പ്രിയ വാര്യരിനോട് കുശുമ്പ് തോന്നിയിരുന്നു! സിനിമ ഇറങ്ങിയപ്പോള്‍ അത് മാറിയെന്നും നൂറിന്‍ ഷെരീഫ്!

സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളെല്ലാം നടക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വിശേഷങ്ങളുമായി രംഗത്തെത്താറുണ്ട്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് പല സിനിമകളും. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് ഈ സിനിമകള്‍ക്ക് ശേഷം ഒരു അഡാര്‍ ലവുമായെത്തുന്നുവെന്ന് ഒമര്‍ ലുലു പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ സിനിമയിലെ ഗാനവും താരങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ മാണിക്യ മലരായ പൂവി എന്ന ഗാനം ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീതിന്റെ ആലാപനവും പ്രിയ വാര്യരുടെ കണ്ണിറുക്കലുമായിരുന്നു തരംഗമായി മാറിയത്. ഈ ഗാനം പുറത്തുവന്നതോടെയാണ് പ്രിയ വാര്യരെക്കുറിച്ച് എല്ലാവരും അന്വേഷിച്ച് തുടങ്ങിയത്. ഗാനം വൈറലായതോടെ പ്രിയയുടെ പ്രശസ്തിയും വര്‍ധിച്ചു. ഇതിന് ശേഷമായിരുന്നു സിനിമയുടെ കഥ മാറ്റുന്നതിനെക്കുറിച്ചും താരത്തെ നായികയാക്കുന്നതിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തത്. സിനിമയ്ക്ക് പിന്നിലെ അഭിപ്രായ ഭിന്നതകളെല്ലാം പരസ്യമായിരുന്നു. നായികയായി അഭിനയിച്ച നൂറിനും പ്രിയയും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡാന്‍സറായി തുടക്കം കുറിച്ച താന്‍ എങ്ങനെ നായികയായെന്നും അഡാര്‍ ലവ് അനുഭവത്തെക്കുറിച്ചുമൊക്കെ നൂറിന്‍ തുറന്നുപറഞ്ഞിരുന്നു. സീ കേരളം ചാനലില്‍ കോമഡി നൈറ്റ്‌സ് വിത്ത് സുരാജ് ഷോയില്‍ ഒമര്‍ ലുലുവിനൊപ്പമെത്തിയപ്പോഴായിരുന്നു നൂറിന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഡാന്‍സറായി തുടക്കം

ഡാന്‍സറായി തുടക്കം

ബാക്ക് ഗ്രൗണ്ട് ഡാന്‍സറായാണ് താന്‍ തുടക്കം കുറിച്ചതെന്ന് നൂറിന്‍ പറയുന്നു. ഡാന്‍സറില്‍ നിന്നും അഭിനേത്രിയിലേക്കുള്ള യാത്രയെക്കുറിച്ചും താരം വാചാലയായിരുന്നു. അന്ന് മുതലേ സുരാജേട്ടനെ അറിയാമായിരുന്നു. അശ്വതി ചേച്ചിയേയും തനിക്ക് നേരത്തെ അറിയാം. അന്ന് നിങ്ങള്‍ തന്ന സ്‌നേഹം ഇന്നും അതേ പോലെ തരുമ്പോള്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം പറയുന്നു. അന്നും നല്ല സ്‌നേഹമായിരുന്നു.

കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കും

കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കും

തങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണിത്. ആദ്യ ഷോയില്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സറായി നൂറിനുണ്ടായിരുന്നുവെന്ന് സുരാജ് പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്ന താരത്തെക്കുറിച്ചായിരുന്നു അശ്വതി പറഞ്ഞത്. അതില്‍ നിന്നുമാണ് നൂറിന്‍ സിനിമയിലേക്ക് പോയത്. തങ്ങള്‍ക്ക് ശരിക്കും പ്രൗഡ് മൊമന്‍റായിരുന്നു അത്. മിസ്സ് കേരള വിന്നറായപ്പോഴും തങ്ങള്‍ ഒരുപാട് സന്തോഷിച്ചിരുന്നു.

വേദിയിലും ഡാന്‍സ്

വേദിയിലും ഡാന്‍സ്

പ്രേക്ഷക ലോകം ഒന്നടങ്കം സ്വീകരിച്ച റൗഡി ബേബിയുമായാണ് നൂറിന്‍ എത്തിയത്. ഒമര്‍ ലുലുവും സുരാജുമായിരുന്നു താരത്തിനോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത്. വളരെ മനോഹരമായ സ്‌റ്റെപ്പുകളുമായാണ് നൂറിനെത്തിയത്. ഗാനം കഴിഞ്ഞതിന് പിന്നാലെയായാണ് നൂറേ പറയെന്ന് സുരാജ് പറഞ്ഞത്. ഇപ്പോള്‍ അങ്ങനെ സംബോധന ചെയ്യാതെ നല്ല സ്‌റ്റൈലിഷായി പറയണമെന്നായിരുന്നു അശ്വതി പറഞ്ഞത്. ഈ വിളി കേട്ടപ്പോള്‍ ശ്രീനിവാസന്‍റെ ഡയലോഗാണ് ഒാര്‍മ്മ വന്നതെന്നും അശ്വതി പറഞ്ഞത്.

സംവിധായകനെ മലര്‍ത്തിയടിച്ചു

സംവിധായകനെ മലര്‍ത്തിയടിച്ചു

പരിപാടിക്കിടയില്‍ രസകരമായ ഗെയിമും അരങ്ങേറിയിരുന്നു. പോപ്പുലറായ ഗാനരംഗങ്ങളില്‍ മറ്റ് ഗാനം ചേര്‍ത്തുള്ള മിക്‌സ് കാണിച്ചതിന് ശേഷം യഥാര്‍ത്ഥ ഗാനം കണ്ടെത്തുന്നായിരുന്നു ഗെയിം. നൂറിനായിരുന്നു ഈ ഗെയിമില്‍ വിജയിയായത്. സംവിധായകനെ മലര്‍ത്തിയടിച്ച് താരങ്ങള്‍ മുന്നേറുകയാണല്ലോയെന്നായിരുന്നു ഒമര്‍ ലുവുിന്റെ കമന്‍റ്. ഡാന്‍സറായതിനാല്‍ അടിപൊളി ഗാനങ്ങളൊക്കെ നൂറിന്‍ ശ്രദ്ധിക്കുമെന്നും സുരാജ് സൂചിപ്പിച്ചിരുന്നു.

തുടക്കത്തില്‍ പ്രിയ വാര്യര്‍

തുടക്കത്തില്‍ പ്രിയ വാര്യര്‍

മാണിക്യ മലരായ പൂവി എന്ന ഗാനം ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയിരുന്നു. ഈ ഗാനത്തിലൂടെയായിരുന്നു പ്രിയയും പോപ്പുലറായത്. തുടക്കത്തില്‍ കണ്ണടക്കലിന് പുറകെയായിരുന്നു എല്ലാവരും. താരങ്ങളും ആരാധകരുമൊക്കെ പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ച് രംഗത്തെത്തിയിരുന്നു. ആ ഗാനം വൈറലായി മാറിയതോടെയാണ് സിനിമയും ഗംഭീരമാക്കണമെന്നത് വലിയ വെല്ലുവിളിയായി മാറിയതെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

സിനിമ ഇറങ്ങിയപ്പോള്‍

സിനിമ ഇറങ്ങിയപ്പോള്‍

തുടക്കത്തില്‍ കണ്ണിറുക്കലിന് പിറകെ പോയവരൊക്കെ സിനിമ കണ്ടപ്പോള്‍ നൂറിന് പുറകെയായിരുന്നു. എല്ലാവരും കണ്ണടച്ച താരത്തിന് പിന്നാലെ പോയപ്പോള്‍ ആ സമയത്ത് തനിക്ക് ചെറുതായി വിഷയമം തോന്നിയിരുന്നുവെന്നും ഇപ്പോള്‍ താന്‍ സന്തോഷത്തിലാണെനമന്നും താരം പറയുന്നു. അതിന് വിഷമമെമന്നല്ല കുശുമ്പെന്നാണ് പറയുന്നതെന്നായിരുന്നു അശ്വതിയുടെ കമന്റ്.

പ്രിയയെ നായികയാക്കാന്‍ പറഞ്ഞു

പ്രിയയെ നായികയാക്കാന്‍ പറഞ്ഞു

ഗാനം വൈറലായിത്തുടങ്ങിയതോടെയാണ് നിര്‍മ്മാതാക്കള്‍ പ്രിയയെ നായികയാക്കാനായി പറഞ്ഞത്. അപ്പോള്‍ നൂറിന് ഭയങ്കര വിഷമമായെന്ന് ഒമര്‍ ലുലു പറയുന്നു. അതിന് വിഷമിക്കേണ്ടതില്ലെന്നും നാല് ഭാഷകളിലായുി ഇറങ്ങുന്ന സിനിമയല്ലേ, അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് നൂറിനുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ കഥ സെറ്റാവാതെ പ്രശ്നം വരികയായിരുന്നു. പ്രിയേയും നൂറിനേയും നായികയാക്കി ട്രയാംഗിള്‍ ലവ് സ്‌റ്റോറിയിലേക്ക് പോവാമെന്ന് പറയുകയായിരുന്നു പിന്നീട്.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഗാഥയെന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. തന്‍റെ പേരിനേക്കാളും കൂടുതല്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്നതും ഈ പേരാണ്. തെലുങ്കില്‍ പോയപ്പോള്‍ ചിലരൊക്കെ കാലില്‍ വന്ന് തൊട്ടു, തന്‍റെ ചിത്രം വാള്‍പേപ്പറാക്കി വെച്ചതൊക്കെ കാണിച്ച് തനുന്നു. താന്‍ സ്വപ്നം കണ്ടതിലും അധികമായിരുന്നു അത്. ഇനിയൊന്നും വേണ്ട എന്ന് തോന്നിപ്പോയതായും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X