പതിനേഴ് വയസിലാണ് സീരിയലില്‍ അഭിനയിച്ചത്; പ്രണയ വിവാഹം അല്ലായിരുന്നുവെന്ന് സീരിയല്‍ നടി ലക്ഷ്മി വിശ്വനാഥ്
ഒരു കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയായിരുന്നു ലക്ഷ്മി വിശ്വനാഥ്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നിലവിളക്ക് എന്ന ഹിറ്റ് പരമ്പരയില്‍ നായിക വേഷം ചെയ്തിരുന്നത് ലക്ഷ്മിയായിരുന്നു. അന്ന് പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ താന്‍ പ്ലസ് ടുവിന് പഠിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍.
പൂമ്പാറ്റയെ പോലെ സുന്ദരിയായി സിര്‍ജിറ്റ ഘോഷ്, മനോഹരമായ ചിത്രങ്ങള്‍ കാണാം
സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്നതിനൊപ്പമാണ് പ്രായം എത്രയാണെന്ന് ലക്ഷ്മി വ്യക്തമാക്കിയത്. വിഷ്ണു മാധവനുമായിട്ടുള്ള വിവാഹത്തെ കുറിച്ചും ഇനിയും അഭിനയത്തില്‍ സജീവമാവുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നടി തന്നെ പറഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് വായിക്കാം...

എന്നെ വിവാഹം കഴിച്ചിരിക്കുന്നത് വിഷ്ണു മാധവന്‍ ആണ്. ഇപ്പോള്‍ ചോറ്റാനിക്കരയില്‍ ആണ് താമസം. ഞങ്ങള്‍ക്കൊരു മോളുണ്ട്. അരുന്ധതി എന്നാണ് പേര്. അവള്‍ക്കിപ്പോള്‍ രണ്ടു വയസായി. പിന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നോട് ചോദിച്ചിട്ടുള്ളത് എന്റെ വയസ് എത്രയാണെന്ന് ആണ്. കാരണം നിലവിളക്കില്‍ വളരെ പക്വതയുള്ള കഥാപാത്രമാണ് അവതരിപ്പിച്ചത്. അന്ന് ഞാന്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. അന്ന് 17 വയസ് ആയിരുന്നെങ്കിലും ഇപ്പോള്‍ വയസ് 29 ആയി.

വിവാഹത്തെ കുറിച്ചാണ് ഇനി കൂടുതല്‍ പേരും ചോദിച്ചിട്ടുള്ളത്. ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ല. അറേഞ്ച്ഡ് മ്യാരേജ് തന്നെയാണ്. നിലവിളക്ക് സീരിയലിന്റെ ഷൂട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളം വിഷ്ണുവിന്റെ വീട്ടില്‍ വച്ചായിരുന്നു. അന്ന് കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ പ്രണയം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് വിഷ്ണുവേട്ടന്റെ അമ്മ വിളിച്ചിട്ട് വിവാഹത്തിന് താല്‍പര്യം ഉണ്ടോന്ന് ചോദിക്കുന്നത്. അങ്ങനെ വിവാഹം നടന്നു.

പിന്നെ ഒരുപാട് ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം ഇനിയും അഭിനയത്തിലേക്ക് എത്തുമോ എന്നതാണ്. അതിനുത്തരം അസിസ്റ്റന്റ് പ്രൊഫസര്‍ ആകുക എന്നതാണ്. അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അത് പിന്നത്തെ കാര്യമല്ലേ. പിന്നെ തീരുമാനിക്കാം എന്നും ലക്ഷ്മി പറയുന്നു. ഞാന്‍ ക്ലാസ്സ്‌മേറ്റ്‌സ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്നും കുറേ പേര്‍ ചോദിച്ചിരുന്നു. അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ചെറിയൊരു റോള്‍ ആണ് ചെയ്തത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന സമയത്താണ് ക്ലസ്സ്‌മേറ്റ്‌സ് ഷൂട്ടിങ് കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്നത്.

പൃഥ്വിരാജിന്റെ കട്ട ഫാനായ താന്‍ അദ്ദേഹത്തെ കാണാനും, ഓട്ടോഗ്രാഫ് വാങ്ങിക്കാനുമാണ് അന്ന് ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് പോകുന്നത്. അങ്ങനെ അദ്ദേഹത്തെ കാണുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിനൊപ്പം ചെറിയ സീനില്‍ നില്‍ക്കാനുള്ള അവസരവും കിട്ടി. അല്ലാതെ അഭിനയിക്കാന്‍ വേണ്ടി പോയതല്ല. ഇനി ആളുകള്‍ക്ക് അറിയാനുള്ളത് നിലവിളക്കിലെ ആദിത്യനെ കുറിച്ചാണ്. അദ്ദേഹം എവിടെയാണെന്ന് പലരും അന്വേഷിക്കാറുണ്ട്.

ആദിത്യന്റെ യഥാര്‍ഥ പേര് ഹരികൃഷ്ണന്‍ എന്നതാണ്. അദ്ദേഹം ചെന്നൈയിലാണ്. അദ്ദേഹത്തെ കാണിച്ചു തരണം എന്നുണ്ട് എങ്കില്‍ താന്‍ ചെന്നൈയില്‍ വരെ പോകേണ്ടി വരും, അല്ലെങ്കില്‍ അദ്ദേഹം നാട്ടില്‍ വരുന്ന സമയത്ത് ഒരു വ്ളോഗിലൂടെ കാണിച്ചു തരാമെന്നും ലക്ഷ്മി പറയുന്നു. ഇനി മുതല്‍ എല്ലാ ആഴ്ചയിലും ഓരോ വിശേഷങ്ങളുമായി താന്‍ എത്തുമെന്നുള്ള ഉറപ്പ് കൂടി ലക്ഷ്മി നല്‍കിയിരിക്കുകയാണ്.


Click it and Unblock the Notifications