»   » എല്ലാവര്‍ക്കും ഓരോ സമയമുണ്ട്, എന്റെ സമയം വന്നത് ഇപ്പോഴാണെന്ന് നിഷ ശാരംഗ്

എല്ലാവര്‍ക്കും ഓരോ സമയമുണ്ട്, എന്റെ സമയം വന്നത് ഇപ്പോഴാണെന്ന് നിഷ ശാരംഗ്

Posted By: Nihara
Subscribe to Filmibeat Malayalam

തിരക്കുള്ള ആര്‍ട്ടിസ്റ്റായി മാറുന്നത് സ്വപ്‌നം കണ്ടു നടന്നിരുന്നു നിഷാ ശാരംഗ്. ഫഌവഴേസ് ചാനലില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഉപ്പും മുളകും പരിപാടിയിലെ നീലിമയെ അവതരിപ്പിക്കുന്നത് നിഷയാണ്. യാതൊരു വിധ വെച്ചുകെട്ടലുമില്ലാതെ പ്രേക്ഷകരെ വെറുപ്പിക്കാതെ കൊണ്ടുപോകുന്ന പരിപാടിയാണിത്. ഓരോ എപ്പിസോഡിനും വേണ്ടി ആള്‍ക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതിയാണുള്ളത്.

ഉപ്പും മുളകും പരിപാടിയിലൂടെ ബാലചന്ദ്രനും കുടുംബവും പ്രേക്ഷകരുടെ സ്വന്തമായി മാറിയിരിക്കുകയാണ്. കുറഞ്ഞ കാലയളവില്‍ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ നീലിമയ്ക്കും കുടുംബത്തിനും കഴിഞ്ഞു.

തുടക്കം ശ്യാമപ്രസാദിനൊപ്പം

ദേശീയ അവാര്‍ഡ് നേടിയ അഗ്നിസാക്ഷിയില്‍ നിഷാ ശാഗംര് മുഖം കാണിച്ചിട്ടുണ്ട്. ചിത്രത്തിലെ താരങ്ങളെ തിരുവാതിര പഠിപ്പിച്ചത് നിഷയുടെ ഡാന്‍സ് ടീച്ചറാണ്. ടീച്ചര്‍ക്കൊപ്പം നിഷയും സെറ്റില്‍ പോയിരുന്നു. അങ്ങനെയാണ് ചിത്രത്തില്‍ മുഖെ കാണിക്കാന്‍ അവസരം ലഭിച്ചത്. പേടിച്ചാണ് അന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്നതെന്നും താരം പറഞ്ഞു. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതോര്‍ത്ത് പിന്നീത് സന്തോഷം തോന്നിയെന്നും പ്രേക്ഷകരുടെ ഇഷ്ടതാരം വ്യക്തമാക്കി.

സ്വകാര്യ ദു:ഖത്തെക്കുറിച്ച്

സന്തോഷകരമായ കുടുംബജീവിതമായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. നിയമപരമായി ഇരുവരും ഇപ്പോഴും വേര്‍പിരിഞ്ഞിട്ടില്ല. ഭര്‍ത്താവ് ഒപ്പമില്ലാത്തതിനാല്‍ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് നിഷയാണ്. ഭര്‍ത്താവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് അത് വാര്‍ത്തകളായി അദ്ദേഹം വേദനിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷ ശാരംഗ് പറഞ്ഞു.

തനിക്ക് ആറു പിള്ളേരാണെന്ന് നിഷാ ശാരംഗ്

നിഷാ ശാരംഗിനെ കാണുമ്പോള്‍ ആരാധകര്‍ ആദ്യം ചോദിക്കുന്നത് കുട്ടികളെക്കുറിച്ചാണ്. തനിക്ക് ആറു കുട്ടികളുണ്ടെന്നാണ് നിഷ പറയുന്നത്. തന്റെ മറുപടി കേട്ട് അമ്പരപ്പോടെ നോക്കുന്ന വീട്ടമ്മമാരോട് സ്‌കീനില്‍ നാല് പിള്ളേരുണ്ട്. വീട്ടില്‍ രണ്ടും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജീവിക്കാനായി പല ജോലികളും ചെയ്തു

അവസരങ്ങളില്ലാതെ ഇരുന്നപ്പോള്‍ ജീവിക്കാനായി പല ജോലികളും ചെയ്തിട്ടുണ്ടെന്ന് നീലിമ. പ്രമുഖ ബ്രാന്‍ഡിന്റെ കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു.

ഗുരുവായൂരപ്പന്റെ ഭക്ത

താന്‍ ഒരു കൃഷ്ണ ഭക്തയാണെന്നും എല്ലാ വര്‍ഷവും ഗുരുവായൂരില്‍ ഭജന ഇരിക്കാന്‍ പോകാറുണ്ടെന്നും താരം .സങ്കടം വരുമ്പോഴും ആത്മവിശ്വാസം കുറയുമ്പോഴും മനസ്സുരുകി കണ്ണനെ വിളിക്കുമെന്നും താരം പറഞ്ഞു.

English summary
Nisha Sharang is one of the most favourite actresses of television audiences. She is doing the major role of a serial named Uppum Mulakum, broadcasting on Flowers TV.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam