ഉപ്പും മുളകിനും പുതിയ സംവിധായകൻ!! നീക്കങ്ങൾ രഹസ്യം, വിവാദ സംവിധായകന് എന്തു പറ്റിയെന്ന് അറിയാമോ

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്

ടെലിവിഷൻ സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഈ പരിപാടി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ്. സ്ത്രീകളും പുരുഷന്മാരും എല്ലാത്തരം പ്രയാക്കാരും ഉപ്പും മുളകിന്റെ ആരാധകരാണ്. ഈ പരമ്പരയ്ക്ക് ഇത്രയധികം പ്രേക്ഷക ശ്രദ്ധലഭിക്കാൻ കാരണം ഇതിലെ കഥാപാത്രങ്ങളാണ്. ബാലചന്ദ്രനേയും നീലുവിനേയും അവരുടെ അഞ്ച് മക്കളേയും പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിലുള്ളവർ എന്ന പരിഗണനയാണ് നൽകുന്നത്.

ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിഷ സാരംഗ്. സംവിധായകനു നേരെയുളള നിഷയുടെ വെളിപ്പെടുത്തൽ ജനങ്ങൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു.

 സംവിധായകനെ മാറ്റി

സംവിധായകനെ മാറ്റി

നിഷയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. സംവിധായകനെ മാറ്റി നിഷയെ വീണ്ടും ഉപ്പും മുളകിലും കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ജനങ്ങൾ മുന്നോട്ട് വന്നിരുന്നു. ഒടുവിൽ സീരിയലിൽ നിന്ന് സംവിധായകനെ മാറ്റി എന്ന വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ ഇതിനെ കുറിച്ചുളള കൂടുതൽ വിവര ചാനൽ അധികൃതർ പുറത്തു വിട്ടിട്ടില്ല. സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് വിവരം.

മാനസികമായി പീഡിപ്പിച്ചു

മാനസികമായി പീഡിപ്പിച്ചു

സംവിധായകനെതിരെ ഗുരുതര ആരോപണമായിരുന്നു നിഷ ഉന്നയിച്ചത്. സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും ഇതിനെ വാൺ ചെയ്തപ്പോൾ തന്നെ കുറിച്ച് മോശകഥകൾ പ്രചരിപ്പിച്ചെന്നും താരം പറ‍ഞ്ഞു. കൂടാതെ സീരിയൽ ഷൂട്ടിനിടെ മാനസികമായി പീഡിപ്പിച്ചെന്നും നിഷ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ കാരണം കൂടാതെ സീരിയലിൽ നിന്ന് പുറത്താക്കുകയായിരുന്നു. മോശമായി പെരുമാറിയതിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് അയാൾ ഇത്തരത്തിൽ പകവെച്ച് പെരുമാറിയതെന്നും നിഷ പറഞ്ഞു.

നീഷ നീലുവായി തുടരും

നീഷ നീലുവായി തുടരും

നിഷയെ മാറ്റിയെന്ന റിപ്പോർട്ട് വൻ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഫ്ലവേഴ്സിന്റെ ഫേസ്ബുക്ക് പേജിൽ പ്രേക്ഷകർ തങ്ങളുടെ പ്രതിഷേധം അറിച്ചിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി ചാനൽ തന്നെ രംഗത്തെത്തിയിരുന്നു. നിഷ സീരിയലിൽ നീലുവായി തന്നെ തുടരുമെന്നും , സീരിയലിൽ നിന്ന് മാറ്റി എന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ചാനൽ അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സംവിധായകനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിരുന്നില്ല.

 സംവിധായകനെ മാറ്റിയാൽ തുടരും

സംവിധായകനെ മാറ്റിയാൽ തുടരും

സംവിധായകനെ മാറ്റാം എന്നുള്ള ഉറപ്പ് ചാനൽ അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മുളകിലും തുടരുമെന്നു നിഷ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. സംവിധായകനെ മാറ്റണം എന്ന് കർശനമായി തന്നെ നിഷ ചാനൽ അധിതകൃരെ അറിയിച്ചിരുന്നു. എന്നാൽ ചാനലിന്റെ ചിത്രീകരണം കൊച്ചിയിൽ ആണെങ്കിലും രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഷൂട്ടിങ്ങിന് എത്തുകയുളളുവെന്നും നിഷ പറഞ്ഞിരുന്നു.

 സംവിധയകനെതിരെ   മറ്റൊരു നടിയും

സംവിധയകനെതിരെ മറ്റൊരു നടിയും

ആർ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി നടി രചന നാരായണൻ കുട്ടിയും രംഗത്തെത്തിയിരുന്നു. മറിമായം സീരിയലിൽ നിന്ന് ഇയാൾ തന്നെ ഒഴിവാക്കുകയായിരുന്നെന്നും രചന പറഞ്ഞു. സിരിയലിനോടൊപ്പം സിനിമയും അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ഈ സംവിധായകന് ഈഗോ പ്രശ്നം ഉണ്ടായത്. അടുത്ത ഷെഡ്യൂൾ മുതൽ അഭിനയിക്കാൻ വരണ്ട എന്ന് ഇയാൾ ഫേൺ വിളിച്ച് പറ‍ഞ്ഞുവെന്ന് രചന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X