സിനിമയെക്കാളും സാമ്പത്തികം സീരിയലില്‍; കംഫര്‍ട്ട് നോക്കി വര്‍ക്ക് ചെയ്യാന്‍ പറ്റിയ ഇൻഡസ്ട്രിയെ കുറിച്ച് അനൂപ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ദര്‍ശന ദാസും അനൂപ് കൃഷ്ണയും. സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് താരങ്ങള്‍ അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും.
അതേ സമയം സീരിയലിലെയും സിനിമയിലെയും സാമ്പത്തിക സുരക്ഷയെ കുറിച്ചും കംഫര്‍ട്ടിനെ കുറിച്ചും മനസ് തുറക്കുകയാണ് അനൂപിപ്പോള്‍. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു രണ്ട് മേഖലയുടെയും ഗുണത്തെയം ദോഷത്തെ കുറിച്ചും അനൂപ് സംസാരിച്ചത്.
'അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കുമ്പോള്‍ വരുമാനമെന്ന നിലയില്‍ കാണാന്‍ പറ്റുന്നത് സീരിയലാണ്. പതിനഞ്ച് ദിവസം അസിസ്റ്റന്റായി നിന്നാല്‍ അത്യാവശ്യം മോശമില്ലാത്തൊരു തുക നമുക്ക് കിട്ടും. ഞാന്‍ നേഴ്‌സിങ്ങുമായി ബന്ധപ്പെട്ട് ചെയ്യുന്ന ജോലിയെക്കാളും കിട്ടും. അവിടെ എനിക്ക് രണ്ട് മാസം കൊണ്ട് കിട്ടുന്ന സാലറി സീരിയലില്‍ പത്ത് പതിനഞ്ച് ദിവസം കൊണ്ട് ലഭിക്കും.

കംഫര്‍ട്ട് നോക്കുകയാണെങ്കില്‍ കുറച്ച് കൂടി നല്ലത് സിനിമയാണ്. സീരിയലിന്റെ ഷൂട്ട് തീരുമ്പോള്‍ തന്നെ പത്ത് പതിനൊന്ന് മണിയാവും. റൂമില്‍ ചെന്നതിന് ശേഷം പിറ്റേ ദിവസത്തേക്കുള്ള ചാര്‍ട്ടിങ്ങും മറ്റുമൊക്കെ കഴിയുമ്പോള്‍ ഏകദേശം രണ്ട് മണിയാവും. രാവിലെ അഞ്ച് മണിക്കോ ആറ് മണിയ്‌ക്കോ എഴുന്നേല്‍ക്കേണ്ടി വരും. സാ
സിനിമയില്‍ അങ്ങനെയല്ല. മാക്‌സിമം അമ്പതോ അറുപതോ ദിവസമായിരിക്കും ഉണ്ടാവുക. അറുപത് ദിവസമാണെങ്കില്‍ അത് രണ്ട് ഷെഡ്യൂളായിട്ടാവും ഉണ്ടാവുക. അവിടെ സമയം ഉണ്ട്. സിനിമയില്‍ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളായിരിക്കും എടുക്കുക. സീരിയലില്‍ അത് പത്തോ പതിനഞ്ചോ ആവും.

ശാരീരികമായും മാനസികമായിട്ടും നമ്മള്‍ കുറച്ച് സമ്മര്‍ദ്ദത്തിലാവുന്നത് സീരിയലിലാണ്. സിനിമയില്‍ അങ്ങനെയുണ്ടാവില്ല. പക്ഷേ കംഫര്‍ട്ട് എപ്പോഴും സിനിമ തന്നെയാണ്. ഞാന്‍ രണ്ടിടത്തും വര്‍ക്ക് ചെയ്തത് കൊണ്ടുള്ള അനുഭവം കൊണ്ടാണ് താനിത് പറയുന്നത്. പുതിയതായി വരുന്ന ടെക്‌നീഷ്യനോ ആര്‍ട്ടിസ്റ്റിനോ ആര്‍ക്കാണെങ്കിലും സാമ്പത്തികമായ നേട്ടം കൂടുതലുണ്ടാവുക സീരിയലിലാണെന്നും', അനൂപ് പറഞ്ഞു.
സീരിയലില്‍ അസിസ്റ്റന്റായിട്ടാണ് അനൂപ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് അസോസിയേറ്റാവുകയും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലിഭവ എന്ന സീരിയലാണ് താരത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറുന്നത്. ഇതേ സീരിയലിലെ നായികയായ ദര്‍ശനയും അനൂപും ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലാവുകയായിരുന്നു.

രണ്ടാളും വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് തന്നെ ദര്‍ശനയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍ രഹസ്യമായി ഒളിച്ചോടി പോയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഗര്‍ഭകാലത്തും മറ്റും അമ്മയുടെ സാന്നിധ്യം ഇല്ലാതായി പോയതിന്റെ വേദന അടുത്തിടെ നടി പങ്കുവെച്ചിരുന്നു.
ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് വിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. ഒടുവില്‍ ഇതേ വേദിയില്‍ പിണക്കം മറന്ന് ദര്‍ശനയുടെ മാതാപിതാക്കള്‍ എത്തുകയും കുടുംബം ഒരുമിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. നിലവില്‍ ഏറ്റവും സന്തോഷത്തിലാണ് ദര്‍ശനയും അനൂപുമുള്ളത്.
വിവാഹം കഴിഞ്ഞെങ്കിലും അഭിനയത്തില്‍ തുടരുകയാണ് ദര്‍ശനയിപ്പോള്‍. ഏഷ്യാനെറ്റിലെ മൗനരാഗം അടക്കം നിരവധി സീരിയലുകളില്‍ നടി അഭിനയിക്കുന്നുണ്ട്. സീരിയലിലും സിനിമയിലുമായി സംവിധാനത്തിന്റെ പിന്നണിയില്‍ അനൂപും കരിയറുമായി മുന്നോട്ട് പോവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നതും.


Click it and Unblock the Notifications











