For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിഷ സാരംഗിന്‍റെ ഓണാഘോഷമാണോ ഇത്? ഉപ്പും മുളകിലുള്ളവര്‍ എവിടെയെന്ന് ആരാധകര്‍! ചിത്രങ്ങള്‍ വൈറല്‍!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് നിഷ സാരംഗ്. ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവരാരും ഈ താരത്തെ മറക്കാനിടയില്ല. നീലുവായാണ് നിഷ എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിലും സിനിമയിലുമൊക്കെയായി താരം സജീവമാണ്. എല്ല താരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്നും താരം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. ഉപ്പും മുളകില്‍ 5 മക്കളുടെ അമ്മയായാണ് നിഷ എത്തിയത്. പരമ്പരയിലേതുള്‍പ്പടെ തനിക്ക് 7 മക്കളാണെന്നാണ് നേരത്തെ നിഷ സാരംഗ് പറഞ്ഞത്.

  ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടിയിരുന്നുവെങ്കിലും പിന്നീട് ബാലു-നീലു കോംപോ എല്ലാമെല്ലാമായി മാറുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് പരിപാടി മുന്നേറുന്നത്. ബാലുവും നീലുവും മാത്രമല്ല മക്കളായെത്തുന്നവരും കുടുംബത്തിലേക്ക് അതിഥിയായെത്തുന്നവരുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സാരിയില്‍ അതീവ സുന്ദരിയായെത്തിയ നിഷ സാരംഗിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. കസവു സാരിയും മുല്ലപ്പൂവുമൊക്കെയായി തനി കേരളീയ വേഷത്തില്‍ നില്‍ക്കുന്ന നിഷ സാരംഗിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ സന്തോഷത്തോടെയാണ് താരം ഫോട്ടോയ്ക്കായി പോസ്് ചെയ്തിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രം തരംഗമായിക്കൊണ്ടിരിക്കുകയാണ്.

  ഉപ്പും മുളകിലെ ഓണാഘോഷത്തിനിടയിലെ ചിത്രമാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. മറ്റ് താരങ്ങളെ കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളും പലരും ചോദിച്ചിട്ടുണ്ട്. ഇത് ഏത് ആഘോഷത്തിനിടയിലെ കാര്യമാണെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ലൊക്കേഷനിലെ തിരക്ക് പ്രമാണിച്ച് നേരത്തെ ഓണം ആഘോഷിച്ചോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

  കഴിഞ്ഞ തവണത്തെ ഓണാഘോഷം ഒന്നൊന്നരയായിരുന്നു. പടവലം വീട്ടില്‍ വെച്ചായിരുന്നു ഓണം ആഘോഷിച്ചത്. പാറുക്കുട്ടി വന്നതിന് പിന്നാലെയായുള്ള ആഘോഷമായിരുന്നു അത്. ഭാസിയും രമയും ശങ്കരപ്പൂപ്പനുമൊക്കെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഗൃഹാതുരത ഉണര്‍ത്തുന്ന തരത്തിലായിരുന്നു ഓണം ആഘോഷമാക്കിയത്. പൂക്കളം ഇടാനും സദ്യയൊരുക്കാനുമൊക്കെയായി ബാലുവും സജീവമായിരുന്നു.

  മമ്മൂക്ക തകര്‍ക്കുമെന്നുറപ്പിക്കാന്‍ ഇത് തന്നെ ധാരാളം! ഗാനഗന്ധര്‍വന്‍ ടീസറിന് ഗംഭീര കൈയ്യടി!

  വീട്ടിലെ അംഗങ്ങളായാണ് പലരും ഉപ്പും മുളകിലെ താരങ്ങള്‍ കാണുന്നത്. അടുക്കളയിലെ അവിഭാജ്യഘടകങ്ങളായ ഉപ്പും മുളകും ടെലിവിഷനിലേയും പ്രധാന പരിപാടിയായി മാറുകയായിരുന്നു. സ്വഭാവികത നിറഞ്ഞ അഭിനയമാണ് ഓരോ താരവും കാഴ്ച വെക്കുന്നത്. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. റിഹേഴ്‌സലിനിടയില്‍ വരാത്ത കാര്യങ്ങള്‍ വരേ ടേക്കില്‍ ഓക്കെയാവാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

  ഞാനും ശ്രീനിവാസന്‍റെ മകന്‍ തന്നെയാ! ക്ഷോഭത്തോടെയുള്ള ധ്യാനിന്‍റെ മറുപടി! അവന്‍ നിരാശപ്പെടുത്തില്ല!

  അടുത്തിടെയായിരുന്നു പരിപാടിയിലേക്ക് പാറുക്കുട്ടി എത്തിയത്. നീലു വീണ്ടും ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളൊന്നും ആ തീരുമാനത്തെ പിന്തുണച്ചിരുന്നില്ല. വീട് നിറയെ മക്കള്‍ വേണമെന്ന ആഗ്രഹത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബാലു. മക്കളും ഈ ആഗ്രഹത്തിന് പിന്തുണ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് പാറുക്കുട്ടി എത്തിയത്. വരവ് മുതല്‍ത്തന്നെ ഈ കുരുന്ന് താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടുകയായിരുന്നു. അമേയയാണ് പാറുക്കുട്ടിയെ അവതരിപ്പിക്കുന്നത്.

  സാഹോ ചെയ്യരുതെന്ന് പ്രഭാസിന് രാജമൗലി മുന്നറിയിപ്പ് നല്‍കിയിരുന്നു? അതിന് പിന്നിലെ കാരണം ഇതാണ്!

  സ്വീകാര്യതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ഉപ്പും മുളകും. ടെലിവിഷന്‍ പരമ്പരകളുടെ വിധി തന്നെ മാറ്റിക്കുറിച്ചാണ് പരമ്പര മുന്നേറുന്നതും. ഇടയ്ക്ക് ചില അസ്വാരസ്യങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ പരിപാടി തിരിച്ചുവരികയായിരുന്നു. താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇത് വ്യക്തമാക്കുന്നുണ്ട്.

  English summary
  Nisha Sarang's latest pic trending in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X