പ്രിയയുടെ മിസ് ക്യാരേജിന് പോലും കാരണമതായിരിക്കും, ഒരുപാട് ദ്രോഹിച്ചു; അനുഭവം തുറന്ന് പറഞ്ഞ് നിഹാൽ പിള്ള
ഇന്റഫ്ലുവൻസർ ദിയ കൃഷ്ണയെ ബിസിനസിൽ ജീവനക്കാരികൾ പറ്റിച്ചത് ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്. 69 ലക്ഷം രൂപയാണ് ജീവനക്കാരികൾ അടിച്ച് മാറ്റിയതെന്ന് ദിയയും കുടുംബവും പറയുന്നു. സംഭവം ചർച്ചയായതിന് പിന്നാലെ തനിക്കുള്ള അനുഭവം പങ്കുവെക്കുകയാണ് നിഹാൽ പിള്ള. താൻ 2017 ൽ പറ്റിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ് നിഹാൽ പിള്ള യൂട്യൂബ് ചാനലിൽ സംസാരിച്ചത്.
സഹോദരിയുടെ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാൻ കോൺട്രാക്ടറെ സമീപിച്ചു. ഗൂഗിളിലൂടെ തപ്പിയാണ് ഇയാളിലേക്ക് എത്തിയത്. ഇതിനിടെ തനിക്ക് ബുദ്ധിമുട്ടുകൾ വന്നു. സിനിമയിൽ ക്ലിക്കായില്ല. പ്രിയ ഗർഭിണിയാണ്. സഹോദരി അവരുടെ സ്ഥലത്ത് ഷട്ടിൽ കോർട്ട് പണിതോ എന്ന് പറഞ്ഞു. ഇതിന് വേണ്ടിയും ഇയാളെയാണ് സമീപിച്ചതെന്ന് നിഹാൽ പറയുന്നു. വിശ്വാസം തോന്നിയപ്പോൾ അഡ്വാൻസായി 9 ലക്ഷം രൂപ താൻ ഇയാൾക്ക് നൽകിയിരുന്നെന്ന് നിഹാൽ പിള്ള പറയുന്നു. പ്രിയയുടെ സ്വർണം പണയം വെച്ചാണ് കൊടുത്തത്. സ്ഥലത്ത് കുറച്ച് കാര്യങ്ങൾ ബേസിക്കായി ചെയ്തു. കമ്പിയിറക്കണം എന്ന് പറഞ്ഞാണ് അയാൾ പെെസ വാങ്ങിയത്.

പക്ഷെ കമ്പി ഇറക്കിയില്ല. പണി തുടങ്ങുന്നത് വരെ പണയം വെച്ച സ്വർണത്തിന്റെ പലിശ അടയ്ക്കാൻ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. അത് കുഴപ്പമില്ലെന്ന് അയാൾ. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. പ്രിയയുടെ അച്ഛൻ വരെ ചോദിക്കാൻ തുടങ്ങി. ബാങ്കിൽ പലിശ അടയ്ക്കാൻ കോൾ വരുമല്ലോ. എനിക്ക് ഭയങ്കര മടിയായിരുന്നു. എന്താണ് പറയുക. ഡിപ്രസ്‍ഡ് ആയിരുന്നു. സഹോദരിയുടെ ബിൽഡിംഗ് പണിയും പൂർത്തിയാക്കിയില്ല.
എട്ട് വർഷമായി. ഇന്നും ആ ട്രോമ നിൽക്കുന്നുണ്ടെങ്കിൽ എത്രത്തോളം അനുഭവിച്ചെന്ന് ചിന്തിച്ച് നോക്കണം. പലിശയും പെെസയും തന്നില്ല. ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. അത് കഴിഞ്ഞ് ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങി. ചാനലിൽ ഈ കാര്യം പറഞ്ഞപ്പോൾ കുറേ പേർ കണ്ടു. കുടുംബം കണ്ടതോടെ അയാളെന്നെ വിളിച്ചു. 2019 ലാണത്.

പേര് പറയല്ലേ, ആ വീഡിയോ അൺലിസ്റ്റ് ചെയ്യെന്ന് പറഞ്ഞു. അയാളുടെ ഭാര്യയൊക്കെ വിളിച്ചു. പൊലീസിലും രാഷ്ട്രീയത്തിലും വരെ സാന്നിധ്യമുണ്ടെന്ന് മുമ്പ് പറഞ്ഞ് ഭീഷണിപ്പെടുത്തിയയാൾ വീഡിയോ വന്നതോടെ തന്നോടും അമ്മയോടും അപേക്ഷിച്ചെന്നും നിഹാൽ പിള്ള ഓർത്തു. അന്നുണ്ടായ ട്രോമയെക്കുറിച്ച് കൂടുതൽ പറയുന്നില്ല. പ്രിയക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാൾ ഉപദ്രവിച്ചിട്ടുണ്ട്.
തന്ന പെെസയും പലിശയും വേണമെന്ന് ഞാൻ പറഞ്ഞു. ഇയാൾ കാരണം ഒരുപാട് പേർ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ദെെവം അനുഗ്രഹിച്ച് ആ സമയത്ത് യൂട്യൂബ് ചാനലുള്ളതിനാൽ സാമ്പത്തിക സ്ഥിരതയുണ്ടായിരുന്നു. പണം പോയാലും ഇയാളെ പൊതുമധ്യത്തിൽ നശിപ്പിക്കണം എന്നായിരുന്നു എനിക്ക്. വലിയ ഫ്രോഡായിരുന്നു അയാൾ. ഞാൻ യൂട്യൂബിൽ റീച്ചായതോടെ അയാൾക്ക് ഭയമായി. പല പ്രാവശ്യമായി തരാനുള്ള പണം തന്നു. യൂട്യൂബ് ചാനൽ കൊണ്ടാണ് അത് സാധിച്ചത്. കേസിന് പോയാലും പെെസ തരില്ലെന്നായിരുന്നു മുമ്പ് പറഞ്ഞത്.
ഇതിനിടെ അയാളുടെ വീട് പോയി. പെെസ കൊടുക്കാനുള്ളവർ അടിച്ചിറക്കിയതാണെന്ന് തോന്നുന്നു. അയാളുടെ മോശം ഘട്ടത്തിലേക്ക് പോയി. ആരോഗ്യം പോയി വികലാംഗനെ പോലെയായെന്ന് പറയാം. ഇപ്പോഴും ബാക്കി പെെസ തരാനുണ്ട്. ഫോൺ റീചാർജ് ചെയ്യാനുള്ള പണം പോലും അയാളുടെ കയ്യിൽ ഇപ്പോഴെന്നും നിഹാൽ പിള്ള വ്യക്തമാക്കി. നടി പ്രിയ മോഹന്റെ ഭർത്താവായ നിഹാൽ പിള്ള സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പ്രിയയു നിഹാലും. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ.


Click it and Unblock the Notifications











