ആദ്യം വന്നത് പോലെ ആവാന്‍ സാധിക്കില്ല; ടെന്‍ഷന്‍ ഉണ്ടെന്ന് നിഷ, ഉപ്പും മുളകിന്റെയും വിജയത്തെ കുറിച്ചും നടി

മലയാള ടെലിവിഷനില്‍ ചരിത്രം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. അഞ്ച് വര്‍ഷത്തോളം നീണ്ട യാത്രയില്‍ പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ച അപൂര്‍വ്വം പരമ്പരകളില്‍ ഒന്നായി ഉപ്പും മുളകും നിലകൊള്ളുകയാണ്. ആദ്യ ലോക്ഡൗണ്‍ കാലത്താണ് പരമ്പര പതിയെ നിന്ന് പോവുന്നത്. പിന്നീട് അത് മുഴുവനുമാക്കാതെ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രേക്ഷകരും നിരാശയിലായി. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ സാധിക്കാത്തതിനെ പറ്റിയാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നത്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും അത്രത്തോളം ജനപ്രീതി നേടി എടുത്തിരുന്നു. ഉപ്പും മുളകിലും അഭിനയിച്ച ഓരോ താരങ്ങളുടെ പേരിലും ഫാന്‍സ് ഗ്രൂപ്പുകള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ക്കുള്ളില്‍ ഇതേ ടീം വീണ്ടും തിരിച്ച് വരുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. ഇത്തവണ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് ഓരോരുത്തരും അഭിനയിക്കുന്നത്. കഥയിലും കഥാപാത്രങ്ങളിലുമൊക്കെ വ്യത്യാസം ഉണ്ടാവുമെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

nishechi

ഇപ്പോഴിതാ നടി നിഷ സാരംഗ് എരിവും പുൡും പരമ്പരയെ കുറിച്ച് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ്. ഉപ്പും മുളകിലും നീലു എന്ന് വിളിക്കുന്ന നീലിമ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചത്. പുതിയതിലേക്ക് വരുമ്പോള്‍ ജൂലി എന്ന വേഷത്തിലായിരിക്കും. ആംഗ്ലോ ഇന്ത്യന്‍ യുവതിയായ ജൂലി വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കി വില്‍ക്കുന്ന ആളാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളും അടങ്ങുന്നതാണ് ജൂലിയുടെ കുടുംബം. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള നിഷയുടെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇടൈംസിന് നല്‍കിയ ചാറ്റിനിടെ തന്റെ കഥാപാത്രത്തെ കുറിച്ചും പരമ്പരയെ കുറിച്ചുമൊക്കെ നിഷ തുറന്ന് സംസാരിച്ചിരുന്നു.

തന്റെ മുന്‍പുണ്ടായിരുന്ന കഥാപാത്രങ്ങളില്‍ നിന്നെല്ലാം ജൂലി വ്യത്യസ്തമാണ്. നീലു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഒരു മിഡില്‍ ക്ലാസ് സ്ത്രീ ആയിരുന്നു. അതേ സമയം ജൂലി തന്റെ പൂര്‍വ്വികരുടെ സമ്പത്തില്‍ നിന്നും ആഢംബരത്തോടെ ജീവിക്കുകയാണ്. എന്നിരുന്നാലും, ജൂലി ഒരു അര്‍പ്പണബോധമുള്ള ഒരു കുടുംബ സ്ത്രീയാണ്. ഞങ്ങളുടെ പുതിയ ചുവടുവെപ്പ് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ വേണ്ടിയുള്ള ആവേശത്തിലാണ് താനെന്നും നിഷ പറയുന്നു.

nisha-sarang

വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതിന്റെ ആവേശം ഉണ്ടെങ്കിലും ആളുകള്‍ അത് സ്വീകരിക്കുമോ എന്നോര്‍ത്തുള്ള ആശങ്കകള്‍ ഉണ്ടെന്നും നടി പറഞ്ഞിരുന്നു. 'ഇത്തവണ ഞങ്ങളുടെ മേലുള്ള സമ്മര്‍ദ്ദവും ഉത്തരവാദിത്തവും കൂടുതലാണ്. കഴിഞ്ഞ തവണ ഉപ്പും മുളകും ചെയ്യുമ്പോള്‍ ഞങ്ങള്‍ തുടക്കക്കാര്‍ മാത്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഞങ്ങളില്‍ വലിയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഞങ്ങളുടെ പരിപാടിയെ സ്വീകരിക്കുക എന്ന് മാത്രമേ പ്രേക്ഷകരോട് തനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളു. ഞങ്ങള്‍ എല്ലാം പുതിയൊരു രീതിയിലാണ് ചെയ്ത് തുടങ്ങിയത്. എല്ലാവരും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവണം' എന്നുമാണ് നിഷ സാരംഗ് പറയുന്നത്.

അതേ സമയം ഉപ്പും മുളകിന്റെയും വിജയം എങ്ങനെയായിരുന്നു എന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ' അന്ന് ഉപ്പും മുളകും പ്രദര്‍ശനം തുടങ്ങിയതിന് ശേഷം പ്രേക്ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ ഞങ്ങള്‍ പരിശോധിച്ച് കൊണ്ടേ ഇരിക്കുമായിരുന്നു. അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ ഞങ്ങള്‍ അംഗീകരിച്ചുകൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമായിരുന്നു. വീണ്ടും പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ളത് അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. എരിവും പുളിയും ഞങ്ങള്‍ അങ്ങനെ തന്നെ ചെയ്യും എന്നും നിഷ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X