For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന് നന്ദി പറഞ്ഞ്ഒമര്‍ ലുലു, ആശംസയുമായി ആരാധകര്‍; തങ്ങള്‍ക്ക് വേണ്ടത് ഇതാണ്....

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 4 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ അടുത്ത സീസണിനെ കുറിച്ചുള്ള സൂചന മോഹന്‍ലാല്‍ നല്‍കിയിരുന്നു. ഇപ്പോഴിത ഒരു വര്‍ഷത്തിന് ശേഷം ബിഗ് ബോസ് ഷോ ആരംഭിക്കുകയാണ്. മാര്‍ച്ച് 27ന് ആണ് തുടങ്ങുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പ്രെമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചർച്ചയാണ്.

  സെലിബ്രിറ്റി ടാഗ് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, കാരണം.. പ്രശ്‌നങ്ങളെ കുറിച്ച് ഗായത്രി

  ബിഗ് ബോസ് ഷോ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും
  പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകള്‍ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നെ മാര്‍ച്ച് 27ന് മാത്രമേ ആരൊക്കെ മത്സരത്തില്‍ ഉണ്ടാവുവെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. ബിഗ് ബോസ് ഷോ അനൗണ്‍സ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കേട്ട പേരായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്റേത്. ഇപ്പോഴിത ബിഗ് ബോസ് ഷോയിലേയ്ക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

  പ്രചരിച്ച വാര്‍ത്തകള്‍ ശരിയോ; ബിഗ് ബോസ് നാലാം സീസണല്‍ ലക്ഷ്മിപ്രിയയും, ചിത്രം വൈറല്‍ ആവുന്നു

  ബിഗ് ബോസ് ഷോയിലേയ്ക്ക് ക്ഷണം ലഭിച്ചുവെന്നും എന്നാല്‍ പോകുന്നില്ലെന്നുമാണ് പറയുന്നത്. കാരണവും പറഞ്ഞിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ...''തന്റെ പുതിയ ചലച്ചിത്രമായ പവര്‍സ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനില്‍ വിളച്ചതിന് നന്ദി ബിഗ് ബോസ''് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംവിധായകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ക്ക് ബിഗ് ബോസ് അല്ല വേണ്ടത് പവര്‍സ്റ്റാര്‍ ആണെന്നാണ പ്രേക്ഷകര്‍ പറയുന്നത്. സിനിമയ്ക്കായിട്ടുള്ള ആകാംക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

  ഒമര്‍ ലുലു ഇത്തവണയും ബിഗ് ബോസില്‍ എത്തില്ല എന്ന് ഉറപ്പാക്കിയതോടെ മറ്റ് മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.പ്രെഡിക്ഷന്‍ ലിസ്റ്റുകളുടെ ഒരു നീണ്ട നിരതന്നെ സോഷ്യല്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പാല സജിയും താന്‍ മത്സരാര്‍ത്ഥിയായി എത്തില്ല എന്ന് വ്യക്തമാക്കിയിരുന്നു. ജോലി തിരക്കുകള്‍ കാരണം ബിഗ് ബോസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതപോലെ ഹാസ്യതാരം തങ്കച്ചന്‍ വിതുരയും ബിഗ് ബോസില്‍ ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അതേസമയം നടി ലക്ഷ്മി പ്രിയ രമേശ് ഷോയില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. എയര്‍പോര്‍ട്ടില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ആദ്യം മുതല്‍ തന്നെ ലക്ഷമിയുടെ പേര് ഉയര്‍ന്നിരുന്നു. ലക്ഷ്മി പ്രിയയെ കൂടാതെ സൂരജ്, നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍, അഖില്‍ സിജെ, വാനമ്പാടി താരം സുചിത്ര, ജിയ ഇറാനി, മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന വിദേശി അപര്‍ണ്ണ മള്‍ബറി, പ്രസീത, ആദിത്യ ജയന്‍, എന്നിവരുടെ പേരും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഷോ തുടങ്ങിയാല്‍ മാത്രമേ മത്സരാര്‍ത്ഥികളെ ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ. കാരണം രഹസ്യ സ്വഭാവമുള്ള ഷോയാണ് ബിഗ് ബോസ്. നിരവധി ട്വിസ്റ്റുകളിലൂടെയാണ് ഷോ സംഞ്ചരിക്കുന്നത്. ഇനി രണ്ട് ദിവസം മാത്രമാണുള്ളത്.

  Recommended Video

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  ആദ്യ മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ബിഗ് ബോസ് സീസണ്‍ 4. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ പ്രൊമോ വീഡിയോ നേരത്തെ ചര്‍ച്ചയായി മാറിയിരുന്നു. വൈവിധ്യമാണ് ഇത്തവണത്തെ ആശയമെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. കൂടാതെ സംഭവബഹുലമായിരിക്കും ഇത്തവണത്തെ സീസണെന്നുള്ള സൂചനയും പ്രെമോ വീഡിയോ നല്‍കുന്നുണ്ട്. ഇക്കുറി 24 മണിക്കൂറാവും ഷോ. 9.30 ആണ് ടിവിയില്‍ സംപ്രേക്ഷണ ചെയ്യുക. കൂടാതെ ഹോട്ട്സ്റ്റാറില്‍ ലൈവായി കാണാന്‍ സാധിക്കും.

  English summary
  Omar Lulu Opens Up Why He's Not Participating Bigg Boss Season 4 , write Up went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X