»   » എനിക്കൊന്നും സംഭവിച്ചിട്ടില്ല, സംഭവിച്ചത് ബാലചന്ദ്രനാണ്, ഇത്രയ്ക്ക് വൈകാരികമാകരുതെന്ന് കിഷോര്‍ സത്യ

എനിക്കൊന്നും സംഭവിച്ചിട്ടില്ല, സംഭവിച്ചത് ബാലചന്ദ്രനാണ്, ഇത്രയ്ക്ക് വൈകാരികമാകരുതെന്ന് കിഷോര്‍ സത്യ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ പ്രേക്ഷകര്‍ കണ്ടു മറക്കും. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ താരങ്ങളുടെ കഥാപാത്രവും മാറും. അതുകൊണ്ട് ഒരു നടീ - നടന്മാര്‍ക്കും ആ കഥാപാത്രത്തെയും കൊണ്ട് നടക്കേണ്ടി വന്നിട്ടില്ല. സീരിയലിന്റെ കാര്യം അങ്ങനെയല്ലല്ലോ. സ്ഥിരമായി നമ്മുടെ സ്വീകരണമുറിയിലെ ടെലിവിഷനില്‍ കാണുന്ന ജീവിതം തന്നെയാണ് സീരിയലിലെ കഥാപാത്രങ്ങള്‍ക്കുമെന്ന് ബോധപൂര്‍വ്വം ചിന്തിക്കുന്നവരുണ്ട്.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

അങ്ങനെ ഇപ്പോള്‍ പെട്ടിരിയ്ക്കുന്ന നടനാണ് കിഷോര്‍ സത്യ. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത് എന്ന സീരിയലിലെ ഡോ. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കിഷോറാണ്. ഇപ്പോള്‍ ഈ കഥാപാത്രം മാരകമായ അസുഖത്തിന് അടിമയാണ്. എന്നാല്‍ പ്രേക്ഷകര്‍ കരുതിയിരിയ്ക്കുന്നത് അസുഖം ബാധിച്ചിരിയ്ക്കുന്ന കിഷോറിനാണെന്നാണ്.

എനിക്കല്ല ബാലനാണെന്ന് കിഷോര്‍

ഒടുവില്‍ അസുഖം ബാധിച്ചത് എനിക്കല്ല ഡോ. ബാലചന്ദ്രനാണെന്ന് പറഞ്ഞ് കിഷോര്‍ സത്യയ്ക്ക് ഫേസ്ബുക്കില്‍ വരേണ്ടി വന്നു. 'കറുത്ത മുത്തിലെ ' ഡോക്ടര്‍ ബാലചന്ദ്രന്‍ അസുഖ ബാധിതനായതില്‍ കിഷോര്‍ സത്യക്ക് ഒരു പങ്കുമില്ല എന്ന് നടന്‍ പറയുന്നു

സന്തോഷമുണ്ട്

എന്നെ നേരില്‍ കാണുമ്പോഴും മെസ്സേജ് വഴിയുമൊക്കെ നിങ്ങളുടെ സങ്കടവും അനുകമ്പയുമൊക്കെ അറിയിക്കുന്നതിന് ഒരുപാട് നന്ദി. കാരണം ആ കഥാപാത്രത്തെ നിങ്ങള്‍ അത്രമേല്‍ സ്‌നേഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്ന് കിഷോര്‍ പറയുന്നു.

കഥമാത്രമാണെന്ന സത്യം തിരിച്ചറിയൂ

അതോടൊപ്പം തന്നെ ഇതൊരു കഥ മാത്രമാണെന്നുള്ള സത്യം കൂടെ നിങ്ങള്‍ തിരിച്ചറിയണം. അതി വൈകാരികമായി നിങ്ങള്‍ ടെലിവിഷന്‍ പരമ്പരകളെ സമീപിക്കരുത്. അത് നിങ്ങളെ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തും. ഈ കാര്യം ഞാന്‍ ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതുമാണ്. അതുകൊണ്ടു വീണ്ടും പറയട്ടെ. കഥ വെറും കഥയും ജീവിതം അതിലേറെ വ്യത്യസ്തമായ ഒന്നുമാണ്.

കിഷോര്‍ വേറെ, ബാലചന്ദ്രന്‍ വേറെ

വഴിയില്‍ നിങ്ങള്‍ കാണുന്നത് ഡോക്ടര്‍ ബാലചന്ദ്രന്‍ എന്നയാളല്ല തികച്ചും വ്യത്യസ്ഥനായ കിഷോര്‍ സത്യ എന്ന വ്യക്തിയാണ് എന്ന് സ്വയം മനസിലാക്കിയാലും. ഒരു പരമ്പരയും കഥാപാത്രവും നിങ്ങളെ മാനസികമായി വേട്ടയാടാതിരിക്കട്ടെ.

മാനസികമായി തളരരുത്

കഥകള്‍ ഒരിക്കലും നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കണമെന്നില്ല. നിങ്ങളുടെ പ്രതീക്ഷകള്‍ തെറ്റുമ്പോള്‍ അത് മനസിനെ ബാധിച്ചു ശരീരത്തിലേക്ക് പ്രവഹിച്ചു സ്വയം രോഗികളായി മാറരുതെ എന്ന് ഒരിക്കല്‍ കൂടെ അപേക്ഷിക്കുന്നു. ഇത് 'കറുത്ത മുത്തിന്' മാത്രമല്ല നിങ്ങള്‍ കാണുന്ന ഏതു പരമ്പരയുടെ കാര്യത്തിലും ഈ സമീപനം സ്വീകരിച്ചാലും - കിഷോര്‍ സത്യ ഫേസ്ബുക്കില്‍ എഴുതി

English summary
Nothing happen to me; says Kishore Sathya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam