യൂറിനും ഉപയോഗിച്ച അടിവസ്ത്രങ്ങൾക്കും പണം തരാൻ അവർ തയ്യാർ, 16 വയസിൽ കല്യാണം കഴിച്ചു, മക്കൾ പറയുന്നത്!
സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവർക്ക് സുപരിചിതയാണ് അഭിനേത്രിയും മോഡലും യുട്യൂബറുമായ നിമിഷ ബിജോ. നിമിഷയുടെ ഫോട്ടോ ഷൂട്ടുകളും ലൈവ് വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും തനിക്ക് ലഭിക്കുന്ന അശ്ലീല മെസേജുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് നിമിഷ. മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിമിഷ.
വിചിത്രമായ ഫാന്റസികൾ ഉള്ളയാളുകളാണ് തന്റെ വീഡിയോ കാണുന്നതും മെസേജ് അയക്കുന്നതുമെന്നും നിമിഷ പറയുന്നു. ലൈവിൽ വന്ന് എന്റെ യൂറിൻ ചോദിക്കുന്നവരുണ്ട്. അതിന് ജിപെ വഴി പൈസ അയച്ച് തരാമെന്ന് പറയുന്നവരുമുണ്ട്. രാവിലെ എഴുന്നേറ്റ് വരുമ്പോൾ തന്നെയുള്ള ഫ്രഷ് യൂറിൻ വേണം എന്നൊക്കെയാണ് പറയുന്നത്.

ഉപയോഗിച്ച പാന്റീസ് ചോദിക്കുന്നവരാണ് മറ്റ് ചിലർ. അവർക്കെല്ലാം എന്തെങ്കിലും മാനസീക പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ ഫാന്റസികളുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കുന്നത്. അവർക്ക് ഫാന്റസിയാണെങ്കിൽ അത്തരം ഫാന്റസിയുള്ള മറ്റ് ആളുകളെ കണ്ടെത്തി അവരോട് ചോദിക്കണം. നമുക്ക് അത്തരം ടേസ്റ്റ് അല്ലല്ലോ നിമിഷ പറയുന്നു. പ്രണയത്തെ കുറിച്ച് അഗാധമായി സംസാരിക്കാൻ എനിക്ക് അറിയില്ല.
ഞാനും എന്റെ ഭർത്താവും വൈബ് ടീമാണ്. അദ്ദേഹം എനിക്ക് ചേട്ടനും അച്ഛനും അമ്മയും സുഹൃത്തും എല്ലാമാണ്. ഞങ്ങൾക്കിടയിൽ പ്രണയമുണ്ടെയെന്ന് ചോദിച്ചാൽ പ്രണയം ഉണ്ട്. സ്നേഹം ഉണ്ടോയെന്ന് ചോദിച്ചാൽ സ്നേഹവുമുണ്ട്. പതിനാറ് വയസിലായിരുന്നു എന്റെ വിവാഹം. അന്ന് പോക്സോ ഒന്നും ഇല്ല. ഈ അടുത്ത കാലത്ത് അല്ലേ അത്തരം നിയമങ്ങൾ വന്നത്.
അന്ന് മുതൽ പുള്ളിക്കാരനെ തന്നെയല്ലേ കാണുന്നത്. അതുകൊണ്ട് മറ്റൊരാളെ പ്രണയിക്കണമെന്ന് തോന്നിയിട്ടില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വർഷമായി. ഇതുവരെ പിണങ്ങി നിന്നിട്ടില്ല. മാറി നിന്നത് പോലും പ്രസവം കഴിഞ്ഞുള്ള മുപ്പത്, നാൽപ്പത് ദിവസം മാത്രമാണ്. ചായപ്പൊടി വാങ്ങാൻ പോലും ഞങ്ങൾ ഒരുമിച്ചാണ് പോകാറുള്ളത്.
എല്ലായിടത്തും ഒരുമിച്ച് പോകുന്നത് വിശ്വാസ കുറവുകൊണ്ടല്ല. ഞങ്ങൾ അങ്ങനെയാണ്. അതൊരു ശീലമായിപ്പോയി. ഞങ്ങൾ തമ്മിൽ വിശ്വാസ കുറവിന്റെ പേരിൽ വഴക്കൊന്നും ഉണ്ടായിട്ടില്ല. എന്റെ ഫോണിൽ ലോക്ക് പോലും വെച്ചിട്ടില്ല. പിള്ളേർ വരെ അത് എടുത്ത് ഉപയോഗിക്കാറുണ്ട്. ഭർത്താവ് ഒപ്പമുള്ളപ്പോൾ ബെസ്റ്റിക്കൊപ്പം പോകുന്ന ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവരെ എനിക്ക് അറിയാം.

ഭർത്താവിനോട് പറയാത്തത് പോലും ബെസ്റ്റിയോട് അവർ പറയും. അത്തരക്കാർ ഭർത്താക്കന്മാരെ പൊട്ടന്മാരാക്കുകയാണ്. ഒരുമിച്ച് മുന്നോട്ട് പോകാൻ താൽപര്യമില്ലാത്തവർ ഷെയ്ക്ക് ഹാന്റ് കൊടുത്ത് പിരിയണം. അതും കുഞ്ഞുങ്ങൾ ഉണ്ടാകും മുമ്പ്. എന്റെ മക്കൾ എന്നോട് പറയുന്ന ചില കാര്യങ്ങളുണ്ട്. എന്റെ വസ്ത്രധാരണത്തിൽ അടക്കം കുറ്റം കണ്ടുപിടിക്കുന്നവർ കേൾക്കാനാണ് ഞാൻ ഇത് ഇവിടെ പറയുന്നത്.
പപ്പയും അമ്മയും വഴക്കും പിണക്കവും ഇല്ലാതെ എന്ത് വീഡിയോ ചെയ്താലും ഫോട്ടോസ് എടുത്താലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് അവർ പറയാറുള്ളത്. അത് ഞങ്ങൾ അവർക്ക് വേണ്ടി ചെയ്യാറുമുണ്ട്. ഞാൻ സോഷ്യൽമീഡിയയിൽ വീഡിയോയും ഫോട്ടോസും ഇടുന്നതിൽ മക്കൾക്ക് പ്രശ്നമില്ല. ഞാൻ ഇതെല്ലാം ചെയ്യാറുണ്ടെന്ന് നാട്ടുകാർക്കും അറിയാം.
നാട്ടുകാർക്ക് ഞാൻ ചെറുപ്പം മുതൽ കഷ്ടപ്പെടുന്നതും നരകിക്കുന്നതും കണ്ടവരാണ്. അതുകൊണ്ട് തന്നെ ഞാൻ താഴ്ന്ന് പോകട്ടേയെന്ന് അവർ വിചാരിക്കില്ലെന്നും നിമിഷ പറയുന്നു. നാല് യുട്യൂബ് ചാനലുകളാണ് നിമിഷയ്ക്കുള്ളത്. ലക്ഷങ്ങളാണ് അതുവഴി നിമിഷ സമ്പാദിക്കുന്നത്. ഉദ്ഘാടനം, പ്രമോഷൻ തുടങ്ങിയവ വഴിയും നിമിഷയ്ക്ക് വരുമാനം ലഭിക്കുന്നു.


Click it and Unblock the Notifications

















