പിഎ ആണോ അതോ പാര്‍ട്‌നറാണോ? എനിക്ക് തന്നെ സംശയം! ബിഗ് ബോസിന് ശേഷം നൂറയ്ക്ക് വന്ന മാറ്റത്തെക്കുറിച്ച് ആദില

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ആദിലയും നൂറയും മത്സരിച്ചിരുന്നു. ലെസ്ബിയന്‍ പങ്കാളികളായ ഇരുവരും നേരത്തെ മുതല്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചും, നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരുന്നു. നിയമപോരാട്ടം വരെ നടത്തിയാണ് ഒന്നിച്ചത്. കുടുംബാംഗങ്ങളടക്കം ഈ ബന്ധത്തില്‍ എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു. പ്രണയം പരസ്യമായതോടെ നൂറ വീട്ടുതടങ്കലിലായിരുന്നു. ആദില ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിന് ശേഷമായിരുന്നു പുറത്തേക്ക് വിട്ടത്. വീട്ടുകാരുടെ പിന്തുണയില്ലാതെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഒറ്റയ്ക്കായാണ് ഇവര്‍ ബിഗ് ബോസില്‍ മത്സരിച്ചത്.

ഇവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്ന ലക്ഷ്മിയുടെ പരാമര്‍ശം വന്‍വിവാദമായിരുന്നു. ഇവരെ ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ഇവര്‍ക്കുള്ള പിന്തുണയും കൂടുകയായിരുന്നു. വീട്ടുകാരെയും സമൂഹത്തെയും മോശമാക്കിയാണ് ഇവര്‍ ജീവിക്കുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ അധിക്ഷേപം. നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളും തുടക്കം മുതലേ കാണുന്നതാണ്. അതൊന്നും ഞങ്ങളെ ബാധിക്കാറില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

adhila about her life changes
Photo Credit: Nooraadhila/ Facebook

പ്ലസ് വണ്‍ പഠനകാലത്തായിരുന്നു ഇരുവരും പരിചയത്തിലാവുന്നത്. ആദ്യം കണ്ടപ്പോഴേ ഒരു സ്പാര്‍ക്ക് തോന്നിയിരുന്നു. പ്ലസ് ട ആയപ്പോള്‍ അത് ദൃഢമായി. പരസ്പരം മനസിലാക്കിയതോടെയാണ് ഇനിയങ്ങോട്ട് ഒന്നിച്ച് എന്ന് തീരുമാനമെടുത്തത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ കൗണ്‍സലിംഗിനൊക്കെ കൊണ്ടുപോയി മനസുമാറ്റാന്‍ പേരന്‍സ് നോക്കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ തീരുമാനം ഉറച്ചതായിരുന്നു എന്നും ഇരുവരും പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ അവസാനനിമിഷം വരെ പൊരുതിയവരാണ് ഇരുവരും. ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷമുള്ള വിശേഷണങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ആദില വിശേഷങ്ങള്‍ പങ്കുവെച്ചത്. നൂറയുടെ ബര്‍ത്ത് ഡേ ഗംഭീരമാക്കിയതിന്റെ വിശേഷങ്ങള്‍ നേരത്തെ വൈറലായിരുന്നു. നൂറയ്ക്കായി സര്‍പ്രൈസ് സമ്മാനം വാങ്ങിയതിനെക്കുറിച്ചായിരുന്നു പുതിയ വ്‌ളോഗ്.

ഞാനെന്തെങ്കിലും സര്‍പ്രൈസ് പ്ലാന്‍ ചെയ്താലും അവള്‍ക്ക് മനസിലാവും. എന്താണെന്ന് അവള്‍ കണ്ടുപിടിക്കും. അതുകൊണ്ട് എനിക്കങ്ങനെ കാര്യമായ പ്ലാനിംഗൊന്നും നടത്താന്‍ പറ്റാറില്ല. ഈ പ്രാവശ്യം മനസിലാക്കുമോയെന്ന് അറിയില്ല. അത് മതിയോ, ഇത് മതിയോ എന്നുള്ളതിലൊക്കെ അവള്‍ക്ക് ഭയങ്കര കണ്‍ഫ്യൂഷനാണ്. അവളിപ്പോള്‍ വല്യ ചൊറിബ്രിറ്റിയാണെന്നായിരുന്നു ആദില പറഞ്ഞത്. ഇവളുടെ പിഎ ആണോ പാര്‍ട്‌നറാണോ എന്ന കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്. ബിഗ് ബോസില്‍ പോയതിന് ശേഷം വന്ന മാറ്റമാണ്. അവിടെ നിന്നും വന്നതുകൊണ്ട് എല്ലാവരും നല്ല തിരക്കിലൊക്കെയായിരിക്കും. അതുകൊണ്ട് ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ എല്ലാവരും വരുമോയെന്ന് അറിയില്ലെന്നായിരുന്നു നൂറ പറഞ്ഞത്.

പര്‌സപരം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ഇരുവരും. അതാണ് അവരുടെ ശക്തി. അത് ബ്രേക്ക് ചെയ്യാന്‍ ഒരു മനുഷ്യനും സാധിക്കില്ല. നിങ്ങളെ ഇഷ്ടപ്പെടുന്ന പതിനായിരങ്ങളുണ്ട്. പിന്നെന്തിനാണ് വിഷമിക്കുന്നത്. കണ്ടവന്റെ ആട്ടും ചവിട്ടും കൊണ്ട് ജീവിതം നശിപ്പിക്കരുത്, ഇങ്ങനെ സന്തോഷത്തോടെ ജീവിക്കണം. ആരെക്കുറിച്ചും മോശമായി പറയരുത്, അത് പിന്നെയും പ്രശ്‌നമാവും. മൂന്ന് വര്‍ഷമായി വലിയൊരു വിഭാഗം ഇവരെ ആക്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇവര്‍ എപ്പോഴെങ്കിലും സമൂഹമധ്യത്തില്‍ കരഞ്ഞുകൊണ്ട് വന്നിട്ടുണ്ടോ. കുരക്കുന്നവര്‍ കുരച്ചുകൊണ്ടേയിരിക്കും. അവരെ അതൊന്നും ബാധിക്കില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X