മടിയാണെന്നാണ് വിചാരിച്ചത്! പ്രിയയുടെ കണ്ടീഷന്‍ തിരിച്ചറിഞ്ഞത് പിന്നീട്! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

നാളുകള്‍ക്ക് ശേഷമായി വ്‌ളോഗുമായെത്തിയിരിക്കുകയാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. കാലങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഇങ്ങനെ ഒന്നിച്ച് ഇരുന്ന് സംസാരിക്കുന്നത്. പ്രിയ ഭയങ്കര തിരക്കുള്ള ആളായി മാറിയിരിക്കുകയാണ്. എനിക്ക് തന്നെ കാണാന്‍ കിട്ടുന്നില്ല. ഫോണിലൂടെ ട്രാക്ക് ചെയ്യണം ഞാന്‍. ഉറങ്ങിക്കിടക്കുമ്പോള്‍ ഓ അടുത്തുണ്ടോ എന്ന് നോക്കേണ്ട അവസ്ഥയാണ്. ഞാന്‍ ഉറങ്ങിക്കഴിഞ്ഞാണ് മിക്കവാറും വരുന്നത് തന്നെ എന്നായിരുന്നു നിഹാല്‍ പറഞ്ഞത്. പിന്നെ എനിക്ക് ഉറക്കവും കുറവാണ്. അത് സത്യമാണ്, അത്രയും പണിയുണ്ട്. എക്‌സിബിഷനൊക്കെ വരുന്നുണ്ട്. അതിന്റെ തിരക്കിലാണ്. രണ്ട് ദിവം കോഴിക്കോടുണ്ടാവും ഞങ്ങള്‍. ഒത്തിരി കാര്യങ്ങള്‍ സെറ്റാക്കാനുണ്ട്. അതൊക്കെയായി പ്രിയ നല്ല ബിസിയാണ്. ഫൈബ്രോമയാള്‍ജിയ എന്ന കണ്ടീഷനെക്കുറിച്ച് കുറേപേര്‍ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് പ്രിയയോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞത്.

ഈയൊരു അവസ്ഥയെക്കുറിച്ച് മലയാളികള്‍ മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ ചെയ്തത്. പ്രിയയുടെ വീഡിയോയിലൂടെയായി ലക്ഷക്കണക്കിന് പേരാണ് ഇതേക്കുറിച്ച് മനസിലാക്കിയത്. റീച്ചിന് വേണ്ടി നമ്മളൊരിക്കലും ഇങ്ങനെയുള്ള വീഡിയോ ചെയ്യില്ലല്ലോ. ഇതേക്കുറിച്ച് പലരും എന്നോട് പറഞ്ഞ് തന്നിരുന്നു. ഇതെങ്ങനെയാണെന്നും, ഇനി മുന്നോട്ട് എങ്ങനെയായിരിക്കുമെന്നും എനിക്ക് പറഞ്ഞ് തന്നവരുണ്ടായിരുന്നു. ഈയൊരു കണ്ടീഷനാണെന്ന് അറിഞ്ഞിട്ട് ഒരുവര്‍ഷമായി. ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളൂ. ഇപ്പോള്‍ ട്രാവല്‍ വ്‌ളോഗൊക്ക കാണുമ്പോള്‍ ചേച്ചി എങ്ങനെയാണ്, മാറിയോ, ഫുഡ് എങ്ങനെയാണ്, ക്ഷീണമുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. റുമത്തോളജിസ്റ്റിനെയാണ് ഞങ്ങള്‍ കണ്ടത്. മരുന്നുകള്‍ ഏതാണെന്നൊന്നും ഞങ്ങള്‍ പറയില്ല. ഓരോരുത്തരുടെ കണ്ടീഷന്‍ നോക്കി ഡോക്ടറല്ലേ മരുന്ന് തീരുമാനിക്കേണ്ടത്.

Nihal Pillai about Priya s condition
Photo Credit: Nihal Pillai / Instagram

ഡോക്ടര്‍ ആരാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. കാരണം എന്റെ കണ്ടീഷനൊന്ന് മാറിക്കഴിഞ്ഞിട്ട് പറയാം. ബ്ലഡ് ടെസ്റ്റ് എടുത്താണ് അദ്ദേഹം എനിക്കെപ്പോഴും മരുന്ന് തന്നിരുന്നത്. സ്റ്റിറോയ്ഡ്‌സ് തന്നെയാണ് തരുന്നത്. ഡോസ് കുറയ്ക്കുന്നില്ല, കൂട്ടുന്നുമില്ല. നേരത്തെയാണെങ്കില്‍ എനിക്ക് കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ വരെ കൈ പൊക്കാന്‍ പറ്റില്ലായിരുന്നു. ബെഡില്‍ നിന്നും തനിയെ എഴുന്നേല്‍ക്കാന്‍ പറ്റില്ലായിരുന്നു. തല കഴുകാനും പറ്റില്ലായിരുന്നു. പാര്‍ലറില്‍ പോയാണ് ഹെയര്‍ വാഷ് ചെയ്തിരുന്നത്. ബോഡി പെയ്‌നൊക്കെ ഇപ്പോള്‍ നല്ല കുറവുണ്ട്. പക്ഷേ, എനിക്ക് മരുന്ന് നിര്‍ത്താന്‍ പേടിയാണ് ഇപ്പോള്‍. എങ്ങാനും പഴയ സ്റ്റേജിലേക്ക് പോവുമോ എന്നറിയില്ല. ഇതിനൊപ്പമായി എക്‌സര്‍സൈസും, വര്‍ക്കൗട്ടുമൊക്കെ തുടങ്ങാനാണ് പറഞ്ഞത്. നന്നായി നടക്കാനും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴും മെഡിസിന്‍സ് കൊണ്ടാണ് യാത്ര ചെയ്യുന്നത്. ഡോക്ടര്‍ പറഞ്ഞത് പോലെ തന്നെയാണ് മരുന്നുകളൊക്കെ കഴിക്കുന്നത്. അതുകൊണ്ടാണ് ഈ മാറ്റം വന്നത്. പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്. ബ്ലഡ് ടെസ്റ്റും, എക്‌സ്‌റേയുമൊക്കെ എടുത്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഒരു ടെസ്റ്റ് എടുത്തപ്പോള്‍ ഇന്‍ഫ്‌ളമേഷന്‍ ഭയങ്കര കൂടുതലായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ കണ്ടീഷന്‍ തിരിച്ചറിഞ്ഞത്.

റുമത്തോളജിസ്റ്റിന്റെ ട്രീറ്റ്‌മെന്റിലൂടെയാണ് ഞങ്ങള്‍ക്ക് മാറ്റം വന്നത്. പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്. ബ്ലഡ് ടെസ്റ്റും, എക്‌സ്‌റേയുമൊക്കെ എടുത്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഒരു ടെസ്റ്റ് എടുത്തപ്പോള്‍ ഇന്‍ഫ്‌ളമേഷന്‍ ഭയങ്കര കൂടുതലായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ കണ്ടീഷന്‍ തിരിച്ചറിഞ്ഞത്. റുമത്തോളജിസ്റ്റിന്റെ ട്രീറ്റ്‌മെന്റിലൂടെയാണ് ഞങ്ങള്‍ക്ക് മാറ്റം വന്നത്. ഡോക്ടറെ കണ്ടാലേ നിങ്ങളുടെ അവസ്ഥ ഏതാണെന്ന് മനസിലാവുകയുള്ളൂ. യോഗയും, എക്‌സര്‍സൈുമൊക്കെ ചെയ്യുന്നത് റിലാക്‌സാണ്. പക്ഷേ, ശരീരം ഓക്കെയാണെന്ന് ഉറപ്പിച്ചേ അത് ചെയ്യാവൂ.

ഉറക്കം കൃത്യമാക്കിയാല്‍ തന്നെ പകുതി അസുഖവും കുറയും. ആദ്യമൊക്കെ ഇത് പ്രിയയുടെ അഭിനയമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെയാണ് അവസ്ഥ മനസിലാക്കുന്നത്. കൂടെയുള്ളവരുടെ സപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ടതാണ്. മെന്റലി, ഫിസിക്കലി വയ്യാത്ത അവസ്ഥയാണിത്. കൃത്യമായി തന്നെ ഇതേക്കുറിച്ച് മനസിലാക്കി വേണം ട്രീറ്റ്‌മെന്റ് എടുക്കാന്‍ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നുമായിരുന്നു പ്രിയയും നിഹാലും പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X