ഓകെ കണ്‍മണിയില്‍ അഭിനയിച്ചു; ടെലിവിഷന്‍ താരം വിവാഹമോചിതയാകുന്നു
പ്രശസ്ത ടെലിവിഷന്‍ അവതാരക രമ്യ സുബ്രഹ്മണ്യന്‍ വിവാഹ മോചിതയാകുന്നു. തമിഴ് ടെലിവിഷന്‍ പ്രോഗ്രാമില്‍ ശ്രദ്ധേയമായ താരമാണ് രമ്യ. ചെന്നൈ സ്വദേശിയായ അപരിജിത്ത് ജയരാമനുമായാണ് രമ്യ വിവാഹമോചിതയാകുന്നത്.
കേവലം ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ അവസാനമാകുന്നത്. ദമ്പതികള്‍ കേസ് ഫയല്‍ ചെയ്‌തെന്നും അധികം വൈകാതെ നിയമ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2014 ഫെബ്രുവരിയിലാണ് രമ്യയുടെയും ചെന്നൈയില്‍ ഓഡിറ്ററായി ജോലി ചെയ്യുന്ന അപരിജിത്ത് ജയരാമന്റെയും വിവാഹം നടന്നത്. ആര്‍ഭാഢമായി നടന്ന വിവാഹ സത്കാരത്തില്‍ കാര്‍ത്തി, പ്രശാന്ത്, സുഹാസിനി മണിരത്‌നം, സംവിധായകന്‍ കെവി രവികുമാര്‍, സൂര്യ, ജ്യോതിക, സുന്ദര്‍ സി, ഖുശ്ബു, സ്‌നേഹ, പ്രസന്ന, ജീവ, ചിമ്പു, ഭരത്, സന്താനം, ഭാഗ്യരാജ്, പൂര്‍ണിമ, ആര്യ, പ്രേംജി, ജയം രവി, അമല പോള്‍ തുടങ്ങി വെള്ളിത്തിരയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.
കലക്ക പോവത് യാര്‍, ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ, നമ്മ വീട്ട് കല്യാണം തുടങ്ങിയ ഒത്തിരി പരിപാടികളുടെ അവതാരകയായ രമ്യ ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കാലെടുത്തു വച്ചിരുന്നു. ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമാ പ്രവേശനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











