മഞ്ജു വാര്യര്‍ മാത്രമല്ല, രഞ്ജിനി ഹരിദാസിനെ കാണാന്‍ ഇവരുമെത്തി, കുഞ്ഞിനെക്കുറിച്ച് പറഞ്ഞ് താരം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. വേറിട്ട അവതരണ ശൈലിയുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ബിഗ് ബോസ് ആദ്യ സീസണിലും മത്സരിച്ചിരുന്നു രഞ്ജിനി. എന്താണ് വിവാഹം ചെയ്യാത്തതെന്ന് പലരും ചോദിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് വിവാഹത്തിനായി തയ്യാറായത്.
ഫ്‌ളവേഴ്‌സ് ചാനലിലെ പുതിയ പരിപാടിയായ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവിലൂടെയുമാണ് രഞ്ജിനി സ്വയംവരത്തിന് തയ്യാറാവുന്നത്. വരനെ തിരഞ്ഞെടുക്കുന്നതിനായി സഹായിക്കാനായി സുഹൃത്തുക്കളും എത്തുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മുകേഷും രമേഷ് പിഷാരടിയുമായിരുന്നു ആദ്യത്തെ എപ്പിസോഡിലേക്കെത്തിയത്. ഇവര്‍ക്ക് പിന്നാലെയായാണ് ഉപ്പും മുളകും ടീമും രഞ്ജിനിയെ കാണാനെത്തിയത്.

രഞ്ജിനിയുടെ വിവാഹം
ടെലിവിഷനിലൂടെ തന്നെ തന്റെ വിവാഹത്തെക്കുറിച്ചും അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് ബോറടിച്ചിരിക്കുന്നതിനിടയിലായിരുന്നു ഇങ്ങനെയൊരു അവസരം ലഭിച്ചത്. അങ്ങനെയാണ് സ്വയംവരം നടത്താനായി തയ്യാറായതെന്ന് താരം പറഞ്ഞിരുന്നു. ഇത്തവണ തന്നെ സഹായിക്കാനായി 12 ദമ്പതികളും ഒപ്പമുണ്ട്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ഈ പരിപാടിയിലേക്ക് എത്തുന്നുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു.

ഉപ്പും മുളകും കുടുംബം
ടെലിവിഷന്‍ പ്രേക്ഷകരുടെ എല്ലാമെല്ലാമായ പരിപാടിയായ ഉപ്പും മുളകിലെ കുടുംബാംഗങ്ങളും രഞ്ജിനിയുടെ വിവാഹ ചടങ്ങിലേക്ക് എത്തിയിരുന്നു. ക്ഷണിച്ചിട്ടാണോ വന്നതെന്നായിരുന്നു ബാലുവിനോട് മുകേഷ് ചോദിച്ചത്. അതെയെന്ന മറുപടിയായിരുന്നു ബാലു നല്‍കിയത്. വിവാഹ ശേഷം കുട്ടിയെ എങ്ങനെയാണ് എടുക്കുന്നതെന്നായിരുന്നു പിഷാരടി രഞ്ജിനിയോട് ചോദിച്ചത്. എന്റെ കല്യാണമല്ലേ അത് കളര്‍ഫുളാക്കാനായി നിങ്ങളും വേണമെന്നായിരുന്നു രഞ്ജിനി ഇവരോട് പറഞ്ഞത്. ഇതിന് ശേഷമായാണ് മുടിയനും ശിവാനിയും ചേര്‍ന്ന് ഡാന്‍സ് ചെയ്തത്.

മുകേഷും പിഷാരടിയും
സ്‌ക്രീനിലും ജീവിതത്തിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് രമേഷ് പിഷാരടിയും. ബഡായ് ബംഗ്ലാവിലെ മുതലാളിയും വാടകക്കാരനുമായെത്തിയ ഇരുവരും വീണ്ടുമൊരു പരിപാടിക്കായി ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ഇത്തവണ ഇരുവരും എത്തിയിട്ടുള്ളത്. സ്വയംവരത്തില്‍ രഞ്ജിനി ആരെയായിരിക്കും തിരഞ്ഞെടുക്കുന്നതെന്നും ഇരുവരും ചോദിക്കുന്നുണ്ട്. വരന്റെ വേഷത്തിലാണ് ഇരുവരും എത്തിയതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
Recommended Video

മഞ്ജു വാര്യരുടെ വരവ്
മലയാളത്തിന്റെ അഭിമാന താരമായ മഞ്ജു വാര്യരും ഈ പരിപാടിയിലേക്ക് എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ടോപ് സിംഗറിന് ശേഷം വീണ്ടും മഞ്ജു വാര്യര്‍ ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയിലേക്ക് എത്തുകയാണ്. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും പരിപാടിയുടെ മെഗാലോഞ്ചിന്റെ പ്രമോ വീഡിയോ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് മഞ്ജു വാര്യര്‍. ഇത്തവണത്തെ വരവിന്റെ വിശേഷങ്ങളറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications