മോളെ നന്നായി വളര്‍ത്തി കല്യാണം കഴിപ്പിച്ച് വിട്ടൂടേ! പ്രണയം അറിഞ്ഞപ്പോള്‍ ഭീകരാവസ്ഥ! മനസുമാറ്റാൻ പലതും ചെയ്തു

ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ആദിലയേയും നൂറയേയും പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയ്ക്ക് ശേഷമുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി ഇവര്‍ പങ്കിടുന്നുണ്ട്. പ്ലസ് വണ്‍ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യം കണ്ടപ്പോള്‍ അങ്ങനെ സംസാരിച്ചിരുന്നില്ല. ജാഡയായിരിക്കുമെന്നായിരുന്നു കരുതിയത്. ആദിലയായിരുന്നു ആദ്യം സംസാരിച്ചത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്ലസ് ടു കഴിയുന്ന സമയത്തായിരുന്നു വീട്ടുകാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഐലവ് യൂ പറയാറുണ്ടെങ്കിലും റിലേഷനിലാണെന്ന തോന്നലൊന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ആയിരുന്നതിനാല്‍ കമ്യൂണിറ്റി റിലേറ്റഡ് കാര്യങ്ങള്‍ അറിയുമായിരുന്നില്ല. ഇഷ്ടം പറഞ്ഞാല്‍ ഇത് തെറ്റാവുമോയെന്ന പേടിയൊക്കെയുണ്ടായിരുന്നു. ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നതിനാല്‍ പിള്ളേര്‍ക്ക് ഡൗട്ടുണ്ടായിരുന്നു.

ആദില എന്നെ നന്നായി മനസിലാക്കിയിരുന്നു. എല്ലാത്തിനും കൂടെ നില്‍ക്കാറുണ്ടായിരുന്നു എന്നും നൂറ പറഞ്ഞിരുന്നു. സെക്ഷ്വാലിറ്റിയെക്കുറിച്ചോ, ഐഡന്റിറ്റിയെക്കുറിച്ചോ പറഞ്ഞ് തരാന്‍ ആളുണ്ടായിരുന്നില്ല. അവളില്ലാതെ പറ്റില്ലെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോഴാണ് ഒന്നിച്ച് പോവാമെന്ന് തീരുമാനിച്ചത്. വീട്ടുകാര്‍ പറയുന്ന പോലെ പോയാല്‍ അത് ഞാന്‍ ആഗ്രഹിച്ചത് പോലെയായിരിക്കില്ലെന്ന് മനസിലായിരുന്നു. ഇവരുടെ സൗഹൃദം ശരിയല്ലെന്ന് സ്‌കൂളില്‍ നിന്നുള്ളവരൊക്കെ പറഞ്ഞിരുന്നു. വീട്ടില്‍ പോയി ഫോണ്‍ വിളിച്ച് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ കോഡ് ഭാഷയൊക്കെ ഉപയോഗിക്കുമായിരുന്നു. വീട്ടിലെ മൂത്ത കുട്ടിയായിരുന്നതിനാല്‍ എനിക്ക് ഫോണ്‍ ഉണ്ടായിരുന്നു. ആദിലയോട് മിണ്ടുന്നതൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ചാറ്റ് നോക്കിയപ്പോഴാണ് ഉമ്മയ്ക്ക് ഞങ്ങളുടെ ഇഷ്ടം മനസിലായത്. ആണ്‍കുട്ടിയോടാണ് ചാറ്റ് ചെയ്യുന്നതെന്നായിരുന്നു കരുതിയത്.

Noora and Adhila about their relation
Photo Credit: Nooraadhila/ Facebook

മകള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം തോന്നിയെന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. എനിക്ക് വേറെ കല്യാണം ആലോചിക്കുകയായിരുന്നു അവര്‍. ഇതെന്തോ രോഗമാണ് എന്നൊക്കെ ഉമ്മ പറഞ്ഞിരുന്നു. ഞാന്‍ വിശദീകരിച്ച് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അവര്‍ക്ക് മനസിലാവുന്നില്ലായിരുന്നു. അവര്‍ക്കൊരു ഡ്രീമുണ്ട്. അത് വഴിയെ തന്നെ ഞാന്‍ പോവണം എന്നായിരുന്നു. എന്റെ സ്വപ്‌നം അവര്‍ക്കൊരു വിഷയമേയല്ലായിരുന്നു. ഉമ്മ ആദിലയുടെ പേരന്‍സിനെ വിളിക്കുമായിരുന്നു. മകളെ നന്നായി വളര്‍ത്തി, കല്യാണം കഴിപ്പിച്ച് വിടാനൊക്കെയായിരുന്നു പറഞ്ഞത്. മകളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളും എന്നും പറഞ്ഞിരുന്നു. അവള്‍ കാരണമാണ് ഞാന്‍ ഇങ്ങനെയായതെന്നായിരുന്നു ഉമ്മയുടെ കണ്ടെത്തല്‍.

നാട്ടില്‍ വന്നപ്പോള്‍ അങ്ങനെ കാണാനുള്ള സാഹചര്യമില്ലായിരുന്നു. മൂന്ന് വര്‍ഷത്തോളം കാണാതെയാണ് ജീവിച്ചത്. വേറൊരു റിലേഷനിലേക്ക് പോവാനൊന്നും തോന്നിയിരുന്നില്ല. പാര്‍ട്‌നറോട് സിന്‍സിയറായിരുന്നു എന്നാണ് നൂറ പറഞ്ഞത്. മതമായിരുന്നു വീട്ടുകാര്‍ക്ക് എല്ലാം. ജോലിക്കൊന്നും പോവണ്ട, ഇനി കല്യാണമാണ് എന്നായിരുന്നു എപ്പോഴും പറഞ്ഞിരുന്നത്. ഞങ്ങള്‍ ജോലിയൊക്കെ ചെയ്ത്, ഞങ്ങളുടേതായ രീതിയില്‍ ജീവിച്ചോളാം എന്ന് പറഞ്ഞിട്ടും ഞങ്ങളെ പിരിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. വേറെ ഓപ്ഷനില്ലാതെ വന്നപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും ആദില പറഞ്ഞിരുന്നു.

മാതാപിതാക്കളെ വേദനിപ്പിച്ചു എന്നാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അവര്‍ ഫുഡ് തന്നിട്ടുണ്ട്, പഠിപ്പിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് ഒരു കുട്ടിക്ക് പേരന്‍സ് എന്ന നിലയില്‍ അവര്‍ നല്‍കേണ്ട കാര്യങ്ങളാണ്. അല്ലാതെ അതില്‍ വേറെയൊന്നും തോന്നുന്നില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. വീട്ടില്‍ ഇനി നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറിയത്. 8 ദിവസമാണ് അവിടെ കഴിഞ്ഞതെങ്കിലും 8 വര്‍ഷം പോലെയാണ് തോന്നിയത്. ആദില എവിടെയാണെന്നറിയാതെ നല്ല ടെന്‍ഷനും പേടിയുമായിരുന്നു എനിക്ക്. ഫോണൊന്നും തരുന്നില്ലായിരുന്നു. അവളുടെ കൂടെ പോവില്ലെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് കൊടുത്താണ് ഞാന്‍ ആദിലയെ കാണാന്‍ പോവുന്നത്. അവിടെ എത്തിയപ്പോള്‍ കാല് മാറുകയായിരുന്നു എന്നും നൂറ പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X