വേണ്ടെന്ന് വെച്ച പ്രപ്പോസൽ, പേര് പോലും ചോദിച്ച് കണ്ടിട്ടില്ല, അവർക്ക് അത്ഭുതം, ഒന്നിപ്പിച്ചത് അനുവും ആതിരയും!
ഒരു വർഷം മുമ്പായിരുന്നു നടി ഡയാന ഹമീദിന്റെയും അവതാരകനും നടനുമായ അമീൻ മടത്തിലിന്റേയും വിവാഹം. ഇരുവരും ടെലിവിഷൻ മേഖലയിൽ നിന്നായതുകൊണ്ട് തന്നെ പ്രണയ വിവാഹമാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണ് ഇരുവരും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ. സീരിയൽ താരങ്ങളായ അനുമോളും ആതിര മാധവുമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും താരങ്ങൾ പറയുന്നു. മുമ്പ് എന്റെ കല്യാണം വേറൊരാളുമായി ഉറപ്പിച്ച് വെച്ചിരുന്നു.
പിന്നീട് അതിൽ നിന്നും ഞാൻ പിന്മാറി. അതിനുശേഷം കുറച്ച് നാളത്തേക്ക് വേറൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കണ്ട എന്ന് കരുതിയിരുന്ന സമയത്താണ് അമീന്റെ പ്രപ്പോസൽ എനിക്ക് വന്നത് ഡയാന പറഞ്ഞ് തുടങ്ങി. ആദ്യം ഞാനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന വ്യക്തിയെ കുറിച്ച് ചില പരിപാടികളിൽ പങ്കെടുത്തപ്പോൾ സൂചന കൊടുത്തിരുന്നു.

അതുകൊണ്ട് തന്നെ പലരും ആ വ്യക്തി അമീനാണെന്നും ഞങ്ങളുടേത് പ്രണയ വിവാഹമാണെന്നും കരുതി. അമീനും ഞാനും പരിചയമുള്ളവരായിരുന്നില്ല. അമീനെ കുറിച്ച് ആദ്യം അറിയുന്നതും കേൾക്കുന്നതും ആതിര വഴിയാണ്. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾക്കൊപ്പം നിന്നിഷ്ടം എന്നിഷ്ടം സീരിയലിൽ അമീനും അഭിനയിച്ചിരുന്നു.
സീരിയൽ വിശേഷങ്ങൾ പങ്കിടുന്നതിന് ഇടയിലാണ് ആതിര അമീനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുള്ളത്. അമീന്റെ പ്രപ്പോസലുമായി ആതിര വരുമ്പോൾ അവളെ ഞാൻ ഓടിച്ച് വിടുമായിരുന്നു. എന്നോട് പറയുന്നത് പോലെ എന്റെ പ്രപ്പോസലുമായി ആതിര അമീനെയും സമീപിക്കാറുണ്ടായിരുന്നുവത്രെ അത് പിന്നീടാണ് ഞാൻ അറിഞ്ഞത് ഡയാന പറഞ്ഞു. ഈ സംഭവങ്ങൾക്കുശേഷം ഞാൻ സ്റ്റാർ മാജിക്കിൽ ജോയിൻ ചെയ്തു.
അവിടെ വെച്ചാണ് ഡയാനയെ ആദ്യമായി കണ്ടത്. ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തി അമീൻ പറഞ്ഞു. പ്രപ്പോസൽ സംസാരം നടന്നതുകൊണ്ട് തന്നെ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടും ഞങ്ങൾക്ക് ഒരു ചമ്മലായിരുന്നു. ഫോർമൽ സംസാരം മാത്രമെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞങ്ങളാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ സ്റ്റാർ മാജിക്കിലെ ആളുകൾക്ക് അത്ഭുതമായിരുന്നു.
നോബി ചേട്ടനൊക്കെ പറയുമായിരുന്നു നിങ്ങൾ രണ്ടുപേരും പരസ്പരം പേര് ചോദിക്കുന്നത് പോലും കണ്ടിട്ടില്ലല്ലോയെന്ന്. ഞങ്ങളുടെ രണ്ടുപേരുടെ വീട്ടിലും കല്യാണത്തിന്റെ പ്രഷർ ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു. മാത്രമല്ല അനുമോളും ആതിരയും എല്ലാം നിരന്തരം ഉപദേശിക്കുന്നുമുണ്ട്.

അങ്ങനെ ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ച് നോക്കാമെന്ന് തീരുമാനിച്ചു. അതിനുള്ള അവസരവും വന്നു. അന്ന് ഞങ്ങൾ ഒത്തിരി സംസാരിച്ചു. ഒരു സിനിമയ്ക്ക് ഒരുമിച്ച് പോയി. എന്നിട്ടും അവസാനം ഞങ്ങൾ തീരുമാനിച്ചു വിവാഹം എന്നതിലേക്ക് പോകേണ്ടെന്ന്. ചെറിയ കാര്യങ്ങൾ കണ്ടാൽ പോലും റിജക്ട് ചെയ്യാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ.
അതുകൊണ്ട് കൂടിയാണ് മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് കരുതി വിവാഹം എന്നിതിലേക്ക് പോകേണ്ടെന്ന് ആദ്യം തീരുമാനിച്ചത്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ അവതരിപ്പിച്ചു. അവർക്ക് താൽപര്യമായിരുന്നു. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നുകൂടി ഇരുന്ന് ആലോചിച്ചു. പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ മാത്രമുള്ള കാരണങ്ങളും ഉണ്ടായിരുന്നില്ല ഇരുവരും പറഞ്ഞു. അമീന്റെ ഗുണങ്ങളെ കുറിച്ചും ഡയാന വാചാലയായി.
അമീൻ പിണക്കം മനസിൽ സൂക്ഷിക്കുന്നയാളല്ല. പെട്ടന്ന് ദേഷ്യപ്പെടും. പക്ഷെ സ്നേഹം പ്രകടിപ്പിക്കും. എല്ലാം തുറന്ന് പറയുമെന്നും ഡയാന പറയുന്നു. എല്ലാ കാര്യങ്ങളിലും ഭയങ്കര പ്ലാനിങ്ങുള്ളയാളാണ് ഡയാനയെന്നും അവളുടെ ഹെൽപ്പിങ് മെന്റാലിറ്റി തനിക്ക് ഇഷ്ടമാണെന്ന് അമീനും പറയുന്നു. ഡയാന സിനിമയിലാണ് ഏറെയും സജീവം.


Click it and Unblock the Notifications











