ഉപ്പും മുളകും സംവിധായകന് കിട്ടിയത് എട്ടിന്റെ പണി!! നീലുവിനെ കൊണ്ടു വന്നില്ലെങ്കിൽ ഇനി പണി പാളും

ഉപ്പും മുളകും സീരിയലിലേയ്ക്ക് നിഷാ സാരംഗിനെ മടക്കി കൊണ്ടു വരണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്

മലയാള സിനിമ സീരിയൽ മേഖലയിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത് മലയാള സിനിമയിലെ യുവനടിയെ ആക്രമിച്ചത് ജനങ്ങൾ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അതിന്റെ പ്രശ്നങ്ങളും നൂലാമാലകളും അവസാനിക്കും മുൻപ് പുതിയ പ്രശ്നം തല പൊക്കിയിരിക്കുകയാണ്. സ്ത്രീകൾ തങ്ങളുടെ തൊഴിൽ മേഖലയിൽ സുരക്ഷിതരല്ലെന്ന് ഈ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്.

ടെലിവിഷൻ റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. മികച്ച പ്രേക്ഷക പിന്തുണയാണ് ഈ സിരിയലിനു ലഭിക്കുന്നത്. നിലവിൽ തുടർന്നു വന്നിരുന്ന സീരിയൽ പാറ്റേണിൽ നിന്ന് വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. അമ്മയും അച്ഛനും 4 മക്കളും ചേർന്ന കുടുംബത്തേയും ഇവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളേയും പിണക്കളേയും ജനങ്ങൾ ഇരു കൈകളും നീട്ടീയാണ് സ്വീകരിച്ചത്. ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിച്ച് ഉപ്പും മുളകും താരം നിഷാ സാരംഗ് സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

  പ്രതികരിച്ച് സോഷ്യൽ മീഡിയ

പ്രതികരിച്ച് സോഷ്യൽ മീഡിയ

സംവിധായകൻ തന്നോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് നടിയുടെ ആരോപണം. ഇനി താൻ ആ സീരിയലിൽ അഭിനയിക്കുകയില്ലെന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ നടിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരിക്കുകയാണ്. നടിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഫ്ളവേഴ്സ് ടിവിയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധം ശക്തമാകുന്നുണ്ട്.

 നിഷയെ  കൊണ്ടു വരണം

നിഷയെ കൊണ്ടു വരണം

ഉപ്പും മുളകും സീരിയലിലേയ്ക്ക് നിഷാ സാരംഗിനെ മടക്കി കൊണ്ടു വരണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കൂടാതെ ഡയറക്ടർ സ്ഥാനാത്ത് നിന്ന് അയാളെ മാറ്റി വീണ്ടും സീരിയൽ തുടരണമെന്നുള്ള ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കുന്നുണ്ട്. നിഷയ്ക്കൊപ്പം എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അത്രയധികം ആരാധകരെയാണ് നടി ഉപ്പും മുളകും എന്ന സീരിയൽ കൊണ്ട് നേടിയിരിക്കുന്നത്.

ശ്രീകണ്ഠൻ നായർ മറുപടി പറയണം

ശ്രീകണ്ഠൻ നായർ മറുപടി പറയണം

വിഷയത്തിൽ ശ്രീകണ്ഠൻ നായർ പ്രതികരിക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. എല്ലാവരുടേയും ആവശ്യം സംവിധായകനെ പുറത്താക്കുക എന്നതാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പിന്തുണയാൻണ് നിഷാ സാരംഗിന് ലഭിക്കുന്നത്.

 മോശമായി പൊരുമാറി

മോശമായി പൊരുമാറി

റിപ്പോർട്ടർ ചാനലിനോടാണ് തനിയ്ക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. സംവിധായകൻ തന്നോട് പല അവസരത്തിലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അപ്പോഴക്കെ താൻ അതിനെ എതിർക്കുകയും വാണിങ് കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ അഭിനയിക്കുമ്പോൾ പോലും തന്നോട് അയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി പറ‍ഞ്ഞു. ഇതിനു മുൻപും ഇയാളെ കുറിച്ച് താൻ പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇത് വീണ്ടും ആവർത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X