For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരെ മറക്കാന്‍ പാടില്ലെന്ന് നിഷ സാരംഗ്! ലോക് ഡൗണ്‍ സമയത്ത് ചെയ്യേണ്ടത് ഇതാണെന്നും താരം!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. പാറുക്കുട്ടിയുള്‍പ്പടെ പരിപാടിയിലുള്ളവരെയെല്ലാം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ലോക് ഡൗണായതോടെ ഉപ്പും മുളകിന്‍രെ സംപ്രേഷണവും താളം തെറ്റുകയായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.

  അനന്യയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍റെ നെഞ്ചിടിപ്പ് കൂടി! ഇപ്പോഴും അങ്ങനെയാണോയെന്ന് അനന്യ

  പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപ്പും മുളകിന്റെ എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു. ബാലുവും നീലുവുമെല്ലാം വീട്ടില്‍ നിന്നും പരമ്പരയില്‍ പങ്കെടുത്തിരുന്നു. തന്റെ വീട്ടിലേക്ക് ഒരു ക്യാമറമാനെത്തിയാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തതെന്ന് ബിജു സോപാനം പറഞ്ഞിരുന്നു. എല്ലാവരേയും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞും താരങ്ങള്‍ എത്തിയിരുന്നു. ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

  Nisha Sarang

  കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഫ്രീ ടൈം കിട്ടുന്നതില്‍ സന്തോഷമുണ്ട്. അതേ സമയം തന്നെ സഹപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. രണ്ട് മാസത്തോളമായി ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ചിട്ട്. നിത്യവേതനം വാങ്ങുന്ന എത്രയോ ആളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെക്കുറിച്ചാണ് താന്‍ ഓര്‍ക്കുന്നതെന്നും നിഷ സാരംഗ് പറയുന്നു. മരുന്നിനും വീട് പുലര്‍ത്തുന്നതിനുമൊക്കെയായി നിത്യവേതനം ഉപയോഗിച്ചിരുന്നവരുടെ കാര്യം കഷ്ടമാണ്. അവരെ സഹായിക്കുകയെന്നുള്ള ഉത്തരവാദിത്തം അഭിനേതാക്കള്‍ക്കുണ്ട്.

  വിവാഹശേഷവും ഭരതന്‍ ശ്രീവിദ്യയെ പ്രണയിച്ചു! അതറിഞ്ഞ കെപിഎസി ലളിത ചെയ്തത്? തുറന്നുപറച്ചില്‍ വൈറല്‍

  ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടേയുമൊക്കെ പിന്തുണ അഭിനേതാക്കള്‍ മറക്കരുത്. താരങ്ങളെ ജനപ്രിയരാക്കുന്നതിന് പിന്നിലുള്ള അവരുടെ പ്രയത്‌നം കണ്ടില്ലെന്ന് നടിക്കാനാവില്ല. അഭിനേതാക്കളെല്ലാം അവരെ സഹായിക്കുന്നതിനായി ഒരുമിക്കണമെന്നും താരം പറയുന്നു. സമാധാനത്തോടെ വീട്ടിലിരിക്കാനാവുന്ന സന്ദര്‍ഭമല്ല ഇപ്പോഴത്തേത്. മരണസംഖ്യ കൂടുന്തോറും ആശങ്കയാണ്. കേരളത്തിലെ സ്ഥിതി വ്യത്യാസമാണെന്നുള്ളത് ആശ്വാസമുള്ള കാര്യമാണെന്നും നിഷ സാരംഗ് പറയുന്നു.

  മമ്മൂട്ടിയുടെ ഭാവം മാറിയത് കണ്ട് അത്ഭുതപ്പെട്ടു! മോഹന്‍ലാല്‍ എപ്പോഴും ഒരേപോലെയെന്നും ഗൗതമി!

  English summary
  Nisha Sarang talks about helping needy technicians and junior artists
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X