നിഷ സാരംഗിനൊപ്പം റയാനും പാറുക്കുട്ടിയും! ഉപ്പും മുളകും ലൊക്കേഷനിലെ രസകരമായ വീഡിയോ വൈറല്‍!

സ്‌ക്രീനില്‍ മാത്രമല്ല ഉപ്പും മുളകും ലൊക്കേഷനിലും രസകരമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ബിജു സോപാനവും നിഷ ശാരംഗുമാണ് ബാലുവും നീലുവുമായെത്തുന്നത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുടിയനായെത്തുന്ന റിഷിയും ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

നീലുവായെത്തുന്ന നിഷ സാരംഗ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാലുവിനേയും മക്കളേയും നിയന്ത്രിക്കുന്ന നീലു ഇടയ്ക്ക് പരമ്പരയില്‍ നിന്നും മാറി നിന്നപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് ഇപ്പോള്‍ പരമ്പരയിലെ താരം. സീരിയലിലെ മക്കളുള്‍പ്പടെ 7 കുട്ടികളുടെ അമ്മയാണ് താനെന്ന് നേരത്തെ നിഷ സാരംഗ് പറഞ്ഞിരുന്നു. നിഷയുടെ മൂത്ത മകളായ രേവതി വിവാഹിതയാണ്. മകളുടെ മകനായ റയാന്റെ പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്. ഉപ്പും മുളകിലെ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Nisha Sarang

കൊച്ചുമകനൊപ്പമുള്ള നീലുവിന്‍രെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.ബാലു ഷൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നീലുവാകട്ടെ കുഞ്ഞുങ്ങളെ കൊഞ്ചിക്കുകയാണ്. മുടിയനാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. റയാനേയും പാറുക്കുട്ടിയേയും കൊഞ്ചിക്കുകയാണ് നീലു. പാറുക്കുട്ടി റയാന് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X