ബഡായി ബംഗ്ലാവ് പുതിയ പ്രമോയ്ക്കും വിമര്‍ശനം! ദാരിദ്രം തന്നെ! അതിഥികളായെത്തുന്നത് ആരൊക്കെ? കാണൂ!
ബഡായി ബംഗ്ലാവെന്ന പരിപാടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ഓടിയെത്തുന്നവരാണ് രമേഷ് പിഷാരടിയും ആര്യയും. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായെത്തുന്ന ഇരുവര്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ കെമിസ്ട്രിയുടെ അഭാവമാണ് സീസണ്‍ 2ന് തിരിച്ചടിയാവുന്നത്. പുതിയ താമസക്കാരുമായാണ് എത്തുന്നതെന്നുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയായാണ് ആര്യയും പിഷാരടിയുമില്ലെന്ന കാര്യത്തിലും വ്യക്തത വന്നത്. ഇവരില്ലാത്ത പരിപാടി കാണില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
അണിയറപ്രവര്‍ത്തകര്‍ക്കെതിരെയുള്ള രൂക്ഷവിമര്‍ശനം ഇപ്പോഴും അതേ പോലെ തുടരുകയാണ്.അമ്മായിയുടെ കല്യാണത്തിലൂടെയാണ് ആദ്യ എപ്പിസോഡ് തുടങ്ങിയത്. മിഥുനും ലക്ഷ്മിയുമാണ് ആര്യയ്ക്കും പിഷുവിനും പകരക്കാരായി എത്തിയത്. മിഥുന്‍ രമേഷ് നല്ലൊരു അവതാരകനാണെങ്കില്‍ക്കൂടിയും കൗണ്ടറുകളുടെ കാര്യത്തില്‍ താരം പോരെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മുകേഷിന്റെ ഭാര്യയായി അഞ്ജു അരവിന്ദും ഇത്തവണ എത്തുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ പതിവ് പരിപാടികളെല്ലാം മാറ്റിവെച്ചിരുന്നു. ബഡായി ബംഗ്ലാവിന്റെ പുതിയ എപ്പിസോഡിലേക്ക് അതിഥികളായി എത്തുന്നത് ആരായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് പ്രമോ പുറത്തുവന്നത്.

നാദിര്‍ഷയും നിഖില വിമലുമാണ് അടുത്ത എപ്പിസോഡില്‍ അതിഥികളായി എത്തുന്നത്. പ്രമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പ്രമോ കാണുമ്പോള്‍ത്തന്നെ പരിപാടി കാണാന്‍ തോന്നാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെയൊരു തോന്നലുകളില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. പിഷുവും ആര്യയുമില്ലാതെ ആര് പരിപാടി കാണുമെന്ന് തന്നെയാണ് ഇപ്പോഴും പ്രേക്ഷകര്‍ ചോദിക്കുന്നത്. മിഥുന്റെ തള്ള് സഹിക്കാനാവില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ബഡായി ബംഗ്ലാവിന്റെ പുതിയ പ്രമോ കാണാം.


Click it and Unblock the Notifications