ബാലുവിന്റെയും നീലുവിന്റെയും പ്രണയവും പിണക്കവും! ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നുള്ള ചിത്രവുമായി നിഷ
ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് നിഷ സാരംഗ്. സിനിമകളില്‍ അത്രയും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെയും കേന്ദ്രകഥാപാത്രമായി വന്നതോടെയാണ് നിഷ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി. ഓണ്‍സ്‌ക്രീനില്‍ അഞ്ച് മക്കളുടെ അമ്മ കൂടിയായ നിഷയെ ഒരുപാട് പേരാണ് സ്‌നേഹിക്കുന്നത്.
യഥാര്‍ഥ ജീവിതത്തിലെ അമ്മമാരുടേതിന് സാമനമായ കഥാപാത്രമായിരുന്നു നിഷ അവതരിപ്പിക്കുന്ന ഉപ്പും മുളകിലെയും നീലിമ ബാലചന്ദ്രന്‍. പരമ്പരയുമായി ബന്ധപ്പെട്ട് നടി വലിയ പ്രതിസന്ധിയില്‍ കുടുങ്ങിയപ്പോഴും ഒത്തിരിയധികം പേര്‍ പിന്തുണയുമായി വന്നിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ ആക്ടീവായിരിക്കാറുള്ള നിഷ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ്.

ഏറ്റവും പുതിയതായി ഉപ്പും മുളകിലെയും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ച് നില്‍ക്കുന്നൊരു സെല്‍ഫി ചിത്രമാണ് നിഷ പങ്കുവെച്ചത്. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ എപ്പോഴെ എടുത്തൊരു ഫോട്ടോ ആയിരുന്നിത്. ഇതിന് താഴെ രസകരമായ കമന്റുകളാണ് വന്ന് നിറയുന്നത്. അതുപോലെ ഓണ്‍സ്‌ക്രീനിലെ ഭര്‍ത്താവ് ബാലുവായി അഭിനയിക്കുന്ന ബിജു സോപാനത്തിനൊപ്പമുള്ള ഫോട്ടോസും നിഷ പോസ്റ്റ് ചെയ്തിരുന്നു.

ചിത്രീകരണത്തിനിടെ ഉള്ളത് മാത്രമല്ല എപ്പിസോഡിലൂടെ പുറത്ത് വന്ന ചില പ്രിയപ്പെട്ട നിമിഷങ്ങളും ഇതിലുണ്ട്. ഒരു ചിത്രത്തില്‍ ബാലുവിനോട് പിണങ്ങി മാറി നില്‍ക്കുന്ന നീലുവാണ് ഉള്ളതെങ്കില്‍ മറ്റൊന്നില്‍ ഇരുവരും പ്രണയാതുരായി ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു. നീലുവിന്റെ കൈയില്‍ പാറുക്കുട്ടി ഉണ്ടെങ്കിലും പാറുവിനെ ക്രോപ് ചെയ്തിരിക്കുകയാണ്. രണ്ടാളും മികച്ച ജോഡിയാണെന്നും ഈ ഫോട്ടോ ഒരു രക്ഷയുമില്ലാട്ടോ എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. പാറുവിനെ ഒഴിവാക്കി ഫോട്ടോ പങ്കുവെച്ചതിലെ വിയോജിപ്പും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











