സീനെടുക്കുമ്പോള്‍ അവന്റെ നിക്കര്‍ ഊരി പോയി! എല്ലാവരുമിത് കാണുന്നുണ്ട്; ഒടുവിലതൊരു സീനായി മാറിയെന്ന് നിഷ
വര്‍ഷങ്ങളോളം മാറി നിന്നതിന് ശേഷം ഉപ്പും മുളകിലും സജീവമായിരിക്കുകയാണ് നടന്‍ എസ് പി ശ്രീകുമാര്‍. പരമ്പരയിലെ പ്രധാന കഥാപാത്രമായ നീലുവിന്റെ സഹോദരന്‍ കുട്ടു എന്ന കുട്ടുമാമനായിട്ടാണ് ശ്രീകുമാര്‍ അഭിനയിക്കുന്നത്. മുന്‍പും പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ള നടനായിരുന്നു ശ്രീകുമാര്‍. തിരിച്ച് വന്നപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇതിനിടെ ശ്രീകുമാറിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ബിജു സോപാനവും നിഷ സാരഗും. പരമ്പരയിലെ ബാലു, നീലു എന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരുവരും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു.

ഉപ്പും മുളകിനെയും കുറിച്ചുള്ള അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ സെറ്റിലുണ്ടായ ചില കാര്യങ്ങളും കാണിച്ചിരുന്നു. അതിലൊന്ന് ശ്രീകുമാറിന്റെ വൈറലായ വീഡിയോയാണ്. പരമ്പരയിലെ ഒരു എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയില്‍ ധരിച്ചിരുന്ന ബര്‍മുഡ ഊരി എറിഞ്ഞ് കൊണ്ട് ഡയലോഗ പറയുന്ന ശ്രീകുമാറാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് ബാക്കിയുള്ള താരങ്ങളൊക്കെ ചിരിക്കുകയും ചെയ്യുന്നുണ്ട്.
സത്യത്തില്‍ ആ സംഭവം അറിയാതെ ഉണ്ടായതാണെന്നാണ് നിഷ പറയുന്നത്. സീരിയസായി ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ശ്രീകുമാറിന്റെ നിക്കര്‍ ഊരി വരാന്‍ തുടങ്ങി. ഇതിങ്ങനെ വരുന്നത് കാണുന്നുണ്ടെങ്കിലും ഷോട്ട് ആയത് കൊണ്ട് ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. പുള്ളിയത് അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കിയെങ്കിലും താഴെ വരെ എത്തി. ഇതോടെ അത് ഊരി എടുത്ത് അഭിനയിക്കുകയായിരുന്നു എന്നാണ് നിഷ പറയുന്നത്.
അങ്ങനൊരു സീനോ ഡയലോഗുകളോ സ്‌ക്രീപ്റ്റില്‍ ഇല്ലായിരുന്നു. പക്ഷേ ഒടുവിലത് സീനിലേക്ക് ചേര്‍ത്ത് എപ്പിസോഡില്‍ കാണിച്ചു. മാത്രമല്ല പിന്നണിയില്‍ നടന്ന വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറുകയും ചെയ്തതായി താരങ്ങള്‍ പറയുന്നു. ഇതുപോലെ ലൊക്കേഷനില്‍ നടക്കുന്ന പല സംഭവങ്ങളും പരമ്പരയിലേക്ക് ചേര്‍ത്ത് ഡയലോഗുകളായി വരാറുണ്ടെന്നാണ് ബിജു പറയുന്നത്.

ഇതുപോലെ പാറുക്കുട്ടിയുടെ ചില ഡയലോഗുകളും എപ്പിസോഡില്‍ അവളെ കൊണ്ട് തന്നെ പറയിപ്പിച്ചിട്ടുണ്ട്. വിവാഹത്തെ കുറിച്ചൊരു സംസാരത്തിലാണ് ഇത് നടക്കുന്നത്. കല്യാണം കഴിച്ചിട്ടുള്ള ജീവിതത്തെക്കാളും എത്രയോ നല്ലതാണ് പ്രേമിച്ച് നടക്കുമ്പോഴെന്ന് ഞാനിടയ്ക്ക് പറയും. കല്യാണം കഴിച്ച് കഴിയുമ്പോഴാണല്ലോ രണ്ട് പേര്‍ക്കും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്.
ഭര്‍ത്താവ് അത് ചെയ്യാന്‍ പാടില്ലെന്ന് ഭാര്യയും ഭാര്യ അവിടെ പോകരുതെന്ന് ഭര്‍ത്താവും പറയുന്നതോടെ യുദ്ധം തുടങ്ങുകയാണ്. ഇതൊക്കെ ഞാന്‍ പറയുന്നത് പാറുക്കുട്ടി കേള്‍ക്കുന്നുണ്ട്. പെട്ടെന്ന് അവളുടെ ഒരു കൗണ്ടറിങ്ങ് വന്നു. 'അതിനിപ്പോള്‍ എന്താണ്. ആണിനെ ആണിന്റെ വഴിയ്ക്കും പെണ്ണിനെ പെണ്ണിന്റെ വഴിയ്ക്കും വിട്ടാല്‍ പ്രശ്‌നം സോള്‍വ് ആയില്ലേ?' എന്നായിരുന്നു അവളുടെ ചോദ്യം.
സ്‌ക്രീപ്റ്റ് റൈറ്റര്‍ കണ്ണനിത് കേട്ടോണ്ട് നില്‍ക്കുകയായിരുന്നു. പുള്ളി എഴുത്ത് നിര്‍ത്തിയിട്ട് അവളെ ഒന്ന് നോക്കി. അടുത്ത സീന്‍ വന്നപ്പോള്‍ അതില്‍ ഈ ഡയലോഗ് എഴുതി ചേര്‍ത്തിട്ട് പാറുവിനെ കൊണ്ട് തന്നെ പറയിപ്പിച്ചുവെന്നും നിഷ പറയുന്നു.


Click it and Unblock the Notifications