വീണ്ടുമൊരു പിറന്നാളാഘോഷം! നിഷ സാരംഗിന്റെ പിറന്നാള്‍ ആഘോഷമാക്കി ബാലുവും സംഘവും! വീഡിയോ വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. സിനിമയിലും സീരിയലിലുമൊക്കെയായി സുപരിചിതരായ താരങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജു സോപാനവും നിഷ സാരംഗുമാണ് ബാലുവിനേയും നീലുവിനേയും അവതരിപ്പിക്കുന്നത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ സ്‌നേഹമയിയായ അമ്മയും ബാലുവിന്‍രെ പ്രിയപ്പെട്ട പത്‌നിയുമായ നീലുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം നിഷ സാരംഗായിരുന്നു താരം. ഓണ്‍സ്‌ക്രീനിലെ മക്കള്‍ക്കൊപ്പം നിഷയുടെ മകളും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു.
കേക്ക് മുറിക്കുന്നതിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കേസഉവും ശിവയും ബാലുവും ലച്ചുവും മുടിയനും പാട്ടുപാടിയാണ് ആഘോഷിച്ചത്. ബാലുവായിരുന്നു ആദ്യം കേക്ക് നല്‍കിയത്. പിറന്നാളാഘോഷത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. മികച്ച സ്വീകാര്യതയാണ് നീലുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് സംവിധായകനുമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. സംവിധായകെന മാറ്റിയതിന് ശേഷമേ താന്‍ ഇനി അഭിനയിക്കൂയെന്ന നിലപാടിലായിരുന്നു നിഷ സാരംഗ്. ഇതോടെ അണിയറപ്രവര്‍ത്തകര്‍ സംവിധായകനെ മാറ്റുകയായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ നീലു തിരിച്ചെത്തുകയുമായിരുന്നു.

ബാലുവിന്റെ സകല ഉടായിപ്പിനും കൂട്ട് നില്‍ക്കുന്നത് നീലുവാണെന്ന് കുടുംബാംഗങ്ങളെല്ലാം കുറ്റപ്പെടുത്താറുണ്ട്. ഇടയ്ക്ക് ശാസിച്ച് തിരുത്താന്‍ നീലു ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും വിജയിക്കാറില്ല. ബാലുവിന്റെ അഭാവത്തില്‍ മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതും നീലുവാണ്. നീലുവിന്റെ പിറന്നാളാഘോഷത്തില്‍ ഏറെ സന്തോഷിച്ചതും മക്കളായിരുന്നു. നീലുവിന്റെ കൈയ്യിലിരുന്ന പാറുക്കുട്ടി ആകെ അമ്പരപ്പിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications