പക്കാ അറേഞ്ച്ഡായിരുന്നു! പ്രതീക്ഷിച്ച പോലെയേ ആയിരുന്നില്ല! വിവാഹ ജീവിതത്തെക്കുറിച്ച് നിഷ റാഫേല്‍

അഭിനയം നിര്‍ത്തിയെങ്കിലും പാചക പരിപാടിയുമായി സജീവമാണ് ആനി. അമ്മയുടെ നിര്‍ബന്ധത്തിലാണ് ആനീസ് കിച്ചണ്‍ തുടങ്ങിയതെന്ന്് അവര്‍ പറഞ്ഞിരുന്നു. സിനിമ, രാഷ്ട്രീയം, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഷോയിലേക്ക് എത്താറുള്ളത്. പാചകം മാത്രമല്ല വാചകവും നന്നായി തന്നെ വഴങ്ങുമെന്ന് ആനി തെളിയിച്ചതുമാണ്. ഷോയിലെ പരാമര്‍ശങ്ങള്‍ കാരണം ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട് ആനിക്ക്. സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ നിഷ റാഫേല്‍ അടുത്തിടെ ആനീസ് കിച്ചണിലേക്ക് അതിഥിയായി എത്തിയിരുന്നു. തന്റെ ജീവിത വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെച്ചിരുന്നു.

ചെറുപ്പം തൊട്ടേ ബോള്‍ഡായിരുന്നു. വീട്ടില്‍ എല്ലാവരും ഭയങ്കര റിസര്‍വേഡായ ആള്‍ക്കാരാണ്. ഞാന്‍ മാത്രമേ ഇങ്ങനെ സംസാരിക്കുകയുള്ളൂ. അഹങ്കാരി, താന്തോന്നി വിളികളൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്്. എന്തെങ്കിലുമുണ്ടെങ്കില്‍ മുഖത്തടിച്ചത് പോലെ പറയും. എനിക്കങ്ങനെ നല്ല കുട്ടി ഇമേജൊന്നും ഇല്ലായിരുന്നു. വീട്ടിലെ മൂത്ത കുട്ടിയായിരുന്നു ഞാന്‍. ഇടക്കാലത്ത് അമ്മാമയ്‌ക്കൊപ്പമായിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അത്. അമ്മാമയുടെ ചെല്ലക്കുട്ടിയായിരുന്നു.

Nisha Rapheal video
Photo Credit: Nisha Rapheal/ Facebook

അമ്മാമയുടെ മരണശേഷമായിരുന്നു പിന്നെ ഞാന്‍ വീട്ടിലേക്ക് തിരികെ വന്നത്. അനിയനെയും അനിയത്തിയേയും എനിക്കത്ര കാര്യമൊന്നുമായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ അവളെ പശുവിനെ ഇട്ട് കൊടുത്തത്. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അമ്മാമയുടെ വീട്ടില്‍ നിന്നും എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് ഇഷ്ടമായില്ല. അതുകൊണ്ട് ചെയ്തതാണ് എന്നായിരുന്നു നിഷയുടെ വിശദീകരണം. സംസാരിക്കാന്‍ ആളില്ലാതെ വന്നതോടെ മുഴുവന്‍ ശ്രദ്ധയും പഠനത്തിലേക്ക് മാറ്റി. അങ്ങനെ പത്താം ക്ലാസ് ഡിസ്റ്റിംഗ്ക്ഷനോടെ പാസായി. ഡോക്ടറും, എഞ്ചിനീയറും ആക്കും എന്നായിരുന്നു കരുതിയത്. എന്നാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുക്കാനായിരുന്നു പപ്പ പറഞ്ഞത്.

18 വയസാവുമ്പോള്‍ കെട്ടിച്ച് വിടും എന്നും പറഞ്ഞിരുന്നു. യാഥാസ്ഥിതിക ചിന്താഗതികളാണ് അവരുടെയൊക്കെ. അതൊക്കെ ബ്രേക്ക് ചെയ്താണ് ഇവിടെ വരെ എത്തിയത്. എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തന്നെയാണ് റീല്‍സിലൂടെ കാണിക്കുന്നത്. എനിക്കെപ്പോഴും ഞാനായിട്ട് തന്നെയിരിക്കണം. എനിക്ക് എന്തും ചെയ്യാന്‍ പറ്റണം. നോ പറയുമ്പോള്‍ ഞാനും ചെയ്യും, എനിക്കും ചെയ്യണം എന്നാണ് എന്റെ ആറ്റിറ്റിയൂഡ്. തല്ലൊന്നും കൊടുക്കാതെ ചെല്ലക്കുട്ടികളായാണ് ഞാന്‍ മക്കളെ വളര്‍ത്തുന്നത്. നമ്മള്‍ എങ്ങനെയാണോ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്, അത് ജീവിച്ച് കാണിച്ച് കൊടുക്കുക എന്നതാണ് എന്റെ പേരന്റിംഗ് സ്റ്റൈല്‍.

ഒട്ടും ഫേക്കാവാതെ, നമുക്ക് എന്തും ചെയ്യാനും പറയാനും പറ്റണം. ഒന്നും പറയാതെ തന്നെ നമ്മുടെ സന്തോഷത്തിന് പിന്നിലെ സങ്കടം തിരിച്ചറിയാന്‍ പറ്റണം. പറയാതെ അറിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലയാവുകയായിരുന്നു നിഷ. നമ്മുടെ സ്‌നേഹം ജനുവിനാണെങ്കില്‍ മറുവശത്തുള്ള ആളുടെ സമ്മതം വേണമെന്നില്ല. പ്രണയം ഏറ്റവും അധികം ആഗ്രഹിക്കുന്ന ആള്‍ക്കാര്‍ക്ക് അത് കിട്ടാറില്ല പലപ്പോഴും. പ്രേമം കൊണ്ടുണ്ടാക്കിയ ഒരാളാണ് ഞാന്‍ എന്നാണ് പറയാറുള്ളത്.

10 വര്‍ഷം മുന്‍പ് ഞാനൊരു ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട്. ഹസ്ബന്‍ഡ് നല്ലൊരു വ്യക്തിയാണ്, ഞാനുമൊരു നല്ല വ്യക്തിയാണ്. പക്ഷേ, നമ്മള്‍ ചേരുമ്പോള്‍ അത്ര നല്ലതല്ല. സാബുവിന് എന്നേക്കാളും നല്ലൊരു ഭാര്യയെ കിട്ടുമായിരുന്നു. ആളുടെ എകസ്‌പെറ്റേഷന്‍ ലെവലേ വേറെയാണ്. എന്റെയും അതേ. പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്.അതെന്തോ ആപ്റ്റായില്ല. നമുക്കൊരു ബെസ്റ്റ് പാര്‍ട്‌നറെ കിട്ടിയാല്‍ അതിനോളം നല്ലത് വേറൊന്നുമില്ല. ഒരു മൂച്വല്‍ റെസ്‌പെക്ടുണ്ടെങ്കില്‍ അണ്ടര്‍സ്റ്റാന്‍ഡിംഗും, സ്‌നേഹവുമൊക്കെ വരും. അതില്ലാതെയാണെങ്കില്‍ നമ്മളില്ലാത്ത സാഹചര്യത്തില്‍ നമ്മളെക്കുറിച്ച് കുറ്റം പറയും.അവനവനെ സ്‌നേഹിക്കുന്നൊരു വ്യക്തി പാര്‍ട്‌നറോട് ലോയലായിരിക്കും, സ്‌നേഹമുണ്ടാവും എന്നുമായിരുന്നു നിഷ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X