഡയറ്റ് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മിനറല്‍ റിച്ച് ഫുഡ് കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഉറക്കവും കൃത്യമായിരിക്കണം. ഡോക്ടറിനെ കാണുമ്പോള്‍ അവരാദ്യം ചോദിക്കുന്നത് ഉറക്കം കൃത്യമാണോയെന്നാണ്. അത് ശരിയാക്കാന്‍ പറയും. അതുപോലെ ബ്ലഡ് ടെസ്റ്റും നിര്‍ദേശിക്കും. അതിന് ശേഷമേ ട്രീറ്റ്‌മെന്റ് തീരുമാനിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്തത് പറയുന്നത് കേട്ട് അത് ഫോളോ ചെയ്യരുത്. ഡോക്ടറെ കാണുകയെന്നത് സുപ്രധാനമാണെന്നായിരുന്നു നിഹാല്‍ പറഞ്ഞത്.


Click it and Unblock the Notifications











