പ്രേക്ഷകരുടെ ഭീഷണി ഫലിച്ചു! നീലു ഇല്ലെങ്കില്‍ ഉപ്പും മുളകുമില്ല! നിഷ സാരംഗ് ഇനിയും നീലുവായി തുടരും..

സിനിമാ ലോകത്ത് മാത്രമല്ല സീരിയൽ നടിമാരും ജോലി സ്ഥലത്ത് നേരിടേണ്ടി വരുന്നത് ദുരിതങ്ങൾ തന്നെയാണ്. മലയാളത്തിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും ഇന്നലെ മുതൽ വലിയൊരു വിവാദത്തില്‍ കുടുങ്ങിയിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗിനെ പുറത്താക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്നെ പുറത്താക്കിയതിനെ കുറിച്ചും സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും നടി തന്നെയായിരുന്നു തുറന്ന് പറഞ്ഞത്.

 uppum-mulakum

ഉപ്പും മുളകിന്റെയും സംവിധായകന്‍ വീണ്ടും പരിപാടിയിൽ തുടരുകയാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി വാര്‍ത്ത പ്രചരിച്ചതോടെ നീലു ഇല്ലെങ്കില്‍ സീരിയല്‍ കാണില്ല എന്ന നിലപാടിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിഷയുടെ ആരോപണം

നിഷയുടെ ആരോപണം

അടുത്തിടെ അമേരിക്കയില്‍ ഒരു പുരസ്‌കാരം വാങ്ങാന്‍ നിഷ സാരംഗ് പോയിരുന്നു. ഉപ്പും മുളകില്‍ നിന്നും അഞ്ച് ദിവസത്തെ അവധിയായിരുന്നു നടി എടുത്തിരുന്നത്. ഔദ്യോഗികമായി ലീവ് ചോദിച്ചതിന് ശേഷമായിരുന്നു നടി പോയതും. എന്നിട്ടും തന്നെ പരിപാടിയില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞായിരുന്നു നടി രംഗത്തെത്തിയത്. പിന്നാലെ ഉപ്പും മുളകിന്റെയും സെറ്റില്‍ നിന്ന് സംവിധായകന്റെ മോശം പെരുമാറ്റത്തെ കുറിച്ചും നടി ആരോപിച്ചിരുന്നു. പല രീതിയില്‍ സംവിധായകന്റെ ഇഷ്ടത്തിന് വഴങ്ങി കൊടുക്കാത്തിന്റെ പക വീട്ടുന്നതായിരുന്നു എന്നാണ് നിഷ പറഞ്ഞത്.

 പിന്തുണയുമായി ആരാധകര്‍..

പിന്തുണയുമായി ആരാധകര്‍..

600 ഓളം എപ്പിസോഡുകള്‍ വിജയകരമായി പിന്നിട്ട ഉപ്പും മുളകില്‍ നിന്നും നിഷയെ പറഞ്ഞ് വിട്ടത് ശരിയായില്ലെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ആരോപണ വിധേയനായ സംവിധായകനെ പുറത്താക്കി നിഷയെ തിരിച്ചെടുക്കണമെന്നായിരുന്നു പലരും ആവശ്യപ്പെട്ടിരുന്നത്. നിഷ ഇല്ലെങ്കില്‍ ഉപ്പും മുളകും കാണുന്നില്ലെന്ന് ഞങ്ങളും വിചാരിക്കുമെന്ന് പല പ്രേക്ഷകരും വ്യക്തമാക്കിയിരുന്നു. താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയും നടിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഒടുവില്‍ പ്രശ്ങ്ങനങ്ങളെല്ലാം പരിഹരിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കി.

അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍..

അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍..

ഉപ്പും മുളകിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നീലു ഉപ്പും മുളകിലും തുടരുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകില്‍ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല'. പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്.

ചര്‍ച്ചകള്‍..

ചര്‍ച്ചകള്‍..

വികാരഭരിതയായിട്ടായിരുന്നു നിഷ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിവരിച്ചത്. മകളുടെ കല്യാണത്തിന് വരെ മൂന്ന് ദിവസത്തെ ലീവ് എടുത്തിരുന്നുള്ളുവെന്നും ചാനലിന് വേണ്ടി ആത്മാര്‍ത്ഥമായി തന്നെയാണ് ജോലി ചെയ്തിരുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. ഇന്ന് ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെന്നും മറ്റുമുള്ള കാര്യങ്ങള്‍ നടി തന്നെ പറഞ്ഞിരുന്നു. ജനങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണയാണ് നിഷയെ വീണ്ടും തിരിച്ചെടുത്തതിന് പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X