ലോക്ക്ഡൗണ്‍ ഇങ്ങനെ പോയാല്‍, ഇതാവും അവസ്ഥ! നോബിയുടെ വീഡിയോ വൈറല്‍

By Midhun Raj

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നോബി മാര്‍ക്കോസ്. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ഷോയിലൂടെയാണ് നോബി എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്‌കിറ്റുകളുമായിട്ടാണ് നോബിയും സംഘവും എത്തിയിരുന്നത്. കോമഡി സ്റ്റാര്‍സിന് പിന്നാലെ സിനിമകളിലും സജീവ സാന്നിദ്ധ്യമാവുകയായിരുന്നു താരം.

nobymarkose

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം നോബി അഭിനയിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും സജീവ സാന്നിദ്ധ്യമാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെയാണ് നോബി മാര്‍ക്കോസ് എത്താറുളളത്.

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു താരം. നോബി മാര്‍ക്കോസിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വീഡിയോയില്‍ നോബിയും ഭാര്യയുമാണ് കഥാപാത്രങ്ങളായി എത്തുന്നത്.

കേരളം ചര്‍ച്ച ചെയ്ത ഉത്ര കൊലപാതകവും, കൂടത്തായി കൊലപാതകത്തെയും പരാമര്‍ശിച്ച് ഹാസ്യാത്മകമായിട്ടാണ് നോബിയും ഭാര്യയും വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യയുടെ മാല പണയം വെയ്ക്കാന്‍ ചോദിച്ച് അവസാനം പുലിവാല് പിടിയ്ക്കുകയാണ് നോബി. ലോക് ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ നോബി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്നെ ഞങ്ങള്‍ ചുമ്മ ഒന്ന് ചെയ്തതാണെന്നും താരം പറയുന്നു. ഹാസ്യ റോളുകളിലാണ് മിക്ക സിനിമകളിലും നോബി അഭിനയിച്ചിരുന്നത്. നോബിയുടെ സീനുകളെല്ലാം മിക്കപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

മമ്മൂട്ടിയുടെ മധുരരാജയിലും ജയസൂര്യയുടെ ആട് 2വിലുമെല്ലാം പ്രധാന വേഷത്തില്‍ നോബിയും എത്തിയിരുന്നു. കോമഡി സ്റ്റാര്‍സായിരുന്നു താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. കോമഡി സ്റ്റാര്‍സില്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് സിനിമകളിലും തിരക്കേറിയത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് നോബി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുളളത്. ഫ്‌ളവേഴ്‌സില്‍ മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. ഷോയില്‍ നോബിക്കൊപ്പം മലയാളത്തിലെ മറ്റ് ഹാസ്യ താരങ്ങളും അഭിനേതാക്കളും എത്താറുണ്ട്.

വീഡിയോ

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X