ലച്ചു യാത്ര പറയാന്‍ വന്നപ്പോള്‍ കരഞ്ഞുപോയി! മോളോട് പറഞ്ഞത് ആവര്‍ത്തിച്ചുവെന്നും നിഷ സാരംഗ്!
ഉപ്പും മുളകും കുടുംബത്തിലെ ആദ്യവിവാഹമായിരുന്നു അടുത്തിടെ നടന്നത്. ലച്ചുവിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ തരംഗമായി മാറിയിരുന്നു. നീലുവിന്റെ സഹോദരന്റെ മകനാണ് വരനെന്നുള്ള വിവരങ്ങളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. എന്നാല്‍ ആ ബന്ധത്തോട് തനിക്ക് താല്‍പര്യമില്ലെന്നും നല്ലൊരു ചെറുക്കനെ ലച്ചുവിനായി താന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ബാലു എത്തുകയായിരുന്നു. നേവി ഓഫീസറായ സിദ്ധാര്‍ത്ഥായിരുന്നു ലച്ചുവിനെ വിവാഹം ചെയ്തത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി ഡെയ്ന്‍ ഡേവിഡ് എന്ന ഡീഡിയായിരുന്നു സിദ്ധാര്‍ത്ഥായി എത്തിയത്.
അവസാനനിമിഷമായിരുന്നു ഡീഡിയാണ് വരുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. വിവാഹത്തിന് മുന്നോടിയായി ഷെയ്ന്‍ നിഗം ഉപ്പും മുളകിലേക്ക് വന്നതോടെ അദ്ദേഹമാണോ വരനെന്നായിരുന്നു ചര്‍ച്ചകള്‍. സിദ്ധുവിന്റെ സുഹൃത്താണ് താനെന്നും ലച്ചുവിനായുള്ള ഗിഫ്റ്റുമായി വന്നതാണ് താനെന്നും പറഞ്ഞായിരുന്നു ഷെയ്ന്‍ എത്തിയത്. ക്രിസ്മസ് ദിനത്തിലായിരുന്നു വിവാഹ എപ്പിസോഡ് കാണിച്ചത്. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡിനിടയിലെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ലച്ചുവിന്റെ വിവാഹ ദിനത്തില്‍ താനും ഇമോഷലായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിഷ സാരംഗ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഓണ്‍സ്‌ക്രീനിലെ മകളുടെ വിവാഹം
ഓണ്‍സ്‌ക്രീനിലെ മകളുടെ വിവാഹമായിരുന്നു അന്ന് കാണിച്ചത്. മക്കളായി അഭിനയിക്കുന്നവരെയെല്ലാം ശരിക്കും അങ്ങനെ തന്നെയാണ് കാണുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. ആദ്യദിനം മുതല്‍ അമ്മയേയും അച്ഛനേയും അങ്ങനെ തന്നെയാണ് തങ്ങള്‍ വിളിച്ച് തുടങ്ങിയതെന്ന് ലച്ചുവും മുടിയനുമൊക്കെ പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മകളുടെ വിവാഹത്തില്‍ അതീവ സന്തോഷവതിയായി നീലുവും പങ്കെടുത്തിരുന്നു. നെയ്യാറ്റിന്‍കരയിലെ കുടുംബാംഗങ്ങളും വിവാഹത്തില്‍ സജീവമായിരുന്നു.

ഇമോഷണലായിരുന്നു
ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന എപ്പിസോഡുകളിലൊന്നാണ് അത്. വിവാഹ ശേഷം സദ്യ കഴിച്ച് സിദ്ധാര്‍ത്ഥിന്റെ വീട്ടിലേക്ക് പോവാനായി കാറില്‍ കയറുന്നതിനിടയില്‍ ലച്ചു കരഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ താനും ഇമോഷണലായിരുന്നുവെന്നും തനിക്ക് ഏറ്റവും ഫീലായ സീനായിരുന്നു അതെന്നും താരം പറയുന്നു. ഓഫ് സ്‌ക്രീനിലെ മകളുടെ വിവാഹത്തില്‍ ഇതുപോലൊരു രംഗമുണ്ടായിരുന്നു.

മോളോടും പറഞ്ഞത് അതായിരുന്നു
സന്തോഷത്തോടെയാവണം ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാവേണ്ടത്. കരഞ്ഞുകൊണ്ട് യാത്ര പറയരുതെന്നും മകളോട് പറഞ്ഞുകൊടുത്തിരുന്നു. അതേ കാര്യം തന്നെയായിരുന്നു ആ രംഗത്ത് ലച്ചുവിനോടും പറഞ്ഞത്. ഉള്ളില്‍ നിന്നും വന്ന വാക്കുകളായിരുന്നു അതെന്നും അവര്‍ പറയുന്നു. മകളെ മാറ്റി നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ താന്‍ ശരിക്കും കരഞ്ഞുപോയിരുന്നുവെന്ന് പറഞ്ഞ് നേരത്തെ ബാലു എത്തിയിരുന്നു. അതിന് പിന്നാലെയായാണ് താന്‍ ഇമോഷണലായിപ്പോയ രംഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിഷ സാരംഗ് എത്തിയത്.

നീലുവിനോടുള്ള ഇഷ്ടം
ബാലുവിന്റെ ഭാര്യയായ നീലുവിനോട് പ്രേക്ഷകര്‍ക്ക്് ഏറെയിഷ്ടമാണ്. കൃത്യമായി ജോലിക്കൊന്നും പോവാതെ ഉഴപ്പി നടക്കുന്ന ബാലുവിനെ നേര്‍വഴിക്ക് നടത്താനുള്ള നീലുവിന്റെ ശ്രമങ്ങളൊന്നും വിലപ്പോവാറില്ല. കുട്ടന്‍പിള്ളയുടെ മകളെന്നും പടവലം പൊട്ടിയെന്നുമൊക്കെയാണ് ബാലു നീലുവിനെ വിളിക്കാറുള്ളത്. മുടിയന് അമ്മയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അതിനാല്‍ത്തന്നെ മുടിയനെന്ത് ചെയ്താലും ബാലു നീലുവിനെ കുറ്റപ്പെടുത്താറുമുണ്ട്.

ഏഴ് മക്കളാണ്
സ്‌ക്രീനിലേയും ജീവിതത്തിലേയും മക്കളെല്ലാം ചേര്‍ന്ന് ഏഴുപേരാണ് തന്നെ അമ്മയെന്ന് വിളിക്കുന്നതെന്ന് നീലു പറഞ്ഞിരുന്നു. നിഷാമ്മയുമായി നല്ല കൂട്ടാണെന്നും കാര്യങ്ങളെല്ലാം ഷെയര്‍ ചെയ്യാറുണ്ടെന്ന് ലച്ചുവും പറഞ്ഞിരുന്നു. മൂത്തമകളുടെ മകനുമായും ഇടയ്ക്ക് നീലു ലൊക്കേഷനിലേക്ക് എത്തിയിരുന്നു. ഇളയ മകളുടെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ലച്ചു തിരിച്ചുവരില്ലേ?
വിവാഹത്തോടെ ലച്ചു ഉപ്പും മുളകില്‍ നിന്നും പോവുമോയെന്ന് ചോദിച്ചപ്പോള്‍ ജൂഹിയുടെ വിവാഹമല്ല അതെന്നും താനിവിടെത്തന്നെ കാണുമെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഹണിമൂണിന് പോയ ലച്ചു തിരിച്ചുവരാത്തതില്‍ ആരാധകരും ആശങ്കയിലാണ്. എന്നാണ് താരം തിരികയെത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications