നിഷ സാരംഗിനെത്തേടിയെത്തിയ സൗഭാഗ്യം! മകളുടെ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് താരം!
ഉപ്പും മുളകുമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് നിഷ സാരംഗ്. നീലിമ ബാലചന്ദ്രനെന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. ബാലുവിന്റേയും മക്കളുടേയും കാര്യങ്ങളെല്ലാം കൃത്യമായി നോക്കിനടത്തുന്നത് നീലുവാണ്. ശക്തമായ പിന്തുണയാണ് നീലുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് നിഷ സാരംഗ്. ഇടയ്ക്ക് വെച്ച് ഉപ്പും മുളകില്‍ നിന്നും താരം മാറിനിന്നിരുന്നു. സംവിധായകന്‍ മോശമായി പെരുമാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് പരമ്പരയില്‍ നിന്നും മാറിനിന്നത്. നീലു തിരിച്ചുവരണമെന്നും സംവിധായകനെ മാറ്റണമെന്നുമായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്.
ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. സംവിധായകനെ മാറ്റിയതിന് ശേഷമായിരുന്നു പിന്നീട് നീലു എത്തിയത്. പൂര്‍വ്വാധികം ശക്തിയോടെ പരമ്പര മുന്നേറുകയാണ്. സീരിയല്‍ വിരോധികള്‍ പോലും വിടാതെ പിന്തുടരുന്നുവെന്ന പ്രത്യേകതയും ഉപ്പും മുളകിനുണ്ട്. ബാലുവിനേയും നീലുവിനേയും മാറ്റിനിര്‍ത്തിയുള്ള പരമ്പരയെക്കുറിച്ച് ആലോചിക്കാനെ വയ്യന്നെ സ്ഥിതിവിശേഷമാണ്. ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും നീലു എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ ശ്രദ്ധ നേടുന്നത്.

ഉപ്പും മുളകിലേതുള്‍പ്പടെ 7 മക്കളുടെ അമ്മയാണ് താനെന്ന് നേരത്തെ നിഷ സാരംഗ് പറഞ്ഞിരുന്നു. പരിപാടിയിലെപ്പോലെ തന്നെ മക്കളെല്ലാം തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. രേവതിയുടേയും രെവിതയുടേയും മാത്രമല്ല തങ്ങളുടെ കാര്യങ്ങളും നീലുവമ്മ ശ്രദ്ധിക്കണമെന്ന നിര്‍ബന്ധമുണ്ട് കേശുവിനും ശിവയ്ക്കും. കുഞ്ഞതിഥിയായ പാറുക്കുട്ടിക്കും ഏറെ പ്രിയമാണ് നീലുവിനെ. മൂത്ത മകളായ രേവതിയുടെ ഗൃഹപ്രവേശന ചടങ്ങിനിടയിലെ വിശേഷത്തെക്കുറിച്ചുള്ള സ്റ്റാറ്റസുമായാണ് നിഷ സാരംഗ് ഇപ്പോള്‍ എത്തിയിട്ടുള്ളത്.


Click it and Unblock the Notifications











