നൂറിന്‍ ഷരീഫ് മാത്രമല്ല ഇവരും നീലുവിനേയും ബാലുവിനേയും ഞെട്ടിച്ചവരാണ്! ഉപ്പും മുളകിലെത്തിയ അതിഥികള്‍
ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വൈവിധ്യമാര്‍ന്ന എപ്പിസോഡുകളുമായാണ് ഓരോ ദിവസവും പരമ്പര എത്തുന്നത്. നേരത്തെ ഇടവിട്ട ദിവസങ്ങളിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുകയാണ്. പരിപാടിയുടെ ജനപ്രീതി തന്നെയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. റേറ്റിംഗിലും ഏറെ മുന്നിലാണ് ഈ പരിപാടി. സ്വഭാവിക അഭിനയവും സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്ന പരമ്പരയിലേക്ക് സ്ഥിരം അംഗങ്ങളല്ലാത്തവരും എത്താറുണ്ട്. ബാലുവും നീലുവും മക്കളും ഇവരുടെ വരവില്‍ സന്തോഷിക്കാറുമുണ്ട്. എന്നാല്‍ അതിഥികളുടെ വരവിലും ചില ആശങ്കകളും ഈ കുടുംബത്തിന് നേരിടേണ്ടി വരാറുണ്ട്.
കുഞ്ഞതിഥിയായ പാറുക്കുട്ടിക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാറുക്കുട്ടിയെ കാണാനായാണ് പരമ്പര കാണുന്നതെന്ന് പലരും പറഞ്ഞിരുന്നു. കുഞ്ഞുതാരത്തിന്റെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഭാസിയും പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ് പരമ്പര. ഇടയ്ക്ക് പരമ്പരയില്‍ അതിഥികളായി എത്തിയവരെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ. ബാലുവിന്റെ സഹോദരിയായും കാമുകിയായും മുറപ്പെണ്ണായും സുഹൃത്തുക്കളായും മുടിയന്റെ സുഹൃത്തായുമൊക്കെയാണ് പലരും എത്തിയത്.

മിന്നു അപ്പച്ചിയായെത്തിയ അനു
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അനു ഉപ്പും മുളകില്‍ എത്തിയിരുന്നു. തനി തിരുവനന്തപുരം ശൈലിയിലുള്ള സംസാരവുമായി എത്തിയ അനുവിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. പരിപാടിയുടെ ആദ്യകാലത്തെ എപ്പിസോഡുകളിലാണ് ഈ താരമെത്തിയത്. മിന്നുവിന്റെ അഡ്മിഷന് ലോക്കല്‍ ഗാര്‍ഡിയനായി പോയത് ബാലുവായിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും നേരെ വീട്ടിലേക്ക് വന്നപ്പോള്‍ നീലുവിന്‍രെ സഹോദരനായ ശ്രീക്കുട്ടനും അവിടെയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കുകളായിരുന്നു പിന്നീടങ്ങോട്ട്. മാവില്‍ കയറിയ മിന്നുവിനെ ശ്രീക്കുട്ടന്‍ എറിഞ്ഞിടാന്‍ നോക്കിയതും ഇടയ്ക്ക് വീണതുമൊക്കെ രസകരമായ രംഗങ്ങളായിരുന്നു.

ഭഗതും സംഘവും
കേശു തന്നെക്കൂട്ടാതെ പടവലത്തേക്ക് പോയതിന്‍രെ സങ്കടത്തിലിരുന്ന ശിവയെ വെറുപ്പിക്കുകയായിരുന്നു ലച്ചു. അതിനിടയിലായിരുന്നു ഭഗതും സംഘവും വീട്ടിലേക്ക് എത്തിയത്. നിര്‍മ്മല്‍ പാലാഴിയും കലാഭവന്‍ നിയാസും ഭഗത്തിനൊപ്പമുണ്ടായിരുന്നു. ലൊക്കേഷന്‍ കാണാന്‍ വന്നപ്പോള്‍ ഇങ്ങോട്ടേക്ക് കയറിയതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ശിവയായിരുന്നു ഇവരോട് സംസാരിച്ച് സംഭവമായത്. തുടക്കത്തില്‍ തങ്ങളെ അറിയില്ലെന്ന് പറഞ്ഞ ശിവ പിന്നീട് കഥ പറയുകയായിരുന്നു. ഏട്ടനെവിടെപ്പോയെന്നായിരുന്നു നിര്‍മ്മല്‍ പാലാഴി ചോദിച്ചത്. വീട് നോക്കിയുള്ള യാത്രയ്ക്കിടയില്‍ ഇനിയും കാണാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ മടങ്ങിയത്. താരങ്ങളെന്ന ജാഡയില്ലാതെയായിരുന്നു അവരുടെ വരവെന്നായിരുന്നു നീലു പറഞ്ഞത്.

മുടിയനെത്തേടിയെത്തിയ അതിഥി
ഹെഡ്‌സെറ്റും വെച്ച് പാട്ടും കേട്ട് നടന്നുവരുന്നതിനിടയില്‍ ഒരു ഗുണ്ട തന്നെ പിടിക്കാന്‍ വന്നന്നൊയിരുന്നു മുടിയന്‍ പറഞ്ഞത്. അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാനായി ചേട്ടനെ പിടിച്ചു കൊണ്ടുപോവാന്‍ നോക്കിയതായിരിക്കുമെന്നായിരുന്നു കേശു പറഞ്ഞത്. ബിനീഷ് ബാസ്റ്റ്യനായിരുന്നു അവിസ്മരണീയ പ്രകടനവുമായി എത്തിയത്. എന്തിനാണ് അയാള്‍ തന്റെ പിറകെ വരുന്നതെന്ന സംശയത്തിലായിരുന്നു മുടിയന്‍. അച്ഛന്‍ പുറത്തൊന്നും പോവരുതെന്ന് മുടിയന്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് തന്റെ വരവിനെക്കുറിച്ച് ഗുണ്ട തന്നെ തുറന്നുപറഞ്ഞത്. ഫോണില്‍ സിമ്മിടാന്‍ നോക്കിയപ്പോള്‍ അത് താഴെ വീണു. അത് മുടിയന്റെ തലയിലാണ് വീണത്. അത് എടുക്കാന്‍ വേണ്ടിയാണ് താന്‍ മുടിയനെ പിന്തുടര്‍ന്നതെന്ന് പറഞ്ഞതിന്‍രെ സന്തോഷത്തിലായിരുന്നു മുടിയന്‍. കീരിക്കാടന്‍ സാബുവെന്ന പേരിലായിരുന്നു ബിനീഷ് എത്തിയത്.

സുസ്മിതയായെത്തിയ നൂറിന്‍ ഷെരീഫ്
ബാലുവിന്റെ സഹോദരിയായ സുസ്മിത എന്ന സൂസൂ അപ്പച്ചിയായാണ് നൂറിന്‍ ഷെരീഫ് എത്തിയത്. കുട്ടുമാമനേയും അപ്പച്ചിയേയും ഒരുമിപ്പിക്കുന്നതിനായി കുട്ടിപ്പട്ടാളം ഗൂഢാലോചന നടത്തിയിരുന്നു. എന്നാല്‍ കുട്ടു ഇവരെ കളിപ്പിക്കുകയായിരുന്നു. കേശുവും ശിവയുമായിരുന്നു ഇരുവരേയും ഫോണ്‍ ചെയ്ത് വരുത്തിയത്. ഇടയ്ക്ക് ഇസ്തിരിപ്പെട്ടിയില്‍ ബുള്‍സൈ ചെയ്തായിരുന്നു ബാലു ഞെട്ടിച്ചത്. സൂസുവായിരുന്നു ബാലുവിനെ പിന്തുണച്ചത്. പരിപാടിയുടെ തുടക്കത്തിലെ എപ്പിസോഡിലായിരുന്നു നൂറിന്‍ ഷെരീഫ് എത്തിയത്.

ജൂണായി രജിഷ വിജയന്‍
വാലന്റൈന്‍സ് ദിനത്തിലായിരുന്നു ജൂണിന്റെ എന്‍ട്രി. മുടിയന്റെ പ്രേമഭാജനമാണ് വരുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. രജിഷ വിജയനായിരുന്നു എത്തിയത്. ജൂണ്‍ സിനിമയുടെ പ്രമോഷനുമായാണ് താരമെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുന്നതിനിടയില്‍ ജൂണ്‍ തന്നെയായിരുന്നു ആ ബോംബ് പൊട്ടിച്ചത്.


Click it and Unblock the Notifications