കൊച്ചിനെ നോക്കാൻ രേണുവിന് സമയമില്ല, നല്ല കൊച്ചാണ് റിഥപ്പൻ, മക്കളെ സോഷ്യൽമീഡിയയ്ക്ക് ഇട്ടുകൊടുക്കരുത്; നിമിഷ
കെഎച്ച്ഡിഇസി കൊല്ലം സുധിയുടെ കുടുംബത്തിന് വെച്ച് നൽകിയ വീട് വിവാദമായപ്പോൾ പ്രതികരിച്ച് എത്തിയ സുധിയുടെ ഭാര്യ എതിർക്കാൻ പറഞ്ഞ പ്രധാന കാര്യം തന്റെ അഞ്ച് വയസുകാരനെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്താൽ താനും മാതാപിതാക്കളും വീട്ടിൽ നിന്നും മാറി താമസിച്ചോളാം എന്നാണ്. ആ പ്രസ്താവന വലിയ രീതിയിൽ വൈറലാവുകയും രേണുവിന് കൂടുതൽ സൈബർ ബുള്ളിയിങ് ലഭിക്കുകയും ചെയ്തിരുന്നു.
ഒരു തവണ അല്ല പലതവണ ഇതേ പ്രസ്താവന രേണുവും പിതാവ് തങ്കച്ചനും ആവർത്തിച്ചിരുന്നു. ഇപ്പോഴിതാ രേണുവിനേയും കുടുംബത്തേയും കുറിച്ച് സുഹൃത്തായ നിമിഷ ബിജോ ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കുഞ്ഞിനെ നോക്കാൻ രേണുവിന് സമയമില്ലെന്ന് നിമിഷ പറയുന്നു. രേണു സുധിയുടെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം അവരുടെ കയ്യിലുള്ളത് ഒന്നും വേണ്ട.

പക്ഷെ ഞാൻ നോക്കാൻ ഏറ്റെടുത്ത് കഴിഞ്ഞാൽ പിന്നീട് ഒരു അവകാശവും പറഞ്ഞ് വരരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ കൊച്ചിനെ ഞാൻ നോക്കിക്കോളം. അതിന്റെ കയ്യിലുള്ളതൊന്നും എനിക്ക് വേണ്ട. കാരണം ഒരു അമ്മയും എന്റെ കൊച്ചിനെ നോക്കാൻ നേരമില്ല. എന്റെ കൊച്ചിനെ പോയി നോക്കിക്കോ എന്നൊന്നും ഒരു അമ്മയും പറയാറില്ല. എനിക്ക് രണ്ട് മക്കളാണുള്ളത്. ഞാൻ ഈ വിഷയം വീട്ടിൽ സംസാരിക്കുന്നത് കേട്ട് മോൾ എന്നോട് പറഞ്ഞു.
അമ്മയുടെ കൂട്ടുകാരിയല്ലേ... എന്നാൽ അമ്മ ആ കൊച്ചിനെ ഇങ്ങ് കൊണ്ടുവരൂ നമുക്ക് നോക്കാം അവനെ എന്ന്. അവനെ ഞാൻ നോക്കിക്കോളാം. പക്ഷെ ഞാൻ നോക്കാൻ ഏറ്റെടുത്ത് കഴിഞ്ഞശേഷം കൊച്ചിനെ കാണണം, തരണം എന്നൊന്നും പറഞ്ഞ് വന്നാൽ ഞാൻ കൊടുക്കില്ല. എന്റെ കയ്യിൽ തന്നാൽ സേഫായി ഞാൻ നോക്കും. ഒരു അമ്മയായതുകൊണ്ട് എനിക്ക് ഇത് പറയാനാണ് തോന്നിയത്.
രേണു കുട്ടിയെ നോക്കുന്നില്ലെന്ന് അല്ല ഞാൻ പറയുന്നത്. അവൾ നോക്കുന്നുണ്ട്. പക്ഷെ അവൾക്ക് സമയമില്ല. തിരക്കുകളിൽ നിന്നും തിരക്കിലേക്ക് അവൾ പോയികൊണ്ടിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് ആ കൊച്ചിന്റെ പേര് പറഞ്ഞുകൊണ്ടാണ്. എന്റെ കൊച്ചിനെ നിങ്ങൾ നോക്ക്... എന്നാണ് രേണു പറയുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. എന്നാൽ ഞാൻ കൊച്ചിനെ നോക്കിക്കോളാമെന്ന്.
ആ കൊച്ചിന്റെ പേരിലുള്ള ഒന്നും വേണ്ടതാനും. ആ കൊച്ചിനെ മാത്രം മതി. നല്ല കൊച്ചാണ് അവൻ. അന്ന് രേണുവിന്റെ വീട്ടിൽ ചെന്നപ്പോൾ ഞാൻ അവന് ഫുഡ്ഡൊക്കെ വാരി കൊടുത്തിരുന്നു. അവൻ നല്ല ആക്ടീവാണ്. പാട്ട് പാടാൻ അടക്കം കഴിവുണ്ട്. ഞാൻ ഇതേ കുറിച്ച് ലൈവിൽ സംസാരിച്ചപ്പോൾ നല്ല കാര്യം എന്നാണ് കമന്റുകൾ വന്നത്.

രേണുവിനെ കുറിച്ചാണ് ലൈവ് ചെയ്യുമ്പോൾ ഏറെയും കമന്റ് വരാറ്. ഞാനും അവളും കൂട്ടുകാരികളാണല്ലോ. ഞാൻ രേണുവിന്റെ വീട്ടിൽ പോവുകയും ചെയ്തിരുന്നല്ലോ. ഞാൻ ഇത് ലൈവിൽ പറഞ്ഞശേഷം രേണു പ്രതികരിക്കുകയോ എന്നോട് അതേ കുറിച്ച് സംസാരിക്കുകയോ ചെയ്തില്ല. സുധി ചേട്ടൻ വഴിയാണ് എനിക്ക് രേണുവിനെ പരിചയം. രേണുവുമായി എനിക്ക് കോൺടാക്ട് ഇല്ലായിരുന്നു. അന്ന് വീട്ടിൽ പോയി കണ്ടശേഷം പിന്നീട് കുറേ മെസേജ് അയച്ചിരുന്നു.
ഫോൺ വിളിച്ചിട്ടും എടുത്തില്ല. രണ്ടാഴ്ച മുമ്പ് അയച്ച മെസേജ് പോലും രേണു നോക്കിയിട്ടില്ല. വാട്സ്ആപ്പ് നോക്കാറില്ല. കോൾ വിളിക്കാൻ ശ്രമിക്കുകയെന്ന് രേണു വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടിരുന്നു. അത് കണ്ടിട്ടും ഞാൻ വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. രേണു തിരക്കിൽ നിന്നും തിരക്കിലേക്ക് പോയികൊണ്ടിരിക്കുകയാണല്ലോ. സോഷ്യൽമീഡിയ തുറന്നാൽ അവളെ ഉള്ളു.
തിരക്കിൽ നിന്നും തിരക്കിലേക്ക് പോയാലും സ്വന്തം കുടുംബത്തെ ചേർത്ത് പിടിക്കുക, മക്കളെ സോഷ്യൽമീഡിയയ്ക്ക് ഇട്ടുകൊടുക്കാതിരിക്കുക. കുഞ്ഞ് അനുഭവിക്കുന്ന മാനസീകാവസ്ഥ നമുക്ക് വിവരിക്കാൻ പറ്റില്ലെന്നും നിമിഷ പറയുന്നു.


Click it and Unblock the Notifications











