ഉപ്പും മുളകും കാണാനില്ല! പ്രമോയും നിര്‍ത്തി? പരിപാടിക്ക് എന്ത് സംഭവിച്ചു? ആകാംക്ഷയോടെ ആരാധകര്‍
ഫ്‌ളവേഴ്‌സ് ചാനലിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച പരിപാടിയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡ് പിന്നിട്ട് കുതിക്കുകയാണ് പരിപാടി. സ്വാഭാവിക അഭിനയവും സാധാരണ സംഭവങ്ങളുമൊക്കെയാണ് ഉപ്പും മുളകിന്റെ മാറ്റ് കൂട്ടുന്നത്. സ്‌പോര്‍ട്ട് ഡബ്ബിംഗാണ് പരിമ്പരയുടേതെന്ന് താരങ്ങളും പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നാണ് സ്‌ക്രിപ്റ്റ് പഠിക്കുന്നതെന്നും അതിനിടയില്‍ പുതിയ നിര്‍ദേശങ്ങളും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം പറയാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. താരങ്ങളുടെ പേരിലും പരിപാടിയുടെ പേരിലുമൊക്കെയായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്.
അതാത് ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രമോ വീഡിയോ പുറത്തുവരാറുണ്ട്. എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ പുതിയ പ്രമോ കാണാത്തതില്‍ നിരാശരാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് ദിവസമായി പ്രമോ കാണുന്നില്ലെന്നും പരമ്പര നിര്‍ത്തിയോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ഉപ്പും മുളകും നിര്‍ത്തിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതാണ് എല്ലാവർക്കും അറിയേണ്ട കാര്യവും.
അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എത്തിയത്. സൂര്യ മ്യൂസിക്കിലെ അവതാരക കൂടിയായ അശ്വതി നായരുടെ വരവിന് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു പൂജ എത്തിയത്. പട്ടുപാവാട അണിഞ്ഞായിരുന്നു പൂജ എത്തിയത്. മുടിയനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞായിരുന്നു പൂജ വന്നത്. ജോലിയായതിന് ശേഷം അതേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ബാലുവും നീലുവും പറഞ്ഞത്.

Recommended Video
ഉപ്പും മുളകിന്‍റെ എല്ലാമെല്ലാമായിരുന്ന ലച്ചു പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു. ജൂഹി റുസ്തഗിയായിരുന്നു ലച്ചുവിനെ അവതരിപ്പിച്ചത്. വിവാഹം കഴിഞ്ഞതോടെയായിരുന്നു ലച്ചു അപ്രത്യക്ഷയായത്. ഉപ്പും മുളകില്‍ അഭിനയിക്കുന്നതിനോട് കുടുംബത്തിലുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും വിവാഹം കാണിച്ചതൊന്നും അവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് താനെന്നും ജൂഹി വ്യക്തമാക്കിയിരുന്നു.
ലോക് ഡൗണ്‍ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വിശേഷങ്ങളുമായി ഉപ്പും മുളകും ടീം എത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമായാണ് പരിപാടി പുനരാരംഭിച്ചത്. പാറുക്കുട്ടി എത്താത്തതിനെക്കുറിച്ച് ചോദിച്ചും ആരാധകര്‍ എത്തിയത്. അടുത്തിടെയായിരുന്നു പാറുക്കുട്ടി സീരിയലിലേക്ക് തിരിച്ചെത്തിയത്. മറ്റ് താരങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ബാലുവും എത്തിയത്. ഇടയ്ക്ക് വ്യത്യസ്തമായ എപ്പിസോഡുമായും ഉപ്പും മുളകും സംഘം എത്തിയിരുന്നു.


Click it and Unblock the Notifications