India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അളിയന്‍ വാങ്ങി തന്ന സമ്മാനത്തിന്റെ വില കേട്ട് ഞെട്ടി; വിവാഹ വാര്‍ഷികത്തെ കുറിച്ച് ബഷീറും മഷുറയും

  |

  നാലാം വിവാഹ വാര്‍ഷികം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബഷീര്‍ ബഷിയും കുടുംബവും. 2018 ലാണ് ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നത്. ആദ്യ ഭാര്യയുടെയും മക്കളുടെയും കൂടെ തന്നെ രണ്ടാമത്തെ ഭാര്യയും സന്തുഷ്ടയായി കഴിഞ്ഞ് വരികയാണ്. കുടുംബസമേതമാണ് എല്ലാ കാര്യത്തിനും താരങ്ങള്‍ ഒരുമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ബഷീറിന്റെ ആദ്യ വിവാഹത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം സമാനമായ രീതിയില്‍ ആഘോഷമാക്കിയിരുന്നു.

  ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ടാണ് ബഷിയും ഭാര്യ മഷുറയും എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ കുടുംബത്തിലെ ആഘോഷങ്ങളെ പറ്റിയും മറ്റ് വിശേഷങ്ങളുമൊക്കെ താരങ്ങള്‍ പങ്കുവെച്ചിരുന്നു. വിശദമായി വായിക്കാം...

  'വിവാഹ വാര്‍ഷികത്തിന്റെ പ്രീ സെലിബ്രേഷന്‍ വീഡിയോയുമായിട്ടാണ് ബഷീറും മഷുറയും എത്തിയത്. സ്വന്തം ആനിവേഴ്സറിക്ക് വ്ളോഗ് ചെയ്യുന്നില്ലേ എന്ന ബഷീറിന്റെ ചോദ്യത്തിന് സോനുവിന്റെയും ബേബിയുടെയും ആനിവേഴ്‌സറിയ്ക്ക് പത്ത് വ്‌ളോഗ് എങ്കിലും ചെയ്തിരുന്നു. ഇന്ന് വീട്ടില്‍ അതിഥികളൊക്കെ ഉള്ളത് കൊണ്ട് ആകെ തിരക്കിലായി പോയി. അതും ഒരു നല്ല വൈബ് ആയിരുന്നെന്നാണ് മഷൂറ പറഞ്ഞത്. വെഡ്ഡിങ് ആനിവേഴ്സറി ആയിട്ട് അളിയന്‍ സമ്മാനിച്ച ടീഷര്‍ട്ടിനെ പറ്റിയാണ് ബഷീര്‍ സൂചിപ്പിച്ചത്. അതിന്റെ വില കേട്ട് ഞെട്ടി പോയിരുന്നു.

  ഇതിട്ടാണ് ഞാന്‍ പള്ളിയില്‍ പോയത്. എന്നാല്‍ പുതിയ വസ്ത്രം കിട്ടിയാല്‍ മഷുറ അത് എടുത്ത് വെക്കുമെന്നും ബഷീര്‍ പറഞ്ഞു. എന്തായാലും വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വീട്ടില്‍ എല്ലാവരും ബിരിയാണി ഒക്കെ കഴിക്കാന്‍ വന്നിരിക്കുകയാണ്. ഇത്തവണ മാംഗ്ലൂരില്‍ പോയി സെലിബ്രേറ്റ് ചെയ്യാമെന്ന് കരുതി ഇരിക്കുമ്പോഴാണ് പപ്പയും മമ്മയും സര്‍പ്രൈസ് ആയി ഇങ്ങോട്ടേക്ക് വന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയിട്ടാണ് അവര്‍ ഞങ്ങളെ വിളിച്ചതെന്നും താരങ്ങള്‍ പറയുന്നു. അതേ സമയം വീട്ടിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി കൊണ്ടും മഷുറ എത്തിയിരുന്നു. സുഹാന തന്റെ ഭര്‍ത്താവിന്റെ ഭാര്യ ആണെന്നും എന്റെ സ്വന്തം സഹോദരിയാണെന്നും പറഞ്ഞാണ് പ്രത്യേകം പരിചയപ്പെടുത്തിയത്.

  മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരെ എന്നും വിളിച്ച് സംസാരിക്കും; സ്ത്രീ സൗഹൃദങ്ങളെ കുറിച്ച് നടി ഭാവന

  മഷുവിന് ഒരിടിയും ബഷിയ്ക്ക് നാല് ഇടിയും കൊടുത്താണ് താന്‍ വിഷ് ചെയ്തത് എന്നാണ് സുഹാന തമാശരൂപേണ പറഞ്ഞത്. എന്റെ ജീവിതം മനോഹരമാക്കിയത് സോനുവിനോടും ബഷിയോടും നന്ദി പറയുന്നു. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകളുണ്ടാവും, എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ ജീവിക്കുന്നത്. 4 വര്‍ഷം കടന്നു പോയത് അറിഞ്ഞില്ല എന്നായിരുന്നു മഷുറ പറഞ്ഞത്. ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എല്ലായിടത്തും ഉണ്ടാവും. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണോ നിങ്ങള്‍ ഇങ്ങനെയെന്ന് ചോദിക്കുന്നവരോടാണ് ഇതൊക്കെ പറയുന്നത് എന്നായിരുന്നു ബഷീറും പറഞ്ഞത്.

  ഭാര്യയുമായി പിരിഞ്ഞതിന് പിന്നാലെ പരാജയങ്ങള്‍ മാത്രം; ശക്തമായ തിരിച്ച് വരവ് വേണമെന്ന് ധനുഷിനോട് ആരാധകര്‍

  വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാനെന്ന് ബഷീര്‍ സൂചിപ്പിച്ചു. പിറ്റേ ദിവസം എവിടെയെങ്കിലും പോയി എന്‍ജോയ് ചെയ്യാറാണ് പതിവ്. നാല് വര്‍ഷമായി ഇവള്‍ എന്നെയും ഞാന്‍ ഇവളെയും സഹിക്കുന്നുവെന്ന് ബഷീര്‍ പറയുമ്പോള്‍ പക്ഷേ, ആ സഹിക്കലില്‍ ഒരു ഹാപ്പിനെസ് ഉണ്ട് എന്നാണ് മഷൂറയുടെ പ്രതികരണം.

  ഞാന്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു; ആരും തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇക്കാര്യം പറയുന്നതെന്ന് നടി ആരതി സോജന്‍

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  മഷുറയുടെ വീഡിയോ കാണാം

  English summary
  On Mashura And Basheer Bashi's 4th Wedding Anniversary, This Is What Their Loved Ones Gifted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X