ഉപ്പും മുളകും സംവിധായകനെ മാറ്റാതെ പരമ്പരയിലേക്കില്ല, ഉറച്ച തീരുമാനവുമായി നിഷാ സാരംഗ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അറുനൂറ് എപ്പിസോഡും പിന്നിട്ട് വിജയകരമായി കുതിക്കുകയാണ് പരമ്പര. ഫ്‌ളവേഴ്‌സ് ചാനലിനെ ഇത്രയധികം പോപ്പുലറാക്കി മാറ്റിയതിന് പിന്നില്‍ ഈ പരിപാടിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. നീലുവും ബാലവും ലച്ചുവും ശിവയും കേശുവുമൊക്കെ പ്രേക്ഷകരുടെ കൂടി സ്വന്തമാണ്. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയാണ് ഇപ്പോള്‍ പരമ്പരയിലെ താരം. നെയ്യാറ്റിന്‍കരയിലെയും പടവലത്തെയും കുടുംബാംഗങ്ങള്‍ കൂടി എത്തുമ്പോഴാണ് പരമ്പര സജീവമാവുന്നത്.

വിജയകരമായി മുന്നേറുന്നതിനിടയിലാണ് സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നിഷ സാരംഗ് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. മോശമായുള്ള സമീപനത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ശത്രുത വെച്ച് പുലര്‍ത്തിയത്. അടുത്തിടെ അമേരിക്കയില്‍ നാഫാ അവാര്‍ഡ് സ്വീകരിക്കാന്‍ പോയിരുന്നു. സംവിധായകനോട് ഇതേക്കുറിച്ച് കൃത്യമായി സൂചിപ്പിച്ചിരുന്നു. അദ്ദേഹമാണ് ലീവ് അനുവദിച്ചത്. പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് തന്നെ പാഠം പഠിപ്പിക്കാനയി പുറത്താക്കിയെന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

നീലുവായി നിഷ തുടരും

നീലുവായി നിഷ തുടരും

ഉപ്പും മുളകും പരിപാടിയില്‍ നീലുവായി നിഷയില്ലെങ്കില്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ചാനല്‍ അധികൃതരുടെ മൗനവും ശ്രീകണ്ഠന്‍ നായരുടെ നിലപാടിനെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. സംവിധായകന്‍ മോശമായി പെരുമാറുന്നതിനെക്കുറിച്ച് ശ്രീകണ്ഠന്‍ നായരോടും ഭാര്യയോടും സൂചിപ്പിച്ചിരുന്നുവെന്നും അവര്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നുവെന്നും നിഷാ സാരംഗ് വെളിപ്പെടുത്തിയിരുന്നു.

സംവിധായകനെ മാറ്റിയാല്‍ അഭിനയിക്കാം

സംവിധായകനെ മാറ്റിയാല്‍ അഭിനയിക്കാം

പരമ്പരയില്‍ താന്‍ ഇനി തുടരണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് നിഷാ സാരംഗ് വ്യക്തമാക്കിയിരുന്നു. ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. ലൊക്കേഷനില്‍ മദ്യപിച്ചെത്തി താരങ്ങളെ മോശമായ ഭാഷയിലായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. മോശമായി പെരുമാറിയതില്‍ പ്രതികരിച്ചതിനുള്ള പ്രതികാരമായാണ് അദ്ദേഹം തന്നോട് പക പോക്കുന്നത്. വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വേണ്ടിയാണ് താന്‍ ഇതുവരെ എല്ലാം സഹിച്ചതെന്നും താരം പറഞ്ഞിരുന്നു.

അയാള്‍ തിരിച്ചുവന്നാല്‍

അയാള്‍ തിരിച്ചുവന്നാല്‍

സംഭവിച്ചതിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന, തന്നെ ശക്തമായി പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം മാനിച്ചാണ് ചാനലിന്റെ അനുരഞ്ജന ചര്‍ച്ചയ്ക്ക് പോയത്. ഉപ്പും മുളകിലും താന്‍ തുടരണമെന്ന് പറഞ്ഞത് അവരാണ്.അവരോടുള്ള വിശ്വാസം കാരണമാണ് ചര്‍ച്ചയ്ക്ക് പോയത്. ഇനി സെറ്റിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ വീണ്ടുമെത്തുമോയെന്ന സംശയമുണ്ട്. ഇനി വരില്ലെന്ന ഉറപ്പ് ഇപ്പോഴില്ല, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ താന്‍ ആ നിമിഷം തിരിച്ചുപോരുമെന്നും താരം പറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംവിധായകനെ മാറ്റുമെന്ന ഉറപ്പ്

സംവിധായകനെ മാറ്റുമെന്ന ഉറപ്പ്

തന്നെ പിരിച്ചുവിട്ടില്ലെന്നാണ് ചാനലുകാര്‍ പറഞ്ഞത്. സംവിധായകനെ മാറ്റിയാലേ ഇനി അഭിനയിക്കുള്ളൂവെന്ന് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ നീലുവായി നിഷാ സാരംഗ് തുടരുമെന്നറിയിച്ചിട്ടുണ്ടെങ്കിലും സംവിധായകനെ മാറ്റുന്ന കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. ഇപ്പോഴും അക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സംവിധായകനെ മാറ്റാതെ താന്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താരം.

കൊച്ചിയില്‍ വെച്ച് ഷൂട്ടിങ്ങ് തുടങ്ങുന്നു

കൊച്ചിയില്‍ വെച്ച് ഷൂട്ടിങ്ങ് തുടങ്ങുന്നു

കൊച്ചിയില്‍ വെച്ചാണ് പരമ്പരയുടെ അടുത്ത ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. മറ്റന്നാള്‍ ചിത്രീകരണം തുടങ്ങുമെന്നും രണ്ട് മൂന്ന് ദിവസത്തിന് ശേഷമേ താന്‍ ജോയിന്‍ ചെയ്യുകയുള്ളൂവെന്നും താരം അറിയിച്ചിട്ടുണ്ട്. താരത്തെ മാറ്റി നിര്‍ത്തി പരമ്പര മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയുടെ ശക്തമായ പിന്തുണ

സോഷ്യല്‍ മീഡിയയുടെ ശക്തമായ പിന്തുണ

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് നിഷ സാരംഗിന് ലഭിച്ചത്. താരത്തിന് പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത്. മോശമായി പെരുമാറിയ സംവിധായകനെതിരെ നടപടി സ്വീകരിച്ച് നീലുവായി താരം തുടരണമെന്ന ആവശ്യമായിരുന്നു പലരും ഉന്നയിച്ചത്. മാലാ പാര്‍വതി , ശാരദക്കുട്ടി, മമ്മൂട്ടി തുടങ്ങിയവരും വിഷയത്തില്‍ ഇടപെട്ടിരുന്നു.

സംഘടനകളും ഇടപെട്ടു

സംഘടനകളും ഇടപെട്ടു

താരസംഘടനയായ എഎംഎംഎ, ആത്മ, ഡബ്ലുസിസി തുടങ്ങിയവരും നിഷ സാരംഗിന് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തുവന്നിരുന്നു. മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അപമാനിക്കപ്പെടുന്ന താരത്തിനൊപ്പം എന്നും ഞങ്ങലുണ്ടാവുമെന്നും അവര്‍ക്ക് നീതിയുറപ്പാക്കുെമന്നും വിമന്‍ ഇന്‍ സിനിമ കലക്റ്റീവും വ്യക്തമാക്കിയിരുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X