പാച്ചൂക്ക, നിങ്ങളെ നഷ്ടപ്പെടാന്‍ വയ്യ! അന്ന് സല്‍മാനെക്കുറിച്ച് മേഘ കുറിച്ചു; ആ പ്രണയം ആരും കാണാതെ പോയതോ?
ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്. സ്‌ക്രീനില്‍ പ്രണയിച്ചു നടന്നവര്‍ ജീവിതത്തിലും ഒരുമിക്കുന്നത് നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. അത്തരം ഒരുമിക്കലുകള്‍ ആരാധകര്‍ ആഘോഷിക്കുന്നതും പതിവാണ്. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുകയാണ് സല്‍മാനുള്ളും മേഘ മഹേഷും തമ്മിലുള്ള വിവാഹം.
ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു ഇരുവരും. സീ കേരളയിലെ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്‌ക്രീനിലെ നായകനും നായികയും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ സല്‍മാനുല്‍ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറി ഈ നവദമ്പതികള്‍.

ഇതിന് പിന്നാലെ തങ്ങളുടെ രജിസ്റ്റര്‍ വിവാഹത്തിന്റെ വീഡിയോയും താരങ്ങള്‍ പങ്കിട്ടിരുന്നു. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അതേസമയം മിശ്ര വിവാഹമായതിനാല്‍ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമില്ലെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ച് മേഘയും സല്‍മാനുള്ളും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയും നടക്കുന്നുണ്ട്. നേരത്തെ മിഴിരണ്ടിലും പരമ്പരയില്‍ നിന്നും സല്‍മാനുള്‍ പിന്മാറിയ സമയത്ത് മേഘ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ ജീിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് സല്‍മാനുള്‍ എന്നായിരുന്നു മേഘ അന്ന് കുറിച്ചത്. മേഘയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''യോ പാച്ചൂക്ക. പാച്ചുക്ക ഒന്ന് തിരിഞ്ഞു നോക്കൂ. എനിക്ക് കുറച്ച് ടിഷ്യു പേപ്പര്‍ വാങ്ങിത്തരുമോ, എന്റെ പക്കലുള്ളത് തീര്‍ന്നു പോയി. കഴിഞ്ഞൊരു വര്‍ഷത്തെക്കുറിച്ചുള്ള ഈ മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോ എഡിറ്റ് ചെയ്തത് ഹൃദയവേദനയോടെയാണ്. നിങ്ങളുടെ വാര്‍ത്ത പങ്കുവെക്കുകയോ അതേക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുകയോ ചെയ്യാതിരുന്നത് എന്തെന്നാണ് പലരും ചിന്തിച്ചേക്കാം. അത് എന്നെ അത്രത്തോളം വേദനിപ്പിക്കുമെന്നതിനാലും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സാധിക്കാത്തതിനാലുമാണ്. ഇതൊരു വിട വാങ്ങല്‍ പോസ്റ്റ് അല്ല. ഇത് ഹായ് പറയുന്നതാണ്. പാച്ചുക്കാ, നിങ്ങള്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളെ നഷ്ടപ്പെടാന്‍ എനിക്ക് വയ്യ. എന്റെ ശരിക്കും കുടുംബമാണ്. സ്‌നേഹത്തെ മേഘ.'' എന്നാണ് മേഘ അന്ന് കുറിച്ചത്.

അതേസമയം മേഘയുടേയും സല്‍മാന്റേയും പ്രായവും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ബാലതാരമായിട്ടാണ് മേഘ അഭിനയത്തിലേക്ക് എത്തുന്നത്. വിവാഹം കഴിക്കുമ്പോള്‍ മേഘയുടെ പ്രായം 19 നാണ്. സല്‍മാനുള്ളിന്റെ പ്രായം 31 ആണ്. ഇരുവരും തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. 'സീരിയലിലെ പ്രണയം കണ്ടപ്പോള്‍ നിങ്ങള്‍ ജീവിതത്തിലും ഒന്നിച്ചെങ്കില്‍ എന്നാഗ്രഹിച്ചു. ആ രണ്ടുപേരെ പ്രതീക്ഷിക്കാതെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. ജീവിതകാലം മുഴുവന്‍ സന്തോഷായിരിക്കട്ടെ രണ്ടാളും. സീരിയലില്‍ ഒന്നിക്കാത്തതിന്റെ വിഷമം ഇപ്പോള്‍ മാറി. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണ്. രണ്ട് പേരും കൂടെ ഇനിയൊരു യൂട്യൂബ് ചാനല്‍ കൂടി തുടങ്ങണം. എന്നിട്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണെങ്കില്‍ മില്യണ്‍ കണക്കിന് വ്യൂസ് കിട്ടുമെന്ന് ഉറപ്പാണ്.' എന്നിങ്ങനെയാണ് കമന്റുകള്‍.


Click it and Unblock the Notifications











