നിമിഷിനെ കണ്ടാണ് വന്നത്, അഹങ്കാരമോ ആറ്റിറ്റ്യൂഡോയില്ലാത്ത പാവം, ആ റൂം കണ്ട് പേടിച്ചു; സിന്ധുവിന്റെ വീഡിയോ
ജപ്പാൻ ട്രിപ്പ് കഴിഞ്ഞ് കഴിഞ്ഞ ദിവസാണ് സിന്ധു കൃഷ്ണ നാട്ടിലെത്തിയത്. എന്നാൽ നാട്ടിലെത്തി വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. പിറ്റേദിവസം തന്നെ കൊച്ചിക്ക് പോകേണ്ടതായി വന്നു. കൃഷ്ണകുമാറിന്റെ ഉറ്റ ചങ്ങാതിയും നടനുമായ അപ്പ ഹാജയുടെ മകന്റെ വിവാഹം ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. ഇളയ മക്കളായ ഇഷാനിയും ഹൻസികയും യാത്ര ക്ഷീണം മൂലം വിവാഹത്തിന് എത്തിയിരുന്നില്ല.
കൃഷ്ണകുമാറും സിന്ധുവും മൂത്തമക്കളായ അഹാനയും ദിയയും ഭർത്താവ് അശ്വിനും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ പോയത്. ജപ്പാൻ യാത്രയോടെ ചത്തുപോയ ടേസ്റ്റ് ബഡ്സ് ഉണർത്താൻ അസ്സൽ ഒരു കേരള സ്റ്റൈൽ ഊൺ കഴിച്ചുകൊണ്ടാണ് സിന്ധു വീഡിയോ ആരംഭിച്ചത്. നാട്ടിൽ തിരികെ എത്തി കേരള ഫുഡ് കഴിച്ചപ്പോഴാണ് തൃപ്തിയായത്. ചോറും മീൻ കറിയും കഴിക്കാൻ വേണ്ടി കൊതിച്ചിരിക്കുകയായിരുന്നു.

ഫുഡ് ഓർഡർ ചെയ്യും മുമ്പ് അഹാന മെനു വായിച്ചപ്പോൾ തന്നെ കൊതിയായി എന്നും സിന്ധു വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഊണിന് ഗസ്റ്റായി അഹാനയുടെ ഉറ്റ ചങ്ങാതിയും ഛായാഗ്രഹകനുമായ നിമിഷ് രവിയും ഉണ്ടായിരുന്നു. സിന്ധുവിന്റെ പുതിയ ഹോം വ്ലോഗിന് കാഴ്ചക്കാർ കൂടാൻ ഒരു കാരണവും നിമിഷ് തന്നെയാണ്.
വളരെ വർഷങ്ങളായി അഹാനയും നിമിഷും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് യാത്രകൾ എല്ലാം നടത്താറുള്ളത്. മാത്രമല്ല അഹാനയും നിമിഷും പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്. എന്നാൽ ഇരുവരും അത്തരം ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അഹാനയുടെ കുടുംബത്തിൽ എന്ത് ചടങ്ങുണ്ടെങ്കിലും നിമിഷിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. അതുകൊണ്ട് കൂടിയാണ് നിമിഷ്-അഹാന പ്രണയ ഗോസിപ്പുകൾക്ക് ശക്തി കൂടിയതും.
സിന്ധു കൃഷ്ണയുടെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി കൂടിയാണ് നിമിഷ്. പുതിയ വീഡിയോയിലെ നിമിഷിന്റെ സർപ്രൈസ് എൻട്രി ആരാധകർക്ക് ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. നിമിഷ് ഉൾപ്പെട്ടിട്ടുള്ള വീഡിയോയിലെ വൈബ് ഞങ്ങൾക്ക് ഇഷ്ടമാണ്. ഒട്ടും ആറ്റിറ്റ്യൂഡോ അഹങ്കാരമോ ഇല്ലാത്ത പയ്യൻ. നിമിഷിനെ കണ്ടിട്ടാണ് വീഡിയോ കാണാൻ ഓടി വന്നത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അപ്പ ഹാജയുടെ മകന്റെ വിവാഹത്തിലും റിസപ്ഷനിലുമെല്ലാം കൃഷ്ണ കുമാറും കുടുംബവും പങ്കെടുത്തിരുന്നു. ദിയയുടെ ഹൽദിക്ക് വേണ്ടി തയ്പ്പിച്ച സൽവാറാണ് സിന്ധു ധരിച്ചത്. എല്ലാ ഫങ്ഷനും പുത്തൻ വസ്ത്രം വേണമെന്ന് നിർബന്ധമുള്ളയാളല്ല താനെന്ന് സിന്ധു പറയുന്നു. ഇട്ട ഡ്രസ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ല. ഉള്ളത് നീറ്റായി ഇട്ട് കംഫർട്ടബിളായി പോവുക എന്നതാണ് എന്റെ രീതിയെന്നും സിന്ധു കൂട്ടിച്ചേർത്തു.

അഹാനയുടെ ബാല്യ കാല സുഹൃത്തുക്കൾ കൂടിയാണ് അപ്പ ഹാജയുടെ മക്കൾ. ചെറുപ്പത്തിൽ അഹാനയും അപ്പ ഹാജയുടെ മകൻ അമീറും ചേർന്ന് ഒപ്പിച്ച കുസൃതികളും പുതിയ വ്ലോഗ് വീഡിയോയിൽ സിന്ധു വെളിപ്പെടുത്തി. ഒരു ഓണത്തിന് അപ്പ ഹാജയും കുടുംബവും ഞങ്ങളുടെ വീട്ടിലാണ് ഒത്തുകൂടിയത്.
എല്ലാവരും ഊണ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ആർമി കാന്റീനിൽ നിന്നും വാങ്ങിയ സാധനങ്ങൾ സൂക്ഷിച്ച മുറിയിൽ കയറി അഹാനയും അമീറുമെല്ലാം ചേർന്ന് അച്ചാറ് കുപ്പികളും ടൊമാറ്റോ സോസും ലോഷനും ഷാംപൂവുമെല്ലാം നിലത്താകെ വിതറി. മാത്രമല്ല അപ്പച്ചിയുടെ അലമാരിയിൽ നിന്നും പുതിയ സാരികൾ എടുത്ത് നിലത്ത് വീണ അച്ചാറുകൾ തുടക്കാൻ ശ്രമിക്കുകയും ചെയ്തു. പിള്ളേരുടെ ശബ്ദം കേൾക്കാതെയായതോടെയാണ് അന്വേഷിച്ച് മുറിയിൽ ചെന്നത്. അവിടെ സാധനങ്ങൾ വലിച്ച് വാരിയിട്ടിരിക്കുന്നത് കണ്ട് പേടിപ്പിച്ച് പോയി.
അങ്ങനൊരു അവസ്ഥയിലാക്കിയിരുന്നു അവർ റൂം. അന്ന് അഹാനയ്ക്ക് നല്ലൊരു അടി ഞാൻ കൊടുത്തു. അമ്മു അത്ര കുസൃതിയുള്ള കുട്ടിയായിരുന്നില്ല. അമീറാണ് എല്ലാത്തിനും നേതൃത്വം വഹിച്ചത്. അവൻ അന്ന് കുസൃതിയായിരുന്നു. ഇന്ന് വളരെ സ്നേഹവും പക്വതയുമെല്ലാമുള്ള ഗുഡ് ബോയിയാണ് അമീറെന്നും സിന്ധു പറയുന്നു.


Click it and Unblock the Notifications