ഉപ്പും മുളകും വീട്ടിലുള്ളവരെ കാണിക്കാറില്ല; ഇനിയൊരിക്കലും നീലുവും മക്കളുമായി വരില്ലെന്ന് പറഞ്ഞ് നിഷ സാരംഗ്

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. കേരളത്തില്‍ താമസിക്കുന്ന ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ പരമ്പരയായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കഥ പോലെ കണ്ടാണ് പ്രേക്ഷകര്‍ ഉപ്പും മുളകും കുടുംബത്തെ സ്വീകരിച്ചത്.

നടു റോഡിലും ഫോട്ടോഷൂട്ട് നടത്താം, സോനൽ ചൌഹാൻസ് ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഉപ്പും മുളകും അവസാനിച്ചതോടെ പ്രേക്ഷകരെ പോലെ തന്നെ അതില്‍ അഭിനയിച്ച താരങ്ങളും നിരാശയിലായിരുന്നു. നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരംഗ് വീണ്ടും ഉപ്പും മുളകിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പരമ്പരയിലൂടെ ലഭിച്ച സ്‌നേഹത്തിന് നടി നന്ദി പറഞ്ഞത്.

 ഉപ്പും മുളകും കാണാറില്ലെന്ന് നിഷ സാരംഗ്

ഉപ്പും മുളകും റീ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ എന്റെ വീട്ടിലുള്ളവരെ പോലും അത് കാണാന്‍ ഞാന്‍ സമ്മതിക്കാറില്ല. കാരണം അത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും. മിസ് ചെയ്യുന്നു എന്ന വാക്കിന് എത്രത്തോളം ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റുമെന്ന് അറിയില്ല. അഞ്ച് വര്‍ഷത്തോളം നീലുവായി ഞാന്‍ ജീവിച്ചു. എന്റെ ആത്മാവിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണിപ്പോള്‍ തോന്നുന്നത്. കരിയറില്‍ ഇനി എത്ര നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലും എക്കാലത്തെയും മികച്ചത് നീലു തന്നെയായിരിക്കും

 ഉപ്പും മുളകും കാണാറില്ലെന്ന് നിഷ സാരംഗ്

നീലു എന്ന ഈ കഥാപാത്രത്തെ തന്ന ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളും നീലുവിലൂടെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. ഏറ്റവും മികച്ച മകള്‍, കെയറിങ്ങുള്ള പെങ്ങള്‍, നല്ല ഭാര്യ, സ്‌നേഹനിധിയായ മരുമകള്‍, അമ്മ, തുടങ്ങി എല്ലാം ചെയ്തു. പ്രേക്ഷകരോടും ചാനലിനോടും എന്റെ സഹതാരങ്ങളോളുമൊക്കെ നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

 ഉപ്പും മുളകും കാണാറില്ലെന്ന് നിഷ സാരംഗ്

ഉപ്പും മുളകിലും ഉണ്ടായിരുന്ന സഹ താരങ്ങളുമായി ഇപ്പോഴും അടുപ്പത്തിലാണ്. പാറുക്കുട്ടിയെ ആണ് വല്ലാതെ മിസ് ചെയ്യുന്നത്. നീലു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്നവള്‍ പറയുന്നൊരു വീഡിയോ ഈയിടെ ഞാന്‍ കണ്ടിരുന്നു. ടിവിയില്‍ വെച്ച് പരമ്പര കാണുകയാണെങ്കില്‍ എല്ലാവരും എവിടെയാണെന്ന് ചോദിക്കാറുണ്ടെന്ന് പാറുവിന്റെ അമ്മ പറഞ്ഞിരുന്നു.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
 ഉപ്പും മുളകും കാണാറില്ലെന്ന് നിഷ സാരംഗ്

ഷോ അവസാനിച്ചതിന് ശേഷവും ആ കഥാപാത്രമായി ജീവിക്കാന്‍ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്. ഇപ്പോഴും ഉപ്പും മുളകും പ്രേക്ഷകരുടെ മനസില്‍ പുതുമയുള്ള പരമ്പരയാണ്. ഞങ്ങളുടെ കഥാപാത്രങ്ങള്‍ ഇപ്പോഴും അവരുടെ കുടുംബത്തിന്റെ ഭാദമാണെന്നാണ് പറയാറുള്ളത്. ഇനി നീലുവും മക്കളുമായി ഞങ്ങള്‍ക്ക് നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ കഴിയില്ലായിരിക്കും. പക്ഷെ, പുതിയ ചില കഥാപാത്രങ്ങളായി ഞങ്ങള്‍ നിങ്ങളിലേക്ക് എത്തും. ഇതേ സ്‌നേഹവും പിന്തുണയും അപ്പോഴും ഉണ്ടാകണമെന്നും നിഷ സാരംഗ് പറഞ്ഞ് നിര്‍ത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X