പ്രണയം തകർന്നു, അവനെ കൊല്ലണമെന്ന് രഞ്ജിനി പറഞ്ഞു, അന്നത്തെ ഞങ്ങളുടെ പാർട്ടി: ഒജി സുനിൽ
ആങ്കറിംഗ് മേഖലയിലൂടെ വൻ ജനപ്രീതി നേടിയ രഞ്ജിനി ഹരിദാസ് തന്റെ ജീവിതം ആഘോഷിക്കുന്നയാളാണ്. സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒജി സുനിൽ രഞ്ജിനിയുടെ സുഹൃത്താണ്. തന്റെ യൂട്യൂബ് ചാനലിൽ ഒജി സുനിലിനെ അതിഥിയായി കൊണ്ട് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുമായി ചില സൗഹൃദ സംഭാഷണങ്ങളും സുനിൽ നടത്തുന്നുണ്ട്.
രഞ്ജിനിയുടെ പ്രണയത്തെക്കുറിച്ചും സുനിൽ പരാമർശിച്ചു. നിന്റെ ഫസ്റ്റ് ലൗ ആരാണ്. നിനക്ക് കുറേ ലൗ ഉണ്ടായിരുന്നല്ലോ. എനിക്കറിയാവുന്നതാണെന്ന് സുനിൽ പറഞ്ഞു. ഒരിക്കൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എന്റെ വീടിന്റെ മൂലയിൽ വന്ന് ഇരുന്നു. ഞാൻ ഒന്നും ചോദിച്ചില്ല. സൂര്യാസ്തമയം കഴിഞ്ഞ് വെെകുന്നേരം ആറ് ഏഴ് മണിയായപ്പോൾ നീ എന്നോട് പറഞ്ഞു എനിക്കൊരാളെ കൊല്ലണം എന്ന്.

ഞാൻ ഞെട്ടി. കൊല്ലണോ അത്രയ്ക്ക് വേണോ എന്ന് ഞാൻ ചോദിച്ചു. ഇല്ല അവനെന്നെ ചതിച്ചു എന്ന് നീ പറഞ്ഞെന്നും രഞ്ജിനിയെ സുനിൽ ഓർമ്മിപ്പിച്ചു. ഒക്കെ നോക്കാമെന്ന് ഞാൻ പറഞ്ഞു, ഒരു കണക്കിന് വണ്ടിയിൽ പെയിന്റ് പോകാൻ ആസിഡൊഴിക്കാൻ സമ്മതിപ്പിച്ചെന്നും സുനിൽ ഓർത്തു. രഞ്ജിനി ഇക്കാര്യം സമ്മതിച്ചു. എന്നെ ചതിച്ചു. എന്റെ ജീവിതത്തിൽ ഞാൻ ചതിക്കപ്പെട്ടിരുന്നില്ല. കുറേ നല്ല മനുഷ്യരെ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ചില പ്രശ്നങ്ങൾ കാരണം പിരിഞ്ഞു. പക്ഷെ ചതിക്കപ്പെടുന്ന ഫീൽ വളരെ മോശമാണ്.
ഇന്ത്യൻ ലീഗൽ സിസ്റ്റത്തിൽ കൊലപാതകം തെറ്റല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനെത്രയെണ്ണത്തിനെ തൂക്കിയേനെ. അതിലൊരു സംശയവുമില്ല. എനിക്കതിന് പറ്റും. എല്ലാവർക്കും പറ്റും. അത്രയ്ക്കും എനിക്ക് വേദനിച്ചു. എനിക്ക് കൊല്ലണം, ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്നെല്ലാം ഞാൻ ചോദിച്ചു. അവസാനം ഒരു ബ്രേക്കപ്പ് പാർട്ടി നടത്താമെന്ന് നിങ്ങൾ പറഞ്ഞു. നിങ്ങളുടെ കുപ്രസിദ്ധമായ ഒജി തറവാട്ടിൽ വെച്ച്. ഒരു ഹാർട്ടുണ്ടാക്കി വാൾ വെച്ച് മുറിച്ചു. ആ ദേഷ്യം മുഴുവൻ വെട്ടി വെട്ടി തീർത്തെന്നും രഞ്ജിനി ഹരിദാസ് ഓർത്തു.
കഴിഞ്ഞ കാലത്തെക്കുറിച്ച് ഒജി സുനിൽ
എൺപതുകളിൽ ഒരു പൊളിറ്റിക്കൽ പ്രശ്നമുണ്ടായി. അങ്കിൾസിനെ കൊന്ന് കഷ്ണങ്ങളാക്കി. രണ്ട് ദിവസം കഴിഞ്ഞ് മൃതദേഹം ഞാനെടുത്തപ്പോൾ എന്റെ കെെ അകത്തേക്ക് പോയെന്ന് സുനിൽ പറഞ്ഞു. ഈ സംഭവം എന്നോട് പറഞ്ഞത് ഓർക്കുന്നെന്ന് രഞ്ജിനിയും ഷോയിൽ പറയുന്നുണ്ട്. നിങ്ങൾ രക്തത്തിൽ വളർന്നയാളാണെന്ന് പറയാമെന്നും രഞ്ജിനി പറഞ്ഞു. ആ കാലത്തെക്കുറിച്ചൊന്നും പറയാറില്ല. ആളുകൾ പേടിച്ച് പോകും. 1990 കളിലാണ് അതിൽ നിന്ന് മാറിയത്. ബിസിനസിലേക്ക് തിരിഞ്ഞു. അല്ലെങ്കിൽ ഞാൻ ജയിലിൽ പോയെനെ. ബിസിനസ് റിയൽ എസ്റ്റേറ്റ് ആയിരുന്നില്ല.
കൊച്ചിൻ സ്റ്റോക്ക് എക്സേഞ്ച് ഞാൻ കൺട്രോൾ ചെയ്തു. 1996 വരെ. നമ്പർ വൺ ആയിരുന്നു ഞങ്ങൾ. പിന്നീട് റിയൽ എസ്റ്റേറ്റ്. എനിക്ക് പറ്റിയ തെറ്റ് ഫിനാൻഷ്യൽ കൺട്രോളർ ഇല്ലാത്തതാണ്. എനിക്ക് പശ്ചാത്താപമില്ല. കാരണം ഞാൻ എൻജോയ് ചെയ്തു. പിന്നീട് ഞാൻ ഡൽഹിയിലേക്ക് ഷിഫ്റ്റായി. ഒരു പൊളിറ്റിക്കൽ കാര്യമാണ്. അതേക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ലെന്ന് സുനിൽ പറഞ്ഞു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴും സുനിൽ മറുപടി നൽകി. ലീഗലി കല്യാണം കഴിഞ്ഞിട്ടില്ല. താലി കെട്ടണമെന്ന് പറഞ്ഞപ്പോൾ ഞാൻ ബാത്ത്റൂമിൽ പോയി കതകടച്ചു. താലി കെട്ടിയില്ലെന്ന് ഒജി സുനിൽ പറഞ്ഞു.


Click it and Unblock the Notifications











