അന്ന് നൂറിന്‍ ഷെരീഫ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി! ഇന്ന് അതേ വേദിയില്‍ അതിഥിയായും താരമെത്തി
അഡാര്‍ ലവിലൂടെയാണ് നൂറിന്‍ ഷെരീഫ് കൂടുതല്‍ ശ്രദ്ധ നേടിയത്. ചങ്ക്‌സിന് പിന്നാലെയായാണ് ഈ ചിത്രത്തിലൂടെ താരം വീണ്ടും എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകര്‍ താരത്തോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. കേരള ഡാന്‍സ് ലീഗിലും താരം അതിഥിയായി എത്തിയിരുന്നു. എടി പെണ്ണേ എന്ന ഗാനത്തിനൊപ്പമായിരുന്നു താരം ചുവടുവെച്ചത്. ്അനീഷിനൊപ്പമായിരുന്നു താരം നൃത്തം ചെയ്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താരം.
മുന്‍പ് ഇതേ ചാനലില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കാനായി താന്‍ എത്തിയിരുന്നുവെന്നും ഈ ചാനലിന്റെ പ്രൊഡക്ടാണ് താനെന്നും താരം പറഞ്ഞിരുന്നു. സൂപ്പര്‍ ഡാന്‍സറിന്റെ ആദ്യ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോവുകയായിരുന്നു. അന്ന് ഒരുപാട് സങ്കടപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. കോറിയോഗ്രാഫറായ ശ്രീധര്‍ മാസ്റ്റര്‍, ഭരത്, കനിഹ തുടങ്ങിയവരാണ് പരിപാടിയുടെ വിധികര്‍ത്താക്കള്‍.

Recommended Video
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നൂറിന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അഡാര്‍ ലവിന് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. സിനിമയുടെ ക്ലൈമാക്‌സിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ മോശം കാര്യങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞിരുന്നു. അഭിനയവും നൃത്തവും ഒരുപോലെ ഇഷ്ടമാണെന്നും ഒരുമിച്ച് കൊണ്ടുപോവുമെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. അടുത്തിടെ സാനിയയ്‌ക്കൊപ്പം നൃത്തം ചെയ്തും താരമെത്തിയിരുന്നു.


Click it and Unblock the Notifications